കല്‍പ്പനകളും നിരോധങ്ങളും
മനുഷ്യന് വേണ്ടി ജീവിത പദ്ധതി തയ്യാറാക്കിയ ഇസ്‌ലാം മറ്റെല്ലാ മതങ്ങളെയും പോലെ ചില കാര്യങ്ങള്‍ ചെയ്യാനനുവദിക്കുകയും മറ്റു ചില കാര്യങ്ങള്‍ വിരോധിക്കുകയും ചെയ്‌തിട്ടുണ്ട്. അനുവദനീയമായ കാര്യങ്ങള്‍ ഹലാല്‍ എന്ന പേരിലും വിരോധിക്കപ്പെട്ട കാര്യങ്ങള്‍ ഹറാം എന്ന പേരിലുമാണ് ഇസ്‌ലാമില്‍ അറിയപ്പെടുന്നത്. വിരോധിക്കപ്പെട്ട കാര്യങ്ങളില്‍ ഏഴ് വന്‍ പാപങ്ങളും വലുതും ചെറുതുമായ മറ്റു പാപങ്ങളും ഉള്‍പ്പെടുന്നു. അത്തരം പാപങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഈ ലോകത്ത് ഇസ്‌ലാമിക ശിക്ഷാനിയമപ്രകാരം ശിക്ഷകള്‍ നല്‍കണമെന്നും (ഇസ്‌ലാമിക ഭരണം നിലവിലുളള സ്ഥലങ്ങളില്‍) മരണാനന്തരം അല്ലാഹുവിന്റെ പ്രത്യേക ശിക്ഷയുണ്ടായിരിക്കുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഏഴ് വന് ഏഴ് വന്‍ പാപങ്ങള്‍ അല്ലാഹുവിന് പങ്ക് ചേര്‍ക്കല്‍ കൊലപാതകം മാരണം ചെയ്യല്‍ അനാഥകളുടെ സമ്പത്ത് കൈവശപ്പെടുത്തല്‍ പലിശയുമായി ബന്ധം പുലര്‍ത്തല്‍ ഇസ്‌ലാമിക യുദ്ധത്തില്‍ നിന്നു പിന്‍മാറല്‍ സച്ചരിതരെക്കുറിച്ച് വ്യഭിചാരാരോപണം നടത്തല്‍ മറ്റു പ്രധാന പാപങ്ങള്‍ വ്യഭിചാരം മദ്യം പോലുളള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കല്‍ മോഷണം മാതാപിതാക്കളെ പ്രയാസപ്പെടുത്തല്‍ കളവ് പറയല്‍ വാഗ്‌ദാന ലംഘനം വിശ്വാസ വഞ്ചന പരദൂഷണം മറ്റുളളവരെ ബുദ്ധിമുട്ടിക്കല്‍ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങള്‍ (ഔറത്ത്) പ്രദര്‍ശിപ്പിക്കല്‍ മുകളില്‍ പറഞ്ഞതിന് പുറമെ മറ്റു ചില കാര്യങ്ങള്‍ കൂടി ഇസ്‌ലാം പാപങ്ങളായി കാണുന്നുണ്ട്. അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനും അനുവദനീയമായവ മാത്രം ചെയ്യാനും ഒരു മുസ്‌ലിം ബാധ്യസ്ഥനാണ്. പാപമോചനം മനുഷ്യനെ സംബന്ധിച്ചിടത്തോളം പാപങ്ങള്‍ ചെയ്യാനുളള സാഹചര്യങ്ങളും അവസരങ്ങളും വളരെ കൂടുതലാണ്. അത്തരം അവസരങ്ങളുണ്ടാവുമ്പോള്‍ അല്ലാഹുവിനെ ഭയക്കുകയും അതില്‍ നിന്ന് ഒഴിഞ്ഞ് മാറുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിജയി. അതേ സമയം ഏതെങ്കിലും സാഹചര്യങ്ങള്‍ക്ക് വിധേയപ്പെട്ട് തെറ്റ് ചെയ്യുകയും പിന്നീട് അതില്‍ പശ്ചാതപിക്കുകയും ചെയ്യുന്നവരെ അല്ലാഹു ഒരിക്കലും നിരാശരാക്കുന്നില്ല. അല്ലാഹു തന്റെ സൃഷ്‌ടികളോട് വളരെയധികം കാരുണ്യമുളളവനാണ്. പശ്ചാതപിക്കുന്നവരെ അവന്‍ കൂടുതല്‍ ഇഷ്‌ടപ്പെടുകയും അവനോട് പങ്ക് ചേര്‍ക്കലല്ലാത്ത എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കുകയും ചെയ്യുന്നു. മനുഷ്യരെല്ലാം ജനിച്ച് വീഴുന്നത് പാപ വിമുക്തരായിട്ടാണ് എന്നാണ് ഇസ്‌ലാമിന്റെ പക്ഷം. മുന്‍ഗാമികളോ പ്രപിതാക്കളോ ചെയ്‌ത പാപങ്ങള്‍ക്ക് മറ്റുളളവര്‍ ഉത്തരവാദിയല്ല. ഓരോ വ്യക്തിയും പ്രായപൂര്‍ത്തി എത്തിയതിന് ശേഷം ചെയ്യുന്ന ദോഷങ്ങള്‍ക്ക് മാത്രമേ അല്ലാഹുവിന്റെ മുമ്പില്‍ കണക്ക് പറയേണ്ടതുളളു. അതില്‍ തന്നെ യഥാര്‍ത്ഥ പശ്ചാതാപം (തൗബ) വഴി പാപമോചനങ്ങളും സാധ്യമാണ്. മനുഷ്യന്‍ ചെയ്യുന്ന ഒരു തിന്മക്ക് ഒരു ശിക്ഷ മാത്രമെഴുതപ്പെടുമ്പോള്‍ അവന്‍ ചെയ്യുന്ന ഒരു നന്മക്ക് പതിന്‍ മടങ്ങും അതില്‍ കൂടുതലും പ്രതിഫലം എഴുതപ്പെടുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് അല്ലാഹുവിന്റെ കോപത്തേക്കാള്‍ മികച്ച് നില്‍ക്കുന്നത് അവന്റെ കാരുണ്യമാണ് എന്നത് തന്നെയാണ്.
Leave A Comment