സഊദിയില്‍ കുറ്റവാളികള്‍ക്ക് ഇനി ചാട്ടവാറടിയില്ല, പകരം ജയില്‍ ശിക്ഷയും പിഴയും
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാൻ കൊണ്ടുവന്ന മനുഷ്യാവകാശ പരിഷ്കരണത്തിന്റെ വിപുലീകരണമായി സഊദിയില്‍ കുറ്റവാളികള്‍ക്ക് ചാട്ടവാറടി നിര്‍ത്തലാക്കുന്നു. പകരം ജയില്‍ ശിക്ഷയും പിഴയും നല്‍കണമെന്ന നിര്‍ദേശം ഉന്നതാധികൃതര്‍ നല്‍കി. കുറ്റവാളികള്‍ക്ക് ചാട്ടയടി വിധിക്കുന്നത് നിര്‍ത്തിവെക്കുന്ന നീതിന്യായ തത്വം സുപ്രീം കോടതി അംഗീകരിക്കണമെന്നാണ് നിര്‍ദേശം. ചാട്ടയടി വിധിക്കേണ്ട ശിക്ഷകള്‍ക്ക് പകരമായി പിഴ, ജയില്‍ ശിക്ഷ പോലെയുള്ളത് നല്‍കാണാനാണ് നിര്‍ദേശം. ഇത് കര്‍ശനമായി പാലിക്കാനും ഒരു സാഹചര്യത്തിലും ചാട്ടയടി വിധിക്കാതിരിക്കാനും കോടതികള്‍ നിര്‍ബന്ധിതമാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മനുഷ്യാവകാശ പരിഷ്കരണത്തിന്റെ വിപുലീകരണമാണ് പുതിയ തീരുമാനമെന്ന് അധികൃതരെ ഉദ്ധരിച്ചു ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter