അറബി ഭാഷയും പുതുതലമുറയും

ലോകത്തെ 22 പ്രബല രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയാണ് അറബി. അറബ് ലീഗില്‍ 22 രാജ്യങ്ങള്‍ സ്ഥിരാംഗങ്ങളായും മറ്റു 5 രാജ്യങ്ങള്‍ക്ക് നിരീക്ഷ പദവിയുമുണ്ട്. 442 ദശലക്ഷം ആളുകള്‍ സംസാരിക്കുന്ന അറബി അഞ്ച് ലോക ഭാഷങ്ങളിലൊന്നുമാണ്. നൂറ്റാണ്ടുകളുടെ മഹത്തായ പാരമ്പര്യമുള്ള ഭാഷയാണെങ്കിലും നിലവില്‍  ഈ രാജ്യങ്ങള്‍ക്കിടയില്‍ ഇത് വേണ്ട പോലെ മനസ്സലാകുന്നില്ല എന്ന ഒരു പ്രശ്നം ഭാഷ അഭിമുഖീകരിക്കുന്നുണ്ട്. അറബി ഭാഷ 30 ലധികം ഉപഭാഷകളായി തിരിഞ്ഞിട്ടുണ്ട്. അറബ് വസന്തം ഇതിനെ ഏകീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതിന്‍റെ പൂര്‍ണ്ണതയിലെത്തിയില്ല.

കൈറോയിലെ ഒരു ടാക്സി ഡ്രൈവര്‍ തന്‍റെ ഒരു ദിവസം ആധുനിക അറബി ഭാഷ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ആ ദിവസം തന്‍റെ യാത്രക്കാരോടൊപ്പാം ആധുനിക യഥാര്‍ത്ഥ അറബി മാത്രം സംസാരിച്ചു. മറുപടിയായി പ്രാദേശിക അറബി ഭാഷയില്‍ മാത്രമേ അവര്‍ക്ക് സംസാരിക്കാന്‍ സാധിച്ചുള്ളൂ. അതൊരു ടി. വി ഷോയായിരുന്നെന്ന് പിന്നീടാണവര്‍ക്ക് മനസ്സിലായത്. 

   പടിഞ്ഞാറന്‍ മൗറിറ്റാനിയ മുതല്‍ കിഴക്കന്‍ ഒമാന്‍ വരെ പരന്നു കിടക്കുന്ന പ്രവിശാലമായ പ്രദേശങ്ങളിലുടനീളം സംസാരിക്കപ്പെടുന്ന മഹത്തായ ഭാഷയാണ് അറബി. കൈറോയിലെ ഈജിപ്ഷ്യന്‍ ജര്‍മന്‍ സാംസ്കാരിക കേന്ദ്രം ഡയരക്ടര്‍ താരിക് ബാരി ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി, "മൊറോക്കോയിലുള്ളുവര്‍ക്ക് ആധുനിക സ്റ്റാന്‍ഡേര്‍ഡ് അറബി പറയാനും മനസ്സിലാക്കാനും സാധിക്കുമെങ്കിലും  ദുബായിലുള്ളവര്‍ക്ക ് അതൊരു പക്ഷെ പ്രയാസമായിരിക്കും". യഥാര്‍ത്ഥ അറബി ഭാഷ ഖുര്‍ആനിന്‍റെ ഭാഷയായതു കൊണ്ടാണ് സ്റ്റാന്‍ഡേര്‍ഡ് ഭാഷയെ ഒഴിവാക്കുന്നതെന്നാണ് ചിലരുടെ വാദം. സ്റ്റാന്‍ഡേര്‍ഡ ഭാഷ സംസാരിക്കുമ്പോള്‍ പ്രാദേശികത കടന്നുവരുമ്പോള്‍ ദൈവീക ഭാഷയെ നിന്ദിക്കലാകുമോയെന്ന് പേടിച്ചിട്ടാണിത്.

   എന്നാല്‍ ഈ പ്രതിസന്ധിയെ അല്‍പമെങ്കിലും പരിഹരിച്ചത് ഇന്‍റര്‍നെറ്റിന്‍റെ കടന്ന് വരവാണെന്ന് നിസ്സംശയം പറയാം. വ്യാപകമായ ഇന്‍റര്‍നെറ്റ് ഉപയോഗം അറബി വാചാലകര്‍ക്ക ിടയില്‍ അറബിയെ മനസ്സിലാക്കാന്‍ നന്നായി സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, അറബ് വസന്തത്തിന്‍റെ മുമ്പും ശേഷവുമുള്ള ബ്ലോഗ് ഉപഭോക്താക്കളുടെ പങ്ക് ഇവ്വിഷയകമായി ഏറെ പ്രസ്താവ്യമാണ്. മാധ്യമങ്ങള്‍ ആധുനിക സ്റ്റാന്‍ഡേര്‍ഡ് അറബി ഉപയോഗിക്കുന്നതു കൊണ്ട് തന്നെ ബ്ലോഗുകാര്‍ക്കും ഇതേ അറബിയില്‍ തന്നെയാണ് എഴുതാനാണിഷ്ടം. കഴിഞ്ഞ 30 വര്‍ഷത്തിലെ അറബി സാഹിത്യത്തിന്‍റെ വര്‍ധനവിന് പ്രധാന കാരണങ്ങളിലൊന്ന് ആളുകള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ബ്ലോഗ് എഴുത്തുകളാണ്. ബ്ലോഗ് എഴുത്തുകാരുടെ രചനകള്‍ സ്റ്റാന്‍ഡേര്‍ അറബിയിലായത് കൊണ്ട് തന്നെ ഭാഷ മനസ്സിലാകുന്നതിന് അതേറെ മുതല്‍ക്കൂട്ടായി.  അവരുടെ രചനകള്‍ ഇന്ന് പുസ്തകങ്ങളായി വരെ പരിണമിക്കുകയുണ്ടായി. അല്‍ ജസീറ, അല്‍ അറേബ്യ പോലോത്ത അറബി സംപ്രേക്ഷണ മാധ്യമങ്ങള്‍ അറബി ഭാഷ ഏകീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ചുവരുന്നു. പ്രാദേശിക ഭാഷ ഒഴിവാക്കി സ്റാന്‍ഡേര്‍ഡ് ഭാഷ ഉപയോഗിക്കുന്ന ഇന്നത്തെ ടി.വി അവതാകര്‍ തീര്‍ത്തും പ്രശംസയര്‍ഹിക്കുന്നുണ്ട്. 

 യുവത ഭാഷയെ കൂട്ടിക്കലര്‍ത്തുന്നു.

ഫേസ്‌ബുക്കിലോ മറ്റോ പോസ്റ്റ് ചെയ്യുമ്പോള്‍ പലപ്പോഴും അറബി ഭാഷ അവഗണിക്കപ്പെടാറുണ്ടെന്നത് ഒരു വലിയ യാഥാര്‍ഥ്യമാണ്. അറബിക്ക് പകരം ലാറ്റിന്‍ ഭാഷകള്‍ ഉപയോഗിക്കുന്നു. അറബ് രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളില്‍ അറബിക്ക് പകരം ഇംഗ്ലീഷ് ഭാഷ പൊതു ഭാഷയായി ഉപയോഗിക്കപ്പെടുന്നതും ഈ അവഗണനയുടെ ഭീകരാവസ്ഥയെ കുറിക്കുന്നതാണ്. ഇംഗ്ലീഷ് ഭാഷയില്‍ വാക്കുകള്‍ ചുരുക്കാന്‍ അക്ഷരങ്ങളായി എഴുതുന്നതുപോലെ അറബി ഭാഷയിലെ വാക്കുകള്‍ക്കു പകരം അറബി അക്കങ്ങള്‍ എഴുതുന്നു. ഉദാഹരണത്തിന് ഇംഗ്ലീഷില്‍ ഫോര്‍ യൂ എന്നതിന് പകരം 4 ൗ എന്നെഴുതുന്നു. 

 ടെകനോളജിയുടെ കുതിച്ചുചാട്ടത്തിനു പിന്നാലെ ഇംഗ്ലീഷ് ഭാഷക്ക് ലഭിച്ച വന്‍ സ്വീകാര്യതയും അറബി ഭാഷയുടെ ജനപ്രീതിയില്‍ ആശങ്കയുയര്‍ത്തുന്നതാണ്. അവ വിവര്‍ത്തനം ചെയ്യുമ്പോള്‍ മിക്ക് വാക്കുകള്‍ക്കും അറബി തര്‍ജമ കിട്ടുന്നില്ല. കിട്ടിയതു എല്ലാ നാട്ടുകാരും അംഗീകരിച്ചതുമാവില്ല. ഉദാഹരണത്തിന് ഹൈഡ്രോ സൈക്ലോണ്‍ എന്ന വാക്കിന്‍റെ അറബി തര്‍ജമ എവിടെച്ചെന്ന് അന്വേഷിക്കാനാണ്.

ഏതാനും വര്‍ഷങ്ങള്‍ക്ക് താരിക് ബാരി ഇതുമായി ബന്ധപ്പെട്ട് ഐന്‍ ശംസ് യൂനിവേഴ്സിറ്റിയില്‍ ഒരു ചര്‍ച്ച നടത്തുകയും "അറബ്ടേം" എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ നിഘണ്ടു തയ്യാറാക്കുകയും ചെയ്തു. അവരുടെ കീഴില്‍  വാട്ടര്‍ ടെകനോളജി, ഓട്ടോമാറ്റീവ് എന്‍ജനീയറിങ് തുടങ്ങിയ വിഷയങ്ങളില്‍ നിഘണ്ടുകള്‍ ഇറക്കിക്കഴിഞ്ഞിരിക്കുന്നു. അറബ് ലോകത്തെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഒന്നിപ്പിക്കാനായി അറബൈസേഷന്‍ കോഡിനേഷന്‍ ബ്യൂറോ (ബി.സി.എ) എന്ന് പേരില്‍  മൊറോക്കോ ആസ്ഥാനമായി ഒരു സമിതി രൂപീകരിക്കപ്പെട്ടു. ബി.സി. എ ഇന്ന് അറബ്ടേമിനെ ലോകവ്യാപകമാക്കാനുള്ള പരിശ്രമത്തിലാണ്.

 പുതിയ വാക്കുകളെ കണ്ടെത്തുന്നു.

  ഏകദേശം 7000 വാക്കുകള്‍ വാട്ടര്‍ ടെക്നോളജി എന്ന വിഭാഗത്തില്‍ മാത്രം പുതുതായി ഉള്‍പെടുത്തിയിട്ടുണ്ട്. ഈജിപ്തിലെ ഭാഷാ പരിവര്‍ത്തന വിഭാഗമാണ് ഇതിനായി പരിശ്രമിക്കുന്നത്. ഇതിനായി അവരാദ്യം ചെയ്യുന്നത് ഒരു വാക്കിന്‍റെ നേരറബി കണ്ടെത്തുകയാണ്,  അങ്ങനെയൊരു വാക്കില്ലെങ്കില്‍ ഭാഷാ നിയങ്ങള്‍ക്കനുസൃതമായി പുതിയ വാക്കുകള്‍ ഉണ്ടാക്കുന്നു. 2010, 2011 വര്‍ഷങ്ങളില്‍ അറബി സാങ്കേതിക പദത്തിന്‍റെ പ്രാധാന്യം അറബ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് വ്യക്തമാക്കുകയുണ്ടായി. അറബി പദമില്ലാത്തത് മൂലം വിദ്യാഭ്യാസ രംഗത്ത് പുതു തലമുറയ്ക്ക് വേണ്ട വിധം അറിവ് ഗ്രഹിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഭാവിയില്‍ ഇതിന് പൂര്‍ണ്ണമായ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ ഇത്തരം സമിതികള്‍ മുന്നില്‍ നിന്നിട്ടില്ലെങ്കില്‍ ലോക ഭാഷകള്‍ക്കിടയില്‍ അറബിക്കുള്ള സ്ഥാനം ഗണ്യമാം വിധം കുറഞ്ഞു പോകും, അതൊരിക്കലും സംഭവിക്കാന്‍ പാടില്ല. 

കടപ്പാട്: ഖന്‍ത്വറ വേള്‍ഡ്

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter