നോമ്പ് ലക്ഷീകരിക്കുന്നത്

നോമ്പ് ഒരു ആരാധന ആണ്. ഇസ്ലാമിന്റെ പഞ്ചസ്തംബങ്ങളില്‍ നലാമത്തേത്. ഒന്നാമത്തെ (ശഹാദത്) പ്രതിജ്ഞ നിര്‍വഹിച്ചു, രണ്ടാമത്തെ ശാരീരിക കര്‍മങ്ങള്‍ ചെയ്ത് (നിസ്കാരം), അടുപ്പത്തിന്റെ അടുത്ത ഘട്ടമായ സാമ്പത്തിക ചെലവഴിക്കലും (സകാത്) നിര്‍വഹിച്ചു, വേണം നാം സ്നേഹിക്കുന്ന സ്രഷ്ടാവിന്റെ പ്രീതിക്ക് വേണ്ടിയുള്ള ത്യാഗത്തില്‍ (നോമ്പ്) എത്താന്‍.. അഞ്ചാമത്തെ ഹജ്ജില്‍ ഈ നാല് ആരാധനകളുടെയും സംഗമം ഉണ്ട്. (പ്രതിജ്ഞയും ശരീരികദ്വാനവും, സാമ്പത്തികവും, ത്യാഗവും).

നമ്മുടെ ഭൌതികതയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ആരാധനകളെ ഭൌതികമായോ ശാസ്ത്രീയമായോ വിശദീകരിക്കുന്നത് അതിന്റെ യഥാര്‍ത്ഥ സത്തയും പരിശുദ്ധിയും  നശിപ്പിക്കാനും, നിയ്യത്തില്‍ കളങ്കം വരാനും കാരണമാകും. നിസ്കാരത്തെ എക്സര്‍സൈസ് യോഗ ഒക്കെയായും, സകാതിനെ ദാരിദ്ര നിര്‍മാര്‍ജന പദ്ധതിയായും, നോമ്പിനെ ഡയറ്റിങ്ങായും ആരോഗ്യ പദ്ധതിയായും  കാണുന്നവര്‍ പിന്നെ ഹജ്ജിനെ കേവലം ഒരു ടൂറാക്കിമാറ്റുന്നു. അനങ്ങാന്‍ കഴിയാതെ കട്ടിലില്‍ കിടക്കുന്നവന് ബോധം നഷ്ടമായിട്ടില്ലെങ്കില്‍ അവന്റെ മനസ്സില്‍ നിര്‍ബന്ധ നിസ്കാരത്തിന്റെ രൂപം മാനസ്സില്‍ കൊണ്ട് വരണമെന്ന് മനസ്സിലാക്കുമ്പോഴാണ് നിസ്കാരം നാഥനുള്ള ആരാധനായനെന്ന ബോധം നമുക്കുണ്ടാകുന്നത്. സകാത്ത് കൊടുക്കുന്നവന്റെ ആരാധനയാണ്.

അവന്റെ സമ്പത്ത് നിശ്ചിത അളവില്‍ നിശ്ചിത കാലം പൂര്‍ത്തിയാക്കിയാല്‍ അതിന്റെ നിശ്ചിത വിഹിതം അര്‍ഹാമായവന് കൊടുത്തുകൊള്ളണ. അത് കൊണ്ട് ലോകത്തെ ദാരിദ്ര്യം മാറിയാലും ഇല്ലെങ്കിലും...ഡെന്മാര്‍ക്കുകാര്‍ ഇരുപത് മണിക്കൂര്‍ നോമ്പ്  എടുക്കേണ്ടി വരുമ്പോള്‍ അത് ഒരു പൂര്‍ണാര്‍ഥത്തില്‍ ഉള്ള ഒരു ആരോഗ്യ നിര്‍മിതിയുടെ ആഹ്വാനമായി കാണാനാകില്ല.. ഇതിലൊക്കെ ആരാധനയെ കരുതുകയും അതില്‍ മറ്റു താല്പര്യങ്ങള്‍ ചേര്‍ക്കതിരിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ ആരാധനയുടെ സംതൃപ്തിയും പ്രതിഫലവും അനുഭവിക്കാന്‍ സാധിക്കുക. 

'ഒരു നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്..ഒന്ന് വൈകീട്ട് നോമ്പ് തുറക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം. (രണ്ട്...അതിന്റെ പ്രതിഫലമായി പാരത്രിക ലോകത്ത് വെച്ചു താന്‍ അത് വരെ ഉണ്ട് എന്ന് വിശ്വസിച്ച് ആരാധിച്ച) തന്റെ നാഥനെ കണ്ടു മുട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം"  നബി വചനം. "ആരെങ്കിലും (പാരത്രിക ലോകത്ത് വെച്ച്) തന്റെ നാഥനെ കണ്ടു മുട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ സല്കര്മങ്ങള്‍ ചെയ്യുകയും, തന്റെ നാഥനെ ആരാധിക്കുന്നതില്‍ വേറെ ഒന്നിനെയും പങ്കു ചെര്‍ക്കാതിരിക്കുകയും ചെയ്യട്ടെ"..വിശുദ്ധ ഖുര്‍ആന്‍ (അല്കഹ്ഫ് സൂറത്ത് അവസാന ആയത്.)

ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter