നമ്മുടെ കുടുംബങ്ങളില്‍ മതബോധം മുഖ്യ അജണ്ടയാവാറുണ്ടോ?
മനുഷ്യന് സ്വസ്ഥതയും സ്ഥൈ ര്യവും നല്‍കുന്ന ജീവിതത്തിലെ പ്രധാന ഘടകമാണ് കുടുംബജീവിതം. സ്വന്തത്തെ തിരിച്ചറിയാനും ബന്ധങ്ങളെ മാനിക്കാനും സമൂഹത്തോടെ ഇണങ്ങി മുന്നോട്ട് പോകുവാനും കുടുംബജീവിതം പ്രേരകമാവുന്നു. കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ഭക്ഷണവുമെന്ന പോലെ മനുഷ്യന്റെ അനിവാര്യമായ ആവശ്യങ്ങളിലൊന്നാണ് സ്വന്തം വികാരപൂര്‍ത്തീകരണവും. മനുഷ്യനായാല്‍ അതുണ്ടാകും. അതിന്റെ പൂര്‍ത്തീകരണത്തിന് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന മാര്‍ഗം വിവാഹം മാത്രമാണ്. മറ്റേതെങ്കിലും വിധത്തില്‍, അഹിതമായ രൂപത്തില്‍ ലൈംഗികതൃഷ്ണ ഉപയുക്തമാക്കുന്നതിനെ ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ചില മനുഷ്യര്‍ എക്കാലത്തും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതും ഇക്കാര്യത്തിലാണ്. ലൈംഗിക അരാജകത്വം ഒരു മഹാവ്യാധിപോലെ പടരുന്നു. മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന ഇതുമായി ബന്ധപ്പെട്ട തിന്മകള്‍ അധികരിക്കുന്നു. ഫലമോ, മനുഷ്യന്‍ പൈശാചിക ജല്‍പനങ്ങളില്‍ അടിമപ്പെട്ട് അരുതായ്മകള്‍ വാരിക്കൂട്ടുന്നു.
ജീവിതത്തില്‍ മനുഷ്യന് അച്ചടക്കം വേണം. ലൈംഗികതയുടെ കാര്യത്തില്‍ പ്രത്യേകിച്ചും ”നിങ്ങള്‍ വ്യഭിചാരത്തിലേക്ക് അടുക്കുക പോലും ചെയ്യരുത്” എന്ന ഖുര്‍ആന്‍വാക്യം അതുമായി ബന്ധപ്പെട്ട അനാവശ്യ ചിന്തകള്‍ക്കു പോലും ഇടം കൊടുക്കരുതെന്ന ധ്വനിയാണ്. വിവാഹവും കുടുംബജീവിതവും മനുഷ്യന് അച്ചടക്കവും പക്വതയും പകര്‍ന്നു നല്‍കുന്ന പ്രവണതകളാണ്. സര്‍വ്വോപരി സമൂഹത്തിന്റെ സവിശേഷവും സമുന്നതവുമായ ഒരു ഘടകമാണ് കുടുംബം.
തനിക്ക് ഇഷ്ടപ്പെട്ട പങ്കാളിയുമൊത്ത് ബന്ധം പങ്കുവെക്കാന്‍ എന്തിന് ഒരു വിവാഹം എന്ന് ചിന്തിക്കുന്ന പരിഷ്‌കൃത, തല തിരിഞ്ഞ ചിന്തകള്‍ പോലും ഇന്നുണ്ട്. കുത്തഴിഞ്ഞ ലൈംഗിക അരാജകത്വത്തിന് വഴിവെക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ നമ്മള്‍ ശബ്ദിക്കുക തന്നെ വേണം. ഭീതിതവും ഭയാനകവുമായ മഹാമാരികള്‍ പുതുനൂറ്റാണ്ടിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണല്ലോ. ലൈംഗിക അതിപ്രസരം കൊണ്ട് കുപ്രസിദ്ധമായ പല രാജ്യങ്ങളിലും പ്രകൃതിദുരന്തങ്ങള്‍ തുടരെയുണ്ടാവുന്നതു ലോകജനതക്കുള്ള മുന്നറിയിപ്പുതന്നെയാണ്. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണം ലൈംഗിക വിദ്യാഭ്യാസമില്ലായ്മയാണെന്ന് പൊതുവെ പറയപ്പെടാറുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലക്ക് ഈയിടെ ഹൈസ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സര്‍ക്കാര്‍ ലൈംഗികത സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ബന്ധങ്ങളേതുമാവാം, ഗര്‍ഭധാരണം സൂക്ഷിക്കണം എന്ന പുതിയ ചിന്താഗതിയും പാശ്ചാത്യതയെ പദാനുപദം അനുധാവനം ചെയ്യുന്ന സംസ്‌കാര രീതിയുമാണത്രെ ഇതിലൂടെ പഠിപ്പിക്കാന്‍ ശ്രമിച്ചത്. ഏതായാലും പ്രബുദ്ധരായ ജനങ്ങളുടെ എതിര്‍പ്പുമൂലം ഈ പഠനരീതി സര്‍ക്കാര്‍ തല്‍ക്കാലം വേണ്ടെന്ന് വെച്ചതാണറിവ്.
മനുഷ്യനെ മനുഷ്യനാക്കാന്‍ മതബോധത്തിനുമാത്രമെ സാധിക്കൂ. ദൈവിക ചിന്തകളും പ്രവാചകസ്‌നേഹവും മനസ്സില്‍ വേരൂന്നിയ മനുഷ്യന് പ്രത്യേകിച്ച് ലൈംഗിക വിദ്യാഭ്യാസമൊന്നും നല്‍കേണ്ടതില്ല. സ്വന്തം മനസ്സിനെയും ശരീരത്തെയും കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കാവും. മദ്‌റസാ വിദ്യാഭ്യാസത്തിലൂടെ ഈയൊരു തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ സാധിക്കുന്നുണ്ട്. മാത്രമല്ല, വിവേക പൂര്‍ണവും അനുയോജ്യവും ശാസ്ത്രീയവുമായ ലൈംഗിക വിദ്യാഭ്യാസങ്ങളും മദ്‌റസകളിലൂടെ നല്‍കപ്പെടുന്നുണ്ട്. പുതിയ തലമുറകളില്‍ വഴിവിട്ട ബന്ധങ്ങള്‍ അധികരിക്കുകയാണ്. ആണിനും പെണ്ണിനുമിടയിലുള്ള അകലം പണ്ടത്തെക്കാളേറെ കുറഞ്ഞിരിക്കുന്നു. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുകതന്നെ വേണം.
കുത്തഴിഞ്ഞ ബന്ധങ്ങളെയും ബ്രഹ്മചര്യത്തെയും ഇസ്‌ലാം വെറുക്കുന്നു. മനുഷ്യരില്‍ രൂഢമൂലമായ ജന്മവാസനകളെ ഊതിക്കെടുത്താനും ഇസ്‌ലാം ഒരുമ്പെടുന്നില്ല. മറിച്ച് നിര്‍ദ്ദിഷ്ടമായ ചില ചിട്ടവട്ടങ്ങളൊക്കെ നിര്‍ദ്ദേശിക്കുക വഴി വിവാഹത്തെ മഹോന്നതമായ ഒരു പവിത്ര കര്‍മമായി അവതരിപ്പിക്കുകയാണ് ഇസ്‌ലാം. ജീവിതം മുഴുവന്‍ അല്ലാഹുവിന് വേണ്ടി സമര്‍പ്പിക്കേണ്ട ഒരു മുസ്‌ലിമിന്ന് ദൈവികപ്രീതി കരഗതമാക്കാനുള്ള ഒരു സുവര്‍ണാവസരം കൂടിയാണ് വിവാഹം. നബി(സ) പറയുന്നു: നിങ്ങളിലൊരുത്തന്‍ സംയോഗം ചെയ്യുന്നതില്‍ പോലും സ്വദഖയുണ്ട്. അനുയായികള്‍ ചോദിച്ചു: ”ഞങ്ങളിലൊരുവന്‍ വികാരപൂര്‍ത്തീകരണം നടത്തിയാല്‍ അതിലവന് സ്വദഖയുണ്ടെന്നോ?” നബി(സ) ചോദിച്ചു. ”അവനത് നിഷിദ്ധ മാര്‍ഗത്തില്‍ പ്രയോഗിച്ചാല്‍ അവന് കുറ്റമുണ്ടാകില്ലേ, അതുപോലെത്തന്നെയാണ് അനുവദനീയ മാര്‍ഗങ്ങളില്‍ പ്രയോഗിച്ചാല്‍ അവനു പ്രതിഫലവുമുണ്ടാവും.”
നബി(സ) പറഞ്ഞു: യുവസമൂഹമേ, നിങ്ങളിലാര്‍ക്കെങ്കിലും വിവാഹത്തിന്റെ ചെലവുകള്‍ നടത്താന്‍ ശേഷിയുണ്ടെങ്കില്‍ അവന്‍ വിവാഹം ചെയ്തുകൊള്ളട്ടെ. കാരണം അത് തന്റെ കണ്ണിനെ ഏറ്റവുമധികം ചിമ്മിക്കുന്നതും, ഗുഹ്യത്തെ ഏറ്റവുമധികം കാത്തുസൂക്ഷിക്കുന്നതുമാണ്. (ബുഖാരി, മുസ്‌ലിം)
വിവാഹവും കുടുംബജീവിതവും മനുഷ്യന് നിയന്ത്രണമാവുന്നത് ഇങ്ങനെയാണ്. അതവന്റെ മനസ്സിന് സുഖം നല്‍കുക മാത്രമല്ല, ശരീരത്തിന് സ്വാസ്ഥ്യവും നല്‍കുന്നു. ലോകത്തില്‍ ഇന്ന് കോടിക്കണക്കിന് എയ്ഡ്‌സ് രോഗികളുണ്ടത്രെ! ദിനേന ആയിരങ്ങള്‍ മരിക്കുകയും, നരകജീവിതം നയിക്കുകയും ചെയ്യുന്നു. ലൈംഗിക തിന്മയുടെ സമ്പാദ്യമാണ് എയ്ഡ്‌സ്. ഇസ്‌ലാമിക ജീവിതവും ദൈവികവിശ്വാസവും കാത്തുസൂക്ഷിക്കുന്നവന് ഈ മഹാമാരിയെ ഭയപ്പെടേണ്ടതില്ല.
സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് പുതിയ തലമുറ സഞ്ചരിക്കുന്നുവെങ്കില്‍ അതിനെതിരെ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല. ഇത്തരം മ്ലേഛവൃത്തികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തണം. മതകീയജീവിതം പ്രാവര്‍ത്തികമാക്കപ്പെടണം.
Twittമനുഷ്യന് സ്വസ്ഥതയും സ്ഥൈ ര്യവും നല്‍കുന്ന ജീവിതത്തിലെ പ്രധാന ഘടകമാണ് കുടുംബജീവിതം. സ്വന്തത്തെ തിരിച്ചറിയാനും ബന്ധങ്ങളെ മാനിക്കാനും സമൂഹത്തോടെ ഇണങ്ങി മുന്നോട്ട് പോകുവാനും കുടുംബജീവിതം പ്രേരകമാവുന്നു. കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ഭക്ഷണവുമെന്ന പോലെ മനുഷ്യന്റെ അനിവാര്യമായ ആവശ്യങ്ങളിലൊന്നാണ് സ്വന്തം വികാരപൂര്‍ത്തീകരണവും. മനുഷ്യനായാല്‍ അതുണ്ടാകും. അതിന്റെ പൂര്‍ത്തീകരണത്തിന് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന മാര്‍ഗം വിവാഹം മാത്രമാണ്. മറ്റേതെങ്കിലും വിധത്തില്‍, അഹിതമായ രൂപത്തില്‍ ലൈംഗികതൃഷ്ണ ഉപയുക്തമാക്കുന്നതിനെ ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ചില മനുഷ്യര്‍ എക്കാലത്തും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതും ഇക്കാര്യത്തിലാണ്. ലൈംഗിക അരാജകത്വം ഒരു മഹാവ്യാധിപോലെ പടരുന്നു. മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന ഇതുമായി ബന്ധപ്പെട്ട തിന്മകള്‍ അധികരിക്കുന്നു. ഫലമോ, മനുഷ്യന്‍ പൈശാചിക ജല്‍പനങ്ങളില്‍ അടിമപ്പെട്ട് അരുതായ്മകള്‍ വാരിക്കൂട്ടുന്നു.
ജീവിതത്തില്‍ മനുഷ്യന് അച്ചടക്കം വേണം. ലൈംഗികതയുടെ കാര്യത്തില്‍ പ്രത്യേകിച്ചും ”നിങ്ങള്‍ വ്യഭിചാരത്തിലേക്ക് അടുക്കുക പോലും ചെയ്യരുത്” എന്ന ഖുര്‍ആന്‍വാക്യം അതുമായി ബന്ധപ്പെട്ട അനാവശ്യ ചിന്തകള്‍ക്കു പോലും ഇടം കൊടുക്കരുതെന്ന ധ്വനിയാണ്. വിവാഹവും കുടുംബജീവിതവും മനുഷ്യന് അച്ചടക്കവും പക്വതയും പകര്‍ന്നു നല്‍കുന്ന പ്രവണതകളാണ്. സര്‍വ്വോപരി സമൂഹത്തിന്റെ സവിശേഷവും സമുന്നതവുമായ ഒരു ഘടകമാണ് കുടുംബം.
തനിക്ക് ഇഷ്ടപ്പെട്ട പങ്കാളിയുമൊത്ത് ബന്ധം പങ്കുവെക്കാന്‍ എന്തിന് ഒരു വിവാഹം എന്ന് ചിന്തിക്കുന്ന പരിഷ്‌കൃത, തല തിരിഞ്ഞ ചിന്തകള്‍ പോലും ഇന്നുണ്ട്. കുത്തഴിഞ്ഞ ലൈംഗിക അരാജകത്വത്തിന് വഴിവെക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ നമ്മള്‍ ശബ്ദിക്കുക തന്നെ വേണം. ഭീതിതവും ഭയാനകവുമായ മഹാമാരികള്‍ പുതുനൂറ്റാണ്ടിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണല്ലോ. ലൈംഗിക അതിപ്രസരം കൊണ്ട് കുപ്രസിദ്ധമായ പല രാജ്യങ്ങളിലും പ്രകൃതിദുരന്തങ്ങള്‍ തുടരെയുണ്ടാവുന്നതു ലോകജനതക്കുള്ള മുന്നറിയിപ്പുതന്നെയാണ്. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണം ലൈംഗിക വിദ്യാഭ്യാസമില്ലായ്മയാണെന്ന് പൊതുവെ പറയപ്പെടാറുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലക്ക് ഈയിടെ ഹൈസ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സര്‍ക്കാര്‍ ലൈംഗികത സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ബന്ധങ്ങളേതുമാവാം, ഗര്‍ഭധാരണം സൂക്ഷിക്കണം എന്ന പുതിയ ചിന്താഗതിയും പാശ്ചാത്യതയെ പദാനുപദം അനുധാവനം ചെയ്യുന്ന സംസ്‌കാര രീതിയുമാണത്രെ ഇതിലൂടെ പഠിപ്പിക്കാന്‍ ശ്രമിച്ചത്. ഏതായാലും പ്രബുദ്ധരായ ജനങ്ങളുടെ എതിര്‍പ്പുമൂലം ഈ പഠനരീതി സര്‍ക്കാര്‍ തല്‍ക്കാലം വേണ്ടെന്ന് വെച്ചതാണറിവ്.
മനുഷ്യനെ മനുഷ്യനാക്കാന്‍ മതബോധത്തിനുമാത്രമെ സാധിക്കൂ. ദൈവിക ചിന്തകളും പ്രവാചകസ്‌നേഹവും മനസ്സില്‍ വേരൂന്നിയ മനുഷ്യന് പ്രത്യേകിച്ച് ലൈംഗിക വിദ്യാഭ്യാസമൊന്നും നല്‍കേണ്ടതില്ല. സ്വന്തം മനസ്സിനെയും ശരീരത്തെയും കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കാവും. മദ്‌റസാ വിദ്യാഭ്യാസത്തിലൂടെ ഈയൊരു തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ സാധിക്കുന്നുണ്ട്. മാത്രമല്ല, വിവേക പൂര്‍ണവും അനുയോജ്യവും ശാസ്ത്രീയവുമായ ലൈംഗിക വിദ്യാഭ്യാസങ്ങളും മദ്‌റസകളിലൂടെ നല്‍കപ്പെടുന്നുണ്ട്. പുതിയ തലമുറകളില്‍ വഴിവിട്ട ബന്ധങ്ങള്‍ അധികരിക്കുകയാണ്. ആണിനും പെണ്ണിനുമിടയിലുള്ള അകലം പണ്ടത്തെക്കാളേറെ കുറഞ്ഞിരിക്കുന്നു. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുകതന്നെ വേണം.
കുത്തഴിഞ്ഞ ബന്ധങ്ങളെയും ബ്രഹ്മചര്യത്തെയും ഇസ്‌ലാം വെറുക്കുന്നു. മനുഷ്യരില്‍ രൂഢമൂലമായ ജന്മവാസനകളെ ഊതിക്കെടുത്താനും ഇസ്‌ലാം ഒരുമ്പെടുന്നില്ല. മറിച്ച് നിര്‍ദ്ദിഷ്ടമായ ചില ചിട്ടവട്ടങ്ങളൊക്കെ നിര്‍ദ്ദേശിക്കുക വഴി വിവാഹത്തെ മഹോന്നതമായ ഒരു പവിത്ര കര്‍മമായി അവതരിപ്പിക്കുകയാണ് ഇസ്‌ലാം. ജീവിതം മുഴുവന്‍ അല്ലാഹുവിന് വേണ്ടി സമര്‍പ്പിക്കേണ്ട ഒരു മുസ്‌ലിമിന്ന് ദൈവികപ്രീതി കരഗതമാക്കാനുള്ള ഒരു സുവര്‍ണാവസരം കൂടിയാണ് വിവാഹം. നബി(സ) പറയുന്നു: നിങ്ങളിലൊരുത്തന്‍ സംയോഗം ചെയ്യുന്നതില്‍ പോലും സ്വദഖയുണ്ട്. അനുയായികള്‍ ചോദിച്ചു: ”ഞങ്ങളിലൊരുവന്‍ വികാരപൂര്‍ത്തീകരണം നടത്തിയാല്‍ അതിലവന് സ്വദഖയുണ്ടെന്നോ?” നബി(സ) ചോദിച്ചു. ”അവനത് നിഷിദ്ധ മാര്‍ഗത്തില്‍ പ്രയോഗിച്ചാല്‍ അവന് കുറ്റമുണ്ടാകില്ലേ, അതുപോലെത്തന്നെയാണ് അനുവദനീയ മാര്‍ഗങ്ങളില്‍ പ്രയോഗിച്ചാല്‍ അവനു പ്രതിഫലവുമുണ്ടാവും.”
നബി(സ) പറഞ്ഞു: യുവസമൂഹമേ, നിങ്ങളിലാര്‍ക്കെങ്കിലും വിവാഹത്തിന്റെ ചെലവുകള്‍ നടത്താന്‍ ശേഷിയുണ്ടെങ്കില്‍ അവന്‍ വിവാഹം ചെയ്തുകൊള്ളട്ടെ. കാരണം അത് തന്റെ കണ്ണിനെ ഏറ്റവുമധികം ചിമ്മിക്കുന്നതും, ഗുഹ്യത്തെ ഏറ്റവുമധികം കാത്തുസൂക്ഷിക്കുന്നതുമാണ്. (ബുഖാരി, മുസ്‌ലിം)
വിവാഹവും കുടുംബജീവിതവും മനുഷ്യന് നിയന്ത്രണമാവുന്നത് ഇങ്ങനെയാണ്. അതവന്റെ മനസ്സിന് സുഖം നല്‍കുക മാത്രമല്ല, ശരീരത്തിന് സ്വാസ്ഥ്യവും നല്‍കുന്നു. ലോകത്തില്‍ ഇന്ന് കോടിക്കണക്കിന് എയ്ഡ്‌സ് രോഗികളുണ്ടത്രെ! ദിനേന ആയിരങ്ങള്‍ മരിക്കുകയും, നരകജീവിതം നയിക്കുകയും ചെയ്യുന്നു. ലൈംഗിക തിന്മയുടെ സമ്പാദ്യമാണ് എയ്ഡ്‌സ്. ഇസ്‌ലാമിക ജീവിതവും ദൈവികവിശ്വാസവും കാത്തുസൂക്ഷിക്കുന്നവന് ഈ മഹാമാരിയെ ഭയപ്പെടേണ്ടതില്ല.
സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് പുതിയ തലമുറ സഞ്ചരിക്കുന്നുവെങ്കില്‍ അതിനെതിരെ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല. ഇത്തരം മ്ലേഛവൃത്തികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തണം. മതകീയജീവിതം പ്രാവര്‍ത്തികമാക്കപ്പെടണം.
Leave A Comment