സമ്പാദന അവകാശം
തന്റെയും കുടുംബത്തിന്റെയും നിലനില്‍പ്പ് ഉറപ്പ് വരുത്താനായി പണ സമ്പാദന മാര്‍ഗങ്ങളില്‍ ഏര്‍പ്പെടണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നുണ്ട്. അതെ സമയം അവിഹിതമായ മാര്‍ഗത്തിലൂടെ പണം നേടിയെടുക്കാന്‍ ഇസ്‌ലാം ഒരിക്കലും അനുവദിക്കുന്നില്ല. മോഷണം, പിടിച്ച് പറി, ആഭിചാരം, ചൂതുകളി, പലിശ, അഴിമതി, വഞ്ചന, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് ഇസ്‌ലാം ശക്തമായി വിലക്കിയിട്ടുണ്ട്. സമ്പാദനം പോലെ പ്രധാനമാണ് അത് ചിലവഴിക്കുന്ന മാര്‍ഗങ്ങളും. നിഷിദ്ധമായ മാര്‍ഗങ്ങളിലോ അനാവശ്യ-ആഡംബര മാര്‍ഗങ്ങളിലോ പണം ചെലവഴിക്കാന്‍ പാടുളളതല്ല. അത് പോലെ പിശുക്ക് കാരണം പണം പിടിച്ച് വെക്കാനും പാടില്ല. നല്ല മാര്‍ഗത്തിലൂടെ എത്ര പണം വേണമെങ്കിലും സാമ്പാദിക്കുന്നതിന് ഇസ്‌ലാം എതിരല്ലെങ്കിലും അക്കാരണത്തിന് വേണ്ടി ഇസ്‌ലാമിന്റെ നിര്‍ബന്ധ അനുഷ്‌ഠാന കര്‍മ്മങ്ങള്‍ ഒഴിവാക്കാന്‍ പാടുളളതല്ല.