മുസ്‌ലിം ജനസംഖ്യ കൂടുന്നതില്‍ ആര്‍ക്കാണിത്ര പേടി?
ഇന്ത്യയില്‍ ഇടക്കിടെ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു ആരോപണമാണ് മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിക്കുകയാണെന്നും അത് ഇന്ത്യക്ക് ഭീഷണിയാണെന്നുമെന്നത്. കേരളത്തില്‍നിന്നും പലപ്പോഴായി ഇതേ ആരോപണം ഉയര്‍ന്നുവന്നതായി കാണാം. സംഘ്പരിവാര്‍ പ്രഭൃദ്ധികളാണ് എന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. മുസ്‌ലിംകളെ പ്രകോപിപ്പിച്ച് ലാഭം കൊയ്യുകയെന്നതാണ് അവര്‍ക്ക് ഇതിനു പിന്നിലെ മുഖ്യ ലക്ഷ്യം.
മലപ്പുറത്തെ കോയമാര്‍ പെറ്റുകൂട്ടുകയാണെന്ന് വളരെ വില കുറഞ്ഞ ഭാഷയില്‍ കുറച്ചുമുമ്പ് ഒരു സംഘ്പരിവാര്‍ വേദപ്രഭാഷകന്‍ തട്ടിവിട്ടിരുന്നു. ഉള്ളില്‍ അണപൊട്ടുന്ന ന്യൂനപക്ഷ വിരോധം തികട്ടിവരികയാണ് ഇത്തരം പ്രസ്താവനകളിലൂടെ ഉണ്ടാകുന്നത്. ഇപ്പോള്‍ മുന്‍ പോലീസ് മേധാവി സെന്‍കുമാറും ആവര്‍ത്തിച്ചിരിക്കുന്നത് അതുതന്നെയാണ്. ആര്‍.എസ്.എസ്സിനെ തൃപ്തിപ്പെടുത്തുകമാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കന്നത്. അല്ലാതെ വസ്തുതയുമായി ഇതിനു യാതൊരു ബന്ധവുമില്ല.
അല്ലെങ്കിലും, ഒരു മതേതരത്വരാജ്യത്ത് ഏതെങ്കിലുമൊരു മത വിഭാഗം അംഗസംഖ്യയില്‍ കൂടുന്നുണ്ടെങ്കില്‍ അതില്‍ കുണ്ഠിതപ്പെടാന്‍ മറ്റുള്ളവര്‍ക്ക് എന്താണിത്രയുള്ളത്? ഇല്ലാത്ത അധീശത്വ ബോധം നിര്‍മിച്ചുണ്ടാക്കുകയാണ് ഇവിടെ കലക്കുവെള്ളത്തില്‍ സംഘ്പരിവാര്‍ ഫാസിസം. അതിനു ഹലേലുയ്യ പാടുകയാണ് വേദപ്രഭാഷകര്‍ തുടങ്ങി പോലീസ് ഉദ്ദ്യേഗസ്ഥന്മാര്‍ വരെ.
കേരളത്തിലെ മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഹിന്ദുക്കളേതിനെക്കാള്‍ കൂടുകയാണെന്നാണ് ഈയിടെ സമകാലിക മലയാളം നടത്തിയ ഒരു അഭിമുഖത്തില്‍ മുന്‍ പോലീസ് മേധാവി സെന്‍കുമാര്‍ ആരോപിച്ചിരിക്കുന്നത്. തീര്‍ത്തും ബാലിശവും അബദ്ധങ്ങളുടെമേല്‍ എടുക്കപ്പെട്ടതുമായ ഒരാരോപണമാണിത്. തെളിവുകളുടെ വെളിച്ചത്തില്‍ ഇത് സ്ഥാപിക്കാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ, സെന്‍കുമാറിന്റെ ഈ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ചില കണക്കുകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ പ്രസ്താവം എത്രമാത്രം അബദ്ധമാണെന്ന് വ്യക്തമാകും:
2011 ലെ ജാതി സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് കേരളത്തില്‍ ആകെയുള്ള ജനസംഖ്യ 3,34,06,061 ആണ്. ഇതില്‍ 1,60,27,412 പേര്‍ പുരുഷന്‍മാരും 1,73,78,649 പേര്‍ സ്ത്രീകളുമാണ്.
ഇനി, ജാതി തിരിച്ചുള്ള സെന്‍സസ് പ്രകാരം എത്ര ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ടെന്നു നോക്കാം. കൃത്യമായ കണക്ക് ലഭ്യമാണിതില്‍.
കേരളത്തിലെ ഹിന്ദു ജനസംഖ്യ 1,82,82,492 ആണ്. ഇതില്‍ 88,03,455 പുരുഷന്‍മാരും 94,79,037 സ്ത്രീകളുമുണ്ട്.
മുസ്ലിങ്ങള്‍ 88,73,472 പേരാണ്. ഇതില്‍ 41,76,255 പുരുഷന്‍മാരും
46,97,217 സ്ത്രീകളുമുണ്ട്.
ക്രിസ്ത്യാനികള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടുതലാണ്. 61,41,269 ആണ് അവരുടെ ജനസംഖ്യ.
കേരളത്തില്‍ അമ്പത് ശതമാനത്തിലധികവും ഹിന്ദുക്കള്‍ തന്നെയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
88 ലക്ഷം മാത്രമുള്ള മുസ്ലിങ്ങളെ കാട്ടി ഒരു കോടി 82 ലക്ഷത്തെ ഭയപ്പെടുത്തുന്ന സെന്‍കുമാറിന്റെ രോഗം കലശലായ ചിത്ത രോഗം തന്നെയാണ്.
മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള കേരളത്തിലെ ഏക ജില്ലയായ മലപ്പുറത്ത് 28,88,849 പേര്‍ മാത്രമാണ് മുസ്ലിങ്ങള്‍. നായര്‍ സമുദായം ഭൂരിപക്ഷമുള്ള പത്തനംതിട്ടയാണ് മുസ്ലിങ്ങള്‍ ഏറ്റവും കുറവുള്ള ജില്ല. അമ്പതിനായിരം മുസ്ലീങ്ങള്‍ മാത്രം.
എന്നാല്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ജില്ലകള്‍ കേരളത്തില്‍ 12 എണ്ണമാണ്. ഹിന്ദുക്കള്‍ ഏറ്റവും കൂടുതലുള്ള തിരുവനന്തപുരം ജില്ലയില്‍ ഹിന്ദുജനസംഖ്യ 21,94,057. ഇതിന് പുറമെ തിരുവനന്തപുരത്ത് 10 ലക്ഷത്തോളം വരുന്ന കേരളത്തിലെ സെന്‍സസില്‍ എന്തുകൊണ്ടോ ഉള്‍പ്പെടാത്ത തമിഴ് ഹിന്ദു ബ്രാഹ്മണ വിഭാഗവും ഉണ്ട്. അങ്ങനെയാണെങ്കില്‍ 30 ലക്ഷം തിരുവനന്തപുരത്ത് മുസ്ലീം ജനസംഖ്യ അഞ്ച് ലക്ഷത്തില്‍ താഴെയാണ്.
ഇങ്ങനെയെല്ലാം നോക്കുമ്പോള്‍ ഹിന്ദു ജനസംഖ്യാവര്‍ദ്ധനവ് തന്നെയാണ് രാജ്യത്ത് സംഭവിക്കുന്നത്. ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ച് ലാഭാം കൊയ്യാനാണ് പരിവാര്‍ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
Leave A Comment