നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-07)
- അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍
- May 29, 2019 - 09:16
- Updated: May 29, 2019 - 09:16
നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-07)
------------------------------------------------------------------
ബഹുമാനപ്പെട്ട സൂഫികൾ, ആരാധനകളുടെ ബാഹ്യപ്രകടനങ്ങൾക്കും അത്തരം വിധികളും രീതിശാസ്ത്രങ്ങൾക്കുമപ്പുറം അവ ആത്മീയ സംസ്കരണത്തിൽ വഹിക്കുന്ന പങ്കുകളേയും അവയിലെ ആത്മീയ പരിപ്രേക്ഷ്യങ്ങളെയും വിഷയമാക്കി രചനകൾ നടത്തിയിട്ടുണ്ട്. ആ രീതിയിൽ നോമ്പും ചില സൂഫി രചനകളിൽ ഇടം നേടിയിട്ടുണ്ട്. അവയിൽ ഏതാനും ചിലത് പരിചയപ്പെടുത്താനാഗ്രഹിക്കുന്നു. അവരതിനെ നോമ്പിന്‍റെ ഹഖീഖത് എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്.
-=<(*****)>=-
ശൈഖ് അഹ്‍മദ് നജ്‍മുദ്ദീൻ (റ) രചിച്ച അത്തഅ്‍വീലാത്തുന്നജ്മിയ്യ എന്ന തഫ്സീറിൽ തഫ്സീർ ഖുശൈരിയിലേത് തന്നെ ആവർത്തിച്ചിട്ടുണ്ട്. പക്ഷേ, كما كتب على الذين من قبلكم എന്ന ആയതിന്‍റെ സൂചനയായി അദ്ദേഹം വ്യത്യസ്തമായ അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്. മനുഷ്യോൽപത്തിക്കു മുമ്പ് ശാരീരികവും ആത്മികവും രണ്ട് വ്യത്യസ്ത ഭാഗങ്ങളായിട്ടാണ് നിലനിന്നിരുന്നത്. അവ ആ സമയത്ത് സകല ആസ്വാദനങ്ങളിൽ നിന്ന് വിട്ടു നിന്ന് നോമ്പനുഷ്ഠിക്കുകയായിരുന്നു. ഇപ്പോൾ റൂഹും ശരീരവും കൂടിച്ചേർന്നിരിക്കുന്നു. ആസ്വാദനത്തിനുള്ള ശക്തി പ്രാപിച്ചിരിക്കുന്നു. ഈ സമയത്തും അന്നത്തെ പോലെ നോമ്പു നോൽക്കാൻ നിങ്ങളോട് ഞാൻ കൽപ്പിക്കുന്നു.
-=<(*****)>=-
നോമ്പിനെ സംബന്ധിച്ചുള്ള സൂഫീ വായനകളിൽ ഏതാനും ചിലതാണ് മുകളിൽ നൽകിയത്. ഇപ്രകാരം ഒട്ടനവധി സൂഫീ വിശദീകരണങ്ങളും സൂചനാ വ്യാഖ്യാനങ്ങളും കണ്ടെത്താനാവും. നോമ്പിന്‍റെ ആത്മീയ വശം പൂർണമായും ഉൾകൊണ്ട് അത് അനുഷ്ഠിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment