ഖശോഗി വധം: കുറ്റാപിതരെ വിട്ടുനല്‍കണമെന്ന് തുര്‍ക്കി

മുതിര്‍ന്ന സഊദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി വധത്തില്‍  കുറ്റാരോപിതരായ മുഴുവന്‍ പേരെയും വിട്ട്‌നല്‍കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് സഊദിയോട് ഈ ആവശ്യമുന്നയിച്ചത്.

അര്‍ജന്റീനയില്‍ ജി-20 ഉച്ചകോടി കഴിഞ്ഞ് മടങ്ങവെയാണ് ഖശോഗി  വധം ഉര്‍ദുഗാന്‍ വീണ്ടും ചര്‍ച്ചയാക്കിയത്. ഇത് വരെ 11 സഊദി പൗരന്മാര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഖശോഗി വധം ലോകത്തിനുള്ള പരീക്ഷണമാണ്. സഊദി രാജഭരണകൂടത്തിന്  പോറലേല്‍പ്പിക്കല്‍ തന്റെ ലക്ഷ്യമല്ലെന്നും സംഭവത്തില്‍ നടപടി കൈകൊള്ളാന്‍ സഊദി തയ്യാറാവണമെന്നും ഉര്‍ദുഗാന്‍ പ്രതികരിച്ചു.
ജി-20 ഉച്ചകോടിയില്‍ വിഷയം ചര്‍ച്ചക്കെടുക്കാത്തതില്‍ അദ്ധേഹം നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter