മതേതരത്വ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമാവുക: ഹൈദരലി തങ്ങള്‍

രാജ്യത്തിന്റെ ആത്മാവായ മതേതരത്വം സംരക്ഷിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മുസ്‌ലിം ലീഗ്  സംസ്ഥാന പ്രസിഡണ്ടും  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനുമായ പാണക്കാട് സയ്യിദ്  ഹൈദരലി ശിഹാബ് തങ്ങള്‍.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും കേസില്‍ തീര്‍പ്പ് കല്‍പ്പിക്കാത്തത് ആശങ്കയുണര്‍ത്തുന്നതാണ്. ഫാഷിസം കൂടുതല്‍ വിഭാഗീയത പടര്‍ത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ മതേതരത്വം സംരക്ഷിക്കലാണ് പ്രധാനം.
അതിനാലാണ് മുസ്‌ലിം ലീഗ്  ഡിസംബര്‍  ആറ് മതേതരത്വ സംരക്ഷണ ദിനമായി ആചരിച്ചതെന്നും  തങ്ങള്‍ പറഞ്ഞു.
മുസ് ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് മലപ്പുറത്ത്  നല്‍കിയ  സ്വീകരണ  സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹൈദരലി തങ്ങള്‍.
ബാബരി വിഷയത്തില്‍ സുപ്രീംകോടതി വിധിവരുന്നത് വരെ കാത്തിരിക്കുകയാണ് അഭികാമ്യം.ബാബരി മസ്ജിദ് വിഷയം മുതലെടുത്ത് പലരും രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ നാം ജാഗ്രത കൈകൊള്ളണമെന്നും തങ്ങള്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter