ക്രൈസ്റ്റ്ചർച്ച് മസ്ജിദിൽ വെടിവെപ്പ് നടത്തിയ ഭീകരൻ ധരിച്ചിരുന്ന പതാകകൾ ഓൺലൈൻ കാർട്ടിൽ നിന്ന് നീക്കി ആമസോണും ഗൂഗിളും
വാഷിങ്ടണ്‍: ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ മസ്ജിദിൽ വെടിവെപ്പ് നടത്തിയ തീവ്രവാദി ധരിച്ചിരുന്ന വലതുപക്ഷ വംശീയ വക്താക്കളുടെ 2 പതാകകൾ ഗൂഗിൾ, ആമസോൺ തങ്ങളുടെ ഓൺലൈൻ ഉൽപ്പന്നങ്ങളിൽ നിന്ന് നീക്കം ചെയ്തു. വംശീയതയ്ക്കായി ഉപയോഗിക്കുന്നുവെന്ന ശക്തമായ വിമർശനങ്ങൾ പരിഗണിച്ചാണ് ഗൂഗിളും ആമസോണും വൈറ്റ് അനുകൂല, നവ- നാസി ഉല്‍പന്നങ്ങളായ പതാകകളെ ഒഴിവാക്കിയത്.

സെല്‍റ്റിക് ക്രോസ് ചിഹ്നം ഇട്ടുകൊണ്ടുള്ള വൈറ്റ്-സുപ്രീമസിസ്റ്റിന്റെ പതാക ആമസോണിന്റെ കാര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ഉല്‍പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്‌ക്കെതിരെ വെറുപ്പ് വിരുദ്ധ സംഘടനയായ ആന്റി ഡിഫമേഷന്‍ ലീഗ് (എ.ഡി.എല്‍) രംഗത്തെത്തിയതോടെ ഇതിനെതിരെയുള്ള വിമർശനം ആഗോള ശ്രദ്ധ നേടുകയും ഉല്‍പന്നങ്ങള്‍ക്കു കീഴില്‍ നിരവധിപേർ മോശം റിവ്യു കമന്റിടുകയും ചെയ്തിരുന്നു. ആമസോണ്‍ ഇതിലൂടെ ലാഭമെടുക്കരുതെന്നും പലരും കമന്റ് ചെയ്തു.

കൂടാതെ, ഈ പതാകക്കൊപ്പം ഒന്നിച്ചു വാങ്ങാവുന്ന മറ്റൊരു പതാകയും ആമസോണ്‍ ആളുകള്‍ക്ക് നിര്‍ദേശിച്ചിരുന്നു. രണ്ടും ഒന്നിച്ചു വാങ്ങാനുള്ള അല്‍ഗറിഥവും ആമസോണിലുണ്ടായിരുന്നു. 2019 ല്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളിയില്‍ 51 പേരെ വെടിവച്ചു കൊന്ന ഭീകരന്‍ ധരിച്ചിരുന്ന ഈ പതാക മുസ്‌ലിം വിരുദ്ധതയുടെയും പ്രതീകമായാണ് അറിയപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter