കുര്‍ദിസ്ഥാന്‍ ജനഹിത പരിശോധന ഉയര്‍ത്തുന്ന വെല്ലുവിളികള്‍

ഉത്തര ഇറാഖിലെ എരബില്‍ കേന്ദ്രമായി കുര്‍ദുകള്‍ ഭൂരിപക്ഷം വരുന്ന ഒരു  സ്വതന്ത്ര ഭരണ പ്രദേശമാണ്ണ് കുര്‍ദിസ്ഥാന്‍. പതിററാണ്ടുകളായി സ്വതന്ത്ര രാജ്യത്തിനായി മുറവിളി കൂട്ടുന്ന കുര്‍ദുളുടെ ആഗ്രഹം പൂവണിയുമോ എന്നാണ്ണ് ലോകം ഉറ്റു നോക്കുന്നത്. ലോക രാജ്യങ്ങളുടെ എല്ലാ എതിര്‍പ്പുകളെയും തൃണവല്‍കരിച്ച് 2017 സെപ്റ്റംബര്‍ 25ന് നടത്തിയ ജനഹിത പരിശോധന വലിയ ആശങ്കയോടെയാണ്ണ് എല്ലാവരും കാണുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ കെടുതിയില്‍ നിന്നും രാജ്യം മുക്തമായ ഈ സാഹചര്യത്തില്‍ വീണ്ടും ഒരു സങ്കര്‍ഷത്തിലേക്ക് ഇത് നയിക്കുമോ എന്നതാണ് ആശങ്ക. 

സദാം ഹുസൈന്‍ ഇറാഖു ഭരിക്കുന്ന 1991 മുതലേ കുര്‍ദിസ്ഥാന്‍ സ്വയം ഭരണ പ്രദേശമായി അംഗീകരിക്കപെട്ടിട്ടുണ്ട്. പിന്നീട് ഇറാഖു യുദ്ധത്തിനു ശേഷം 2005 ല്‍ കുര്‍ദിസ്ഥാന്‍ അര്‍ദ്ധ രാഷ്ട്രം പോലെ രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരങ്ങള്‍ നേടിയെടുത്തു. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ആസുര തെമ്മാടിക്കൂട്ടം ഇറാഖില്‍ നാശം വിതച്ചപ്പോള്‍ അതിനെ നേരിടാന്‍ ഇറാഖി സൈന്യത്തോടൊപ്പം കുര്‍ദുകളുടെ സായുധ വിഭാഗമായ ബഷ്മര്ക ശക്തമായി പൊരുതുകയും തുടര്‍ന്ന് സന്ജര്‍ എന്ന തന്ത്രപ്രധാന പ്രദേശം പിടിച്ചടക്കുകയും ചെയ്ത്‌പ്പോള്‍ മുതലാണ്ണ് കുര്‍ദുകളുടെ അനിഷേധ്യ നേതാവായ മസൂദ് ബരസാനി ഇറാഖില്‍ നിന്നും വേര്‍പിരിയുന്നതിനു ഹിതപരിശോധന നടത്തുമെന്ന് പ്രഖ്യാപിക്കുന്നത്. 

കുര്‍ദ് ഡെമോക്രാറ്റിക് പാര്‍ട്ടിയും കുര്‍ദിസ്ഥാന്‍ നാഷണല്‍ ഫെഡേറഷനും ചേര്‍ന്നു കഴിഞ്ഞ ജൂണ്‍ മാസത്തില്‍ തന്നെ ഈ തിയ്യതി നിശ്ചയിചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്‌നോട് യുദ്ധം ചെയ്തപ്പോള്‍ ഇറാഖിന്റെ മൂന്നിലൊന്നു ഇവരുടെ അധീനത്തില്‍ ഇതിനകം വന്നിരുന്നു.

ഇറാഖി പാര്‍ലിമെന്റും സുപ്രീം കോടതിയും ഈ ഹിതപരിശോധന നിരാകരിച്ചിട്ടുണ്ട്. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അബാദി തര്‍ക്ക പ്രദേശങ്ങളില്‍ സൈനിക വ്യന്യാസം നടത്തുകയും കുര്‍ദ് രാഷ്ട്രീയ നേതാക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും എണ്ണ കയറ്റുമതി തടയുകയും ചെയ്തിട്ടുണ്ട്. തുര്‍ക്കിയും ഇറാനും ഇതിനെ ശക്തമായി എതിര്‍ത്തിട്ടും. അതൊന്നും വകവെക്കാതെ നടത്തിയ ഹിതപരിശോധനയില്‍ കുര്‍ദിസ്ഥാനില്‍ 72% വും, സുലൈമാനിയ്യയില്‍ 55% വും ദാഹൂകില്‍ 90%വും മറ്റു തര്‍ക്കപ്രദേശങ്ങളില്‍ 80% വും പോളിംഗ് നടന്നു. 

ഇസ്രയേല്‍ മാത്രമാണ് ഈ ഹിതപരിശോധനക്ക് അനുകൂലമായി പ്രത്കരിച്ച ഒരു രാജ്യം എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. എന്തായാലും ഇറാഖിന്റെ മൂന്നിലൊന്ന് മുറിച്ചെടുത്ത് നടത്തുന്ന ഈ വീതം വെപ്പ് അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി ഭവിക്കും. ഇതുവരെ ഒന്നിച്ചു പോരടിച്ച് പരാജയപ്പെടുത്തിയ  ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തിരിച്ചു വരാനും ഇത് വഴിവെക്കും. ഇനിയും കൂടുതല്‍ അധികാരം നേടാനുള്ള വിലപേശലായും ഇതിനെ കാന്നുന്നവരുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter