നമ്മുടെ കുഞ്ഞ്: ജനനം മുതല് ‍ശൈശവം വരെ അവനായി ചെയ്യേണ്ട കാര്യങ്ങള്‍
കുഞ്ഞ് ജനിക്കുക എന്നത് ഇണകളുടെ ദാമ്പത്യജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ദമ്പതികളുടെ പരസ്പരം സ്നേഹത്തിനും തിരിച്ചറിവും കുഞ്ഞ് ഒരു ഘടകമായി വര്‍ത്തിക്കുന്നു. പലപ്പോഴും പില്‍ക്കാലത്തെ അവരുടെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായി മാറല്‍ കുഞ്ഞായിരിക്കും. കുഞ്ഞ് ജനിച്ചതു മുതല്‍ അവന്‍റെ ശൈശവ കാലം വരെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്. ഭാര്യ പ്രസവവേദനിയാലുകമ്പോള് ‍ആയത്തുല്‍ കുര്‍സിയ്യും സൂറതുല്‍ ഫലഖും സൂറതുന്നാസും അഅ്‌റാഫിലെ إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ എന്ന സൂക്തവും ഓതുന്നത് നല്ലതാണ്. കഞ്ഞ് ജനിച്ചയുടെ വലതു ചെവിയില്‍ വാങ്ക് കൊടുക്കുക. അത് കഴിഞ്ഞ് വലതു ചെവിയില് ‍തന്നെ സൂറത്തുല്‍ ഇഖലാസും ‘ഇന്നീ ഉഈദുഹാ ബിക വ ദുര്‍രിയതഹാ മിനശ്ശൈഥാനി റജീം’ എന്ന ആയതും വലതു ചെവിയില്‍ തന്നെ ഓതുക. ഇടത് ചെവിയില്‍ ഇഖാമത്ത് കൊടുക്കുക. ജനിച്ചയുടനെ തന്നെ മധുരം കൊടുക്കലും പ്രത്യേക സുന്നത്തുണ്ട്. കാരക്കയോ മറ്റോ ചവച്ച് അത് കുഞ്ഞിന്‍റെ വായില്‍ ചാലിച്ചു കൊടുക്കാം. കുഞ്ഞിന്‍റെ മുടികളയുന്നതും സുന്നതാണ്. മുടി കളയുന്നത് ജനിച്ച ഏഴാം ദിവസമാക്കണം. അതിന്‍റെ തൂക്കമനുസരിച്ച് വെള്ളി ദാനം ചെയ്യലും സുന്നത്തുണ്ട്. കുഞ്ഞ് ജനിച്ചതിലെ സന്തോഷം പ്രകടിപ്പിച്ച് ഏതെങ്കിലും മൃഗത്തെ അഖീഖത്ത് അറുത്ത് മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യലും സുന്നത്തുണ്ട്. അഖീഖത്ത് അറുക്കല്‍ ജനിച്ച ഏഴാം ദിവസമാക്കല്‍പ്രത്യേകം സുന്നത്തുണ്ട്. കുഞ്ഞിന് നല്ല പേര് വെക്കണം. ഏറ്റവും നല്ല അബ്ദുല്ല എന്നാണ്. പിന്നെ അബ്ദുറഹ്മാന്‍. നബിമാരുടെ പേര് വെക്കുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ മുഹമ്മദ് എന്ന് പേര് വെക്കുന്നതിന് പ്രത്യേകം നേട്ടങ്ങളുണ്ടെന്ന് പ്രമാണങ്ങളില്‍ കാണാം. മറ്റുപേരുകളോടൊപ്പം മുഹമ്മദ് എന്ന് ചേര്‍ത്തെങ്കിലും നാം പേര് വെക്കാന് ശ്രദ്ധിക്കണം. അധികം വൈകുന്നതിന് മുമ്പ് തന്നെ കുഞ്ഞുങ്ങളുടെ ചേലാകര്‍മം നടത്താനും ശ്രദ്ധിക്കണം. കാരണം അത് ഇബ്റാഹീമി സരണിയില്‍ പെട്ട ഒരു കര്മമാണ്. കുഞ്ഞിന് രണ്ടു വര്‍ഷം പൂര്‍ണമായി തന്നെ മുലകൊടുക്കണം. അത് കുഞ്ഞിന്‍റെ നിത്യജീവിതത്തിലെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുലകുടി പൂര്‍ത്തിയാക്കാന് ഉദ്ദേശിക്കുന്നവര്‍ രണ്ടു വര്‍ഷം പൂര്ണമായും നല്‍കട്ടെ (അല്‍ബഖറ:233) ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് ശാരീരിക ആരോഗ്യത്തിന് ഗുണകരമായ പോഷകാഹാരം തന്നെ നല്കണം. കളിപ്രായത്തിലെത്തുമ്പോള്‍ അനുയോജ്യമായ കളിപ്പാട്ടങ്ങളും നാമവര്‍ക്കായി വാങ്ങിക്കൊടുക്കണം. മാനസികമായി ഒരു കുഞ്ഞിന്‍റെ വളര്‍ച്ചയെ കളിപ്പാട്ടങ്ങള് ഏറെ സ്വാധീനിക്കുന്നുണ്ട്. പിന്നെ ബോധം വെക്കുന്നതു മുതല്‍ കുഞ്ഞിന് പുണ്യനബിയെ പരിചയപ്പെടുത്തണം. അത് കഴിഞ്ഞ് അല്ലാഹുവിനെയും. എന്നാല്‍ അല്ലാഹുവിനെ സൃഷ്ടകളുടെ ദൈവമായി പരിചയപ്പെടുത്തുന്നതിന് മുമ്പ് അവനെ പരിചയപ്പെടുത്തേണ്ടത് സൃഷ്ടികളുടെ രക്ഷിതാവായിട്ടാണ്. അവന്‍ രക്ഷിതാവാണെന്ന് കുഞ്ഞ് മനസ്സില് ഉറച്ചുകഴിഞ്ഞാല്‍ പിന്നെ അല്ലാഹു മാത്രമെ ഇലാഹായി ഉള്ളൂ എന്ന് പഠിപ്പിക്കുന്നത് സുഖകരമായിരിക്കും. ഇക്കാലഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ചരിത്ര കഥകള്‍ പറഞ്ഞു കൊടുക്കണം. പ്രവാചകന്മാരുടെയും മഹാന്മാരുടെയുമെല്ലാം ചരിത്രസംഭവ കഥകളായിരിക്കണം നാമതിനായി തെരഞ്ഞെടുക്കേണ്ടത്. അതവരില്‍ നന്മയും ധര്‍മവും വളര്ത്തുന്നതിന് സഹായകമാകും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter