ഇണയുടെ തെരഞ്ഞെടുപ്പും കുഞ്ഞുങ്ങളുടെ അവകാശവും
 width=ഇസ്‌ലാം വളരെ പ്രാധാന്യം നല്‍കിയതാണ് മക്കള്‍ ആരോഗ്യമുള്ളവരും സച്ചരിതരും ആവുക എന്ന വിഷയം. അല്ലാഹു പറയുന്നു "അത് ഒരു ഉറച്ച മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നതുമാകുന്നു". ഇതിനാല്‍ ഇസ്‌ലാം മാതാപിതാക്കളെ തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. കാരണം അവരാണ് കുട്ടികളുടെ അടിസ്ഥാനം അപ്പോള്‍ അവര്‍ നല്ലവരായാലേ മക്കളും നന്നാവൂ. ഈ സമയം നല്ല ഭാര്യയെ തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം നാമറിയുന്നു. അതിനാല്‍ അല്ലാഹു പറയുന്നു "ബഹുദൈവ വിശ്വാസികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യ വിശ്വാസിനിയായ ഒരടിമയാണ് ബഹുദൈവ വിശ്വസിനിയെക്കാള്‍ നല്ലത്. അവള്‍ നിങ്ങള്ക്ക് കൗതുകം ജനിപ്പിചാലും ശരി". റസൂല്‍ സ്വല്ലല്ലാഹു അലൈഹിവസല്ലം പറയുന്നു " നിങ്ങള്‍ ദീന്‍ കൊണ്ടും സ്വഭാവം കൊണ്ടും തൃപ്തി പെടുന്നവര്‍ നിങ്ങളോട് വിവാഹാലോചന നടത്തിയാല്‍ അത് നിങ്ങള്‍ നടത്തി കൊടുക്കുക. അങ്ങനെയല്ലെങ്കില്‍ ഭൂമിയില്‍ കുഴപ്പവും നാശവും ഉണ്ടാകും". ദീനും സ്വഭാവവുമുള്ള സ്ത്രീയെ ഭാര്യയായി സ്വീകരിക്കാന്‍ ഇസ്‌ലാം ദിശ കാണിക്കുന്നു. കന്യകയായവളെ തിരഞ്ഞെടുക്കുന്നതിനും പ്രേരിപ്പിക്കുന്നു. കാരണം അവളോടുള്ള ബന്ധം വളരെ ഉറപ്പുള്ളതാക്കാന്‍ സാധിക്കും. ധാരാളം സ്നേഹിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന സ്ത്രീകളെ വിവാഹം കഴിക്കാന്‍ പ്രത്യേകം പ്രേരിപ്പിക്കുന്നു. അന്യരായ സ്ത്രീകളെ വിവാഹം കഴിക്കുന്നതാണ് ഉത്തമം, കാരണം അതാകും കുട്ടിയുടെ ആരോഗ്യത്തിനു ഏറ്റവും സുരക്ഷിതം. അടുത്ത കുടുംബക്കാരെ വിവാഹം ചെയ്യുന്നതിലൂടെ സന്താനങ്ങള്‍ ബാലഹീനന്മാരാവുമെന്നു പണ്ഡിതന്‍മാര്‍ തറപ്പിച്ചു പറയുന്നുണ്ട്. നല്ല ഇണയെ തെരഞ്ഞെടുക്കുന്നത്  മക്കളുടെ കൂടി അവകാശമായാണ് കണക്കാക്കുന്നത്. രണ്ടു ഇണകളുടെയും സ്വഭാവം നന്നായാല്‍ ആ വീട് മക്കള്‍ വളരാന്‍ ഏറ്റവും ഉന്നതമായ സ്ഥലവും ആകും. അബ്ദുല്‍ അസ് വദ് ദുഅലി തന്റെ മക്കളോട് പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് നിങ്ങള്‍ ജനിക്കുന്നതിനു മുമ്പും ചെറുതായപ്പോഴും വലുതായപ്പോഴും നന്മ ചെയ്തു. അദ്ദേഹം പറഞ്ഞു ഞാന്‍ നിങ്ങള്‍ക്കായി സ്ത്രീകളില്‍ നിന്ന് ആക്ഷേപിക്കപെടാത്തവരെ തെരഞ്ഞെടുത്തു. അബൂ  അംറു ബിന്‍ അലാഅ പറയുന്നു, എന്റെ മക്കളിലേക്കു നോക്കാതെ ഞാനാരെയും വിവാഹം ചെയ്യുകയില്ല. അതെങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു: ഞാനവളുടെ മാതാപിതാക്കളിലേക്ക് നോക്കും കാരണം അവള്‍ അവരില്‍ നിന്നുള്ളതാണ്. ഇസ്‌ലാമിന്റെ നിയമങ്ങള്‍ സന്താനത്തെ ഉമ്മയുടെ ഗര്ഭത്തിലാകുന്നത് മുതല്‍ തന്നെ സംരക്ഷിക്കുന്നു എന്നത് അത്ഭുതകരമാണ്. മാത്രമല്ല പിശാചിന്റെയും മറ്റുബന്ധപെട്ടവയുടെയും ദുര്‍ബോധനധങ്ങളില്‍ നിന്ന് സന്താനത്തെ സംരക്ഷിക്കാനുള്ള സകല മുന്നൊരുക്കങ്ങളും ഇണ ചേരുന്ന സമയത്ത് വരെ ചെയ്യേണ്ടതാണ്. ആരെങ്കിലും ഭാര്യുയുടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ചെല്ലുമ്പോള്‍ ‘ഞങ്ങളെ തൊട്ടും ഞങ്ങള്‍ക്ക് നല്‍കപ്പെടുന്നതിനെതൊട്ടും പിശാചിനെ അകറ്റണമേ” എന്ന് പ്രാര്‍ത്ഥിക്കുകയും  ചെയ്‌താല്‍ അതില്‍ (ഇണച്ചേരലില്‍ ) പൈശാചിക ബാധയേല്‍ക്കാത്ത ഒരു സന്താനം അവന്‍ കണക്കാക്കപെടും" എന്നാണ് നബി വചനം. അതിനാല്‍ സ്ത്രീയെ നാടിനും ദീനിനും ഉപകാരമുള്ള ഒരു നല്ല സന്താനത്തിന്റെ ഉത്ഭവസ്ഥാനമായാണ് ഇസ്‌ലാം കണക്കാക്കുന്നത്. ഗര്‍ഭം സ്നേഹവും വാത്സല്യവും തുളുമ്പുന്ന ഒരു ഉമ്മയാകാനടുക്കുന്ന ഒരു അവസരമാണിത്. ഈ കാലം വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നതാണ്. "ക്ഷീണത്തിന് മേല്‍ ക്ഷീണമാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്" (ലുഖ്മാന്‍) "അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് ഗര്‍ഭം ധരിക്കുകയും പ്രയാസപ്പെട്ട് കൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു." (അഹ്ഖാഫ്) എന്നീ സൂക്തങ്ങള്‍ ഇതിലേക്കാണ് ചൂണ്ടി കാട്ടുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും ആരോഗ്യവും ഇസ്‌ലാം പരിഗണിക്കുന്നു. അനസ്ബ്നു മാലിക്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ കാണാം, അല്ലാഹു മുലയൂട്ടുന്ന സ്ത്രീ, ഗര്‍ഭിണി, യാത്രക്കാരന്‍ എന്നിവര്‍ക്ക് നിസ്കാരത്തിലും നോമ്പിലും വിട്ടുവീഴ്ച നല്‍കിയിരിക്കുന്നു. ശിക്ഷകള്‍ നടപ്പാക്കുന്നതില്‍ വരെ ഇസ്‌ലാം ഗര്‍ഭിണിക്ക് വിട്ടു വീഴ്ചനല്‍കിയിരിക്കുന്നു. അത് കൊല്ലലായാലും കൈവെട്ടുക പോലെയുള്ളതായാലും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter