മുത്ത്നബി(സ്വ)യുടെ നൈതിക ബോധവും വിശ്വാസതയും
എല്ലാ സല്‍സ്വഭാവങ്ങളിലും ഒന്നാമന്‍ മുത്ത്റസൂല്‍(സ്വ) ആയിരിക്കും.നീതിബോധവും വിശ്വസ്തതയും കളങ്കമാവാത്ത ജീവിത വിശുദ്ധിയും സത്യത്തിനു വേണ്ടി മാത്രം ഉയര്‍ത്തുന്ന നാവും നബി(സ്വ)യുടെ പ്രത്യേകഥയായിരുന്നു. ഈ സവിശേഷതകള്‍ക്കു മുന്നില്‍ ശത്രുസമൂഹം പോലും അത്ഭുതപരതന്ത്രരാവുകയും നമ്രശിരസ്കരാവുകയും ചെയ്തിട്ടുണ്ട്. നബി(സ്വ)ക്ക് പ്രവാചകത്വത്തിനു മുമ്പ് തന്നെ അറേബ്യനിലുണ്ടായിരുന്ന വിളിപ്പേര് അല്‍-ആമീന്‍ (വിശ്വസ്തന്‍) എന്നായിരുന്നല്ലോ.തിരുപ്പിറവിയുടെ ആദ്യ നിമിഷം മുതല്‍ പല സന്ദറഭങ്ങളിലായി നബി(സ്വ)യുടെ ജീവിതത്തില്‍ ഇത് പ്രകടമായിരുന്നു എല്ലാ ഉത്കൃഷ്ടമായ സ്വഭാവ സവിശേഷതകളും അല്ലാഹു നബി(സ്വ)യില്‍ നിക്ഷേപിച്ചതിന്‍റെ ഫലമായാണ് ആ വിളിപ്പേര് വരാനുള്ള കാരണം എന്ന് ഇബ്നു ഇസ്ഹാക്(റ) അഭിപ്രായപെട്ടിട്ടുണ്ട്. ‘അല്ലാഹുവിങ്കല്‍ അനുസരിക്കപെടുന്നവനും വിശ്വസ്തനുമെന്ന്‍’സൂറത്തു തക്വീറിലെ 21ആം വചനത്തിന്‍റെ വിവക്ഷ പുണ്യനബി(സ്വ) തന്നെയാണെന്ന്‍ നിരവധി മുഫസ്സിറുകളുടെ അഭിപ്രായം. കഅബ പുനര്‍നിര്‍മ്മാണ വേളയില്‍ ഹജറുല്‍ ആസ്വദു ആരാണ് തല്‍സ്ഥാനത്ത് വെക്കുക എന്ന കാര്യത്തില്‍ ഖുറൈശികളുടെ ഇടയില്‍ തര്‍ക്കമുണ്ടായ സംഭവം തന്നെ പ്രസിദ്ധമാണല്ലോ. അങ്ങിനെ ആരാണോ ആദ്യം എത്തുന്നത് അവര്‍ക്ക് ആ കല്ല്‌ വെക്കുന്ന ഉത്തരവാദിത്യം ഏല്‍ക്കാം എന്ന തീരുമാനത്തില്‍ അവര്‍ എത്തുകയുണ്ടായി. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന സമയത്ത് നബി(സ്വ) ആയിരുന്നു കടന്ന്‍ വന്നത്. അതില്‍ അവരെല്ലാവരും സന്തോഷിക്കുകയും ഞങ്ങള്‍ എല്ലാവരും ഒരുപോലെ തൃപ്തിപെടുന്ന വ്യക്തിയാണ് ഇദ്ദേഹമേന്ന്‍ പറഞ്ഞു കല്ല്‌ വയ്ക്കാന്‍ നബി(സ്വ) തങ്ങളെ ഐകകണ്‍ടെനെ ഏല്‍പിക്കുകയുണ്ടായി. നബി(സ്വ)യുടെ സ്വഭാവ സവിശേഷതക്കുള്ള അംഗീകാരം ആയിരുന്നു അത്. പ്രശ്നങ്ങലുണ്ടാകുന്ന സന്ദര്‍ഭത്തില്‍ വിധി പറയാന്‍ പ്രവാചകത്വത്തിനു മുമ്പ് തന്നെ ആളുകള്‍ നബി(സ്വ)യെ ഏല്‍പിക്കാരുണ്ടായിരുന്നു. ഒരിക്കല്‍ നബി(സ്വ) ഇങ്ങനെ പറഞ്ഞു: “നിശ്ചയം ഭൂമിയിലും ആകാശത്തും സര്‍വര്‍ക്കും ഞാന്‍ വിശ്വസ്തനാണ്.” ശത്രുക്കള്‍ പോലും നബി(സ്വ)യുടെ സ്വഭാവത്തില്‍ വലിയ മതിപ്പ് പ്രകടിപ്പിച്ചിരുന്നു എന്നതിലേക്ക് തെളിവ് നല്‍കുന്ന അലി(റ)വിന്‍റെ ഹദീസ് കാണുക; അബൂജഹല്‍ ഒരിക്കല്‍ നബി(സ്വ)യോട് ഇങ്ങനെ പറയുകയുണ്ടായി: “മുഹമ്മദേ, നിന്നെ ഞങ്ങള്‍ കളവാക്കുന്നില്ല. നീ ഞങ്ങള്ക്ക് വിശ്വസ്തനാണ്. നീ കൊണ്ട് വന്ന ആശയത്തോട് മാത്രമാണ് ഞങ്ങള്‍ക്ക് എതിര്‍പ്പും ശത്രുതയും”. ഈ സന്ദര്‍ഭത്തിലാണ് ‘നിശ്ചയം അവര്‍ നിന്നെ കളവാക്കുന്നില്ല’ (ആന്‍ആം:33) എന്ന ആയത്ത് അവതരിച്ചത് “ഞങ്ങള്‍ നിന്നെ കളവാക്കുന്നില്ല. നീ ഞങ്ങള്‍കിടയില്‍ കള്ളം പറയുന്ന ആളായിരുന്നില്ലല്ലോ” എന്ന്‍ നബി(സ്വ)യോട് ഖുറൈശികള്‍ പറഞ്ഞതായി രേഖപെടുത്തിയിട്ടുണ്ട്.അഖ്നസുബ്നുശരീഖ് എന്ന വ്യക്തി ബദര്‍ ദിവസം അബൂജഹലിനെ കണ്ടുമുട്ടിയ സന്ദര്‍ഭത്തില്‍ ഇങ്ങനെ പറയുകയുണ്ടായി: അബുല്‍ഹകം, ഇവിടെ നാം രണ്ടുപേര്‍ മാത്രമാണുള്ളത്. നമ്മുടെ സംസാരം ആരും കേള്‍ക്കുകയില്ല. അതുകൊണ്ട് എന്നോട് നീ ഒരു യാഥാര്‍ത്യം വെളിപ്പെടുത്തണം.മുഹമ്മദ്‌ സത്യവാനാണോ അതോ കളവ് പറയുന്ന ആളാണോ? സത്യം മാത്രം പറയണം. ഇത് കേട്ടപ്പോള്‍ അബൂജഹല്‍ ഇങ്ങനെ പറയുകയുണ്ടായി: അല്ലാഹുവാണ് സത്യം മുഹമ്മദ്‌ സത്യസന്തനാണ് ഇന്നേവരെ ഒരു കളവ് പോലും അദ്ദേഹം പറഞ്ഞിട്ടില്ല.” ഹിര്‍ഖല്‍ ചക്രവര്‍ത്തിയും അബൂസുഫ്യാനും തമ്മില്‍ നടന്ന സംഭാഷണം ഏറെ പ്രസിദ്ധമാണല്ലോ. “മുഹമ്മദ്‌ ഇപ്പോള്‍ വാദിക്കുന്ന കാര്യങ്ങള്‍ പറയുന്നതിന് മുമ്പ് അദ്ദേഹം നിങ്ങള്‍കിടയില്‍ ജീവിച്ചിരുന്ന കാലത്ത് നിങ്ങളോട് കളവ് പറഞ്ഞതായി അനുഭവപ്പെട്ടിട്ടുണ്ടോ?” അബൂസുഫ്യാന്‍: “ഇല്ല, മുമ്പ് അദ്ദേഹം കളവ് പറഞ്ഞിട്ടേയില്ല.” നള്റബ്നു ഹാരിസ് ഖുരൈഷികലോട് പറയുന്നത് കാണുക: “മുഹമ്മദ്‌ നബി(സ്വ) ചെറുപ്പം മുതലേ നിങ്ങള്കിടയിലാണ് ജീവിച്ചത്. അക്കാലം മുതല്‍ നിങ്ങള്കിടയിലെ ഏറ്റവും സത്യസന്ധനും വിശ്വസ്തനുമായിരുന്നു അദ്ദേഹത്തെ കണ്ടിരുന്നത്. നിങ്ങള്‍ എല്ലാവരും മുഹമ്മദ്‌നബി(സ്വ)യുടെ സ്വഭാവത്തില്‍ വലിയ ത്രിപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍,ഇന്ന്‍ അദ്ദേഹം ചില സത്യങ്ങള്‍ നിങ്ങളോട പറഞ്ഞപ്പോള്‍ എന്തിനാണ് നിങ്ങള്‍ മുഹമ്മദ് നബിനബി(സ്വ)യെ മാരണക്കരനെന്ന്‍ മുദ്ര കുത്തുകയും ആക്ഷേപിക്കുകയും ചെയ്യുന്നത്? അല്ലാഹുവാണ് സത്യം, മുഹമ്മദ്‌ ഒരിക്കലും മാരണക്കരനല്ല. മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ്വ) ഒരു അന്യസ്ത്രിയുടെ കരം പോലും സ്പര്‍ശിച്ചിട്ടില്ല. സ്ത്രികളെ അടിമകളാക്കിയിട്ടുമില്ല. ജനങ്ങളില്‍ വെച്ച് ഏറ്റവും സത്യസന്ധനായിരുന്നു നബി(സ്വ)യെന്ന്‍ അലി(റ) വിശേഷിപ്പിച്ചിട്ടുണ്ട്.നാം നമ്മുടെ സത്യസന്ധതയും വിശ്വസ്തതയും പരിശോധിക്കണം കാരണം നമ്മുടെ ജീവിതം ഇതോടെ തീരുന്നില്ല എന്നത് യാഥാര്‍ത്യം തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter