നിര്‍ബന്ധ കുളി- രീതിയും കാരണങ്ങളും

സ്ത്രീ പുരുഷന്മാര്‍ക്ക് വലിയ അശുദ്ധിയുണ്ടായാല്‍ കുളിക്കല്‍ നിര്‍ബന്ധമാണ്. കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്, ഇന്ദ്രിയം പുറപ്പെടല്‍, യോനിയില്‍ ഹശ്ഫ പ്രവേശിക്കല്‍, ഹൈള് രക്തം, പ്രസവ രക്തം എന്നിവ മുറിയല്‍, പ്രസവം, ശഹീദ് അല്ലാത്ത മരണം.

നിര്‍ബന്ധമായ കുളിക്ക് നിയ്യത്ത് നിര്‍ബന്ധമാണ്. നിയ്യത് ചെയ്യുമ്പോള്‍ നമസ്‌കരിക്കാന്‍ വേണ്ടി അല്ലെങ്കില്‍ നമസ്‌കാരം അനുവദനീയമാകാന്‍ വേണ്ടി ഞാന്‍ കുളിക്കുന്നുവെന്നോ, വലിയ അശുദ്ധി ഉയര്‍ത്തുന്നുവെന്നോ (സ്ത്രീകള്‍) ആര്‍ത്തവ-പ്രസവ കുളി കുളിക്കുന്നുവെന്നോ കരുതണം. ആര്‍ത്തവ-പ്രസവ അശുദ്ധി ഉയര്‍ത്തുന്നുവെന്നു കരുതിയാലും മതിയാകും. കുളിക്കുമ്പോള്‍ ശരീരത്തിലെ എല്ലാ മുടിയും തൊലിയും നനയേണ്ടതാണ്. ഉറച്ച  എണ്ണ, ചുണ്ണാമ്പ്, മെഴുക് മുതലായവ വെള്ളം ചേരുന്നതിന്ന് തടസ്സമായ സാധനങ്ങള്‍ ശരീരത്തില്‍ ഇല്ലാതിരിക്കേണ്ടത് കുളിയുടെ നിര്‍ബന്ധമാകുന്നു. നിയ്യത്ത് കൂടാതെ കുളിച്ചാല്‍ അതു ശരിയാകുന്നതല്ല.

കുളിക്കുന്നതിന്നു മുമ്പ് സമസ്‌കരിക്കല്‍, ഖുര്‍ആന്‍ ഓതല്‍, മുസ്ഹഫ് തൊടല്‍, അത് ചുമക്കല്‍, പള്ളിയില്‍ താമസിക്കല്‍, ആര്‍ത്തവ- പ്രസവ അശുദ്ധികളുണ്ടായവര്‍ കുളിക്കുന്നതിന്നു മുമ്പ് (രക്തം വരല്‍ നിന്നാലും) ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍, മേല്‍പറഞ്ഞ രണ്ട് രക്തവും നില്‍ക്കുന്നതിന്നു മുമ്പ് നോമ്പ് നോല്‍ക്കല്‍, സ്ത്രീയെ വിവാഹമോചനം നടത്തല്‍ എന്നിവയും നിഷിദ്ധമാണ്. ആര്‍ത്തവക്കാരിയെ സംയോഗം ചെയ്യല്‍ വന്‍ദോഷത്തില്‍ പെട്ടതാകുന്നു. ആര്‍ത്തവത്തിന്റെ തുടക്കത്തിലാണെങ്കില്‍ അതിന്ന് പ്രായശ്ചിത്തമായി ഒരു  ദീനാര്‍ സ്വര്‍ണ്ണം (നാലേകാല്‍ ഗ്രാം) സദഖചെയ്യല്‍ നിര്‍ബന്ധവും, അവസാനത്തിലാണെങ്കില്‍ സ്വദഖചെയ്യല്‍ സുന്നത്തുമാണെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹമ്പലീ മദ്ഹബിലെ പ്രബലാഭിപ്രായവും അത് തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter