ഇറാഖിലെ പ്രക്ഷോഭം: സിറിയയില്‍ ഇടപെടുന്നവരാണ് അതിന് പിന്നിലും
ഇറാഖില്‍ അടുത്ത കാലത്തായി പുതിയൊരു പ്രക്ഷേഭം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. നൂരി മാലിക്കിക്കെതിരില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ രാഷ്ട്രീയം വിഷകലനം ചെയ്യുകയാണ് ഈ കുറിപ്പ്. പ്രസ് ടി.വിക്ക് ഇറാഖിലെ രാഷ്ട്രീയ നിരീക്ഷകനായ ഇന്‍തിഫാദ് ഖന്‍ബര്‍ അനുവദിച്ച് അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളുടെ വിവര്‍ത്തനം.  width=നമുക്ക് ഇറാഖില്‍ നിന്ന് തുടങ്ങാം. സത്യത്തിലവിടെ നടക്കുന്ന പ്രതിഷേധങ്ങള്‍ എന്താണ്. അത് പുറത്തുള്ള മറ്റാര്‍ക്കോ വേണ്ടി നടക്കുന്ന പ്രതിഷേധമാണോ? തീര്‍ച്ചയായും. ഇറാഖിലെത് മറ്റുചിലര്‍ക്ക് വേണ്ടി നടക്കുന്ന പ്രശ്നങ്ങളും പ്രതിഷേധങ്ങളുമാണ്. അറിയാമല്ലോ, ഇതര പ്രദേശങ്ങളിലേക്ക് ആയുധങ്ങളും പ്രതിഷേധക്കാരെ വരെയും മനപ്പൂര്‍വം അയക്കുന്ന ചില ലോകശക്തികളുണ്ട്. അല്‍ഖാഇദ പോലുള്ള ചില ശക്തികളെ അവര്‍ ഇറാഖിലേക്കും സിറിയയിലേക്കും അയക്കുകയാണ്. പ്രദേശത്ത് അസ്ഥിരത സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. 2003 ന് ശേഷം ഇറാഖ് ജനാധിപത്യരാജ്യമായി മാറിയിരിക്കുന്നുവെന്നാണ് എന്‍റെ അഭിപ്രായം. കാരണം അവിടത്തെ ഭരണകൂടം വരെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതാണ്. ഇറാഖ് അടക്കമുള്ള അയല്‍രാജ്യങ്ങളുമായ സൌഹൃദപരമായി പെരുമാറിയതിന്‍റെ വില നല്കിക്കൊണ്ടിരിക്കുകയാണ് ഇറാഖിപ്പോള്‍. പേര്‍ഷ്യന് ‍കടലിടുക്കിലുള്ള ചില രാജ്യങ്ങള്‍ക്ക് ഇറാഖ് സുസ്ഥിരമായി തുടരുന്നത് ദഹിക്കുന്നില്ലെന്ന് തോന്നുന്നു. ചില രാജ്യങ്ങളെന്ന് പറഞ്ഞാല്‍? ഖത്തറും സുഊദിയും പോലുള്ള ചില രാജ്യങ്ങള്‍. ഇറാഖും ഇറാനും തമ്മില്‍ ഒരു യുദ്ധം നടക്കുമെന്നാണ് അവരുടെ പ്രതീക്ഷ. അതെന്തായാലും നടക്കാന്‍ പോകുന്നില്ല. കാരണം ഞങ്ങള്‍ രണ്ടും മുസ്ലിം രാജ്യങ്ങളാണ്. ചരിത്രപരമായി തന്നെ വേരുറച്ചതാണ് സാമ്പത്തികമായി പോലുമുള്ള ഞങ്ങളുടെ പരസ്പര ബന്ധം. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് കാണിച്ച ചില അല്‍പത്തരങ്ങള്‍ കുവൈത്ത്, ഇറാന്‍, തുര്‍ക്കിയടക്കമുള്ള അയല്‍രാജ്യങ്ങളുമായി ഇനിയുമൊരു പ്രശ്നമുണ്ടാകുന്നതിന് കാരണമാകില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിറിയയിലെ പ്രശ്നങ്ങള്‍ ഇറാഖുമായി ബന്ധപ്പെട്ടതാണെന്ന് എങ്ങനെ പറയാനാകും. മാലികിയും അദ്ദേഹം നേതൃത്വം കൊടുക്കുന്ന ഭരണകൂടവും മിഡിലീസ്റ്റിലെ പ്രാദേശിക ശക്തിയെന്ന് വിശേഷിപ്പിക്കാവുന്ന ഇറാനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണല്ലോ. ഒരു പക്ഷേ, സിറിയയുടെ വിഷയത്തില്‍  ഇതര ഗള്‍ഫുരാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാടല്ല ഇറാഖ് സ്വീകരിക്കുന്നതെന്നതാകുമോ ഈ പ്രശ്നത്തിന് കാരണം. അതുകൊണ്ടാകുമോ ചില ഗള്‍ഫുരാജ്യങ്ങള്‍ ഇറാഖിനെതിരെ പ്രവര്‍ത്തിക്കുന്നത്? ഇറാഖ് സിറിയയിലെ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതാണ് ശരിയായ പോളിസി. അത് സിറിയയിലെ ഇരുവിഭാഗത്തെയും ഒരു പോലെ പിന്തുണക്കുന്ന സമീപനമാണ്. പരസ്പരമുള്ള സംവാദങ്ങളെ പ്രോത്സാഹിപ്പിക്കണം. പ്രദേശത്ത് സമാധാനപരമായി അധികാരക്കൈമാറ്റം നടക്കണമെന്നാണ് ഇറാഖ് ആഗ്രഹിക്കുന്നത്. അവിടെ തെരഞ്ഞെടുപ്പും ജനാധിപത്യവും നടക്കണമെന്ന അഭിപ്രായക്കാരാണ് ഇറാഖികള്‍. പ്രദേശത്ത് അക്രമവും വിഭാഗീയ പ്രവര്‍ത്തനവും തുടരുന്നത് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അത്തരമൊരു അനുഭവം ഇറാഖികള്‍ക്ക് ഉണ്ടായിട്ടുണ്ട് എന്നത് തന്നെയാണ് അതംഗീകരിക്കുന്നില്ലെന്ന് പറയുന്നതിന്‍റെ കാരണം. 2005 ല്‍ ഇറാഖിലെ ഹൈവേകളില് വരെ മരിച്ചുകിടക്കുന്നവരെ കാണേണ്ടി വന്നിട്ടുണ്ട്. അത്തരമൊരു അനുഭവം സിറയയിലുണ്ടാകരുതെന്ന് സ്വാഭാവികമായും ഇറാഖികള്‍ ആഗ്രഹിക്കുന്നു. അതു കൊണ്ട് ഏതെങ്കിലും ഒരു പക്ഷം ചേരാന്‍ ഞങ്ങള് ‍ഒരുക്കമല്ല. മറിച്ച് സിറിയയിലെ പൊതുജനങ്ങളുടെ പക്ഷത്താണ് ഇറാഖുള്ളത്. വിഷയം അവരുടെ തീരുമാനത്തിന് വിടുന്നതാണല്ലോ അതിന്‍റെ ശരിയും. അടിസ്ഥാനപമായി ഇറാഖിലെ അഭ്യന്തരപ്രശ്നമാണ് അവിടത്തെ പ്ര്ശനങ്ങള്‍ക്കെല്ലാം കാരണമെന്ന് പറഞ്ഞാല്‍? ശരിയാണ്. സ്വന്തമായി ചില മുറിവുകള്‍ ഇറാഖിനുണ്ടെന്ന് പറയാന്‍ മടിയൊന്നുമില്ല. ഭരണകൂടത്തിന് ചില തെറ്റുകള് ‍സംഭവിച്ചിട്ടുണ്ട്. പൌരന്മാര്‍ക്ക് പല സേവനങ്ങളും പ്രദാനം ചെയ്യുന്നതില് ‍ഭരണകൂടം പരാജയമായിരുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. പുറമെ, ഇറാഖിലെ ജനാധിപത്യം അതിന്‍റെ ശൈശവത്തിലാണെന്നതും വലിയൊരു പ്രശ്നമാണ്. കാലങ്ങളായി ജനാധിപത്യത്തെ അറിയുക പോലും ചെയ്യാത്ത ഒരു സംസ്കാരമാണല്ലോ ഇറാഖിന്‍റെത്. അതുകൊണ്ട് തന്നെ, ഇറാഖിലെ പ്രശ്നങ്ങള് ‍പകുതി അഭ്യന്തരമാണ്. പകുതി അന്യരാജ്യങ്ങളുടെ പിന്‍ബലത്തിലുണ്ടായി തീര്‍ന്നതും. സിറിയന്‍ പ്രശ്നത്തില്‍ ഒരു മധ്യസ്ഥന്റെ റോളില്‍ വരെ സാധ്യതയുണ്ട് ഇറാഖിന് എന്നു തോന്നുന്നു? അതുകൊണ്ട് തന്നെയാണ് ചില ഗള്‍ഫുരാജ്യങ്ങള്‍ പുതിയ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ പറയുന്നത്. നല്ലരീതിയിലുള്ള ഇറാഖ് ഈ രാജ്യങ്ങള്‍ക്കൊന്നും അംഗീകരിക്കാന്‍ കഴിയാത്തതിന്‍റെ കാരണമതാണ്. അല്ലെങ്കിലും പ്രദേശത്ത് നിരവധി തീവ്രവാദി സംഘടനകളെ വളര്‍ത്തി വലുതാക്കിയ അമേരിക്ക എങ്ങനെയാണ് സിറിയയുടെ കാര്യത്തില്‍ ജനാധിപത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക. അമേരിക്കക്കും ഇതില്‍ അതിന്‍റെതായ നിശ്ചിപ്ത താത്പര്യങ്ങളാണുള്ളത്. ഏതായാലും ഒരു കാര്യം ഉറപ്പാണ്, മിഡിലീസ്റ്റിലെ പ്രശ്നങ്ങള്‍ ആര്‍ക്കും ഒരു ഗുണവും ഉണ്ടാക്കാന് ‍പോകുന്നില്ല. എന്നാല്‍ എന്തെങ്കിലും നഷ്ടം വരുത്തുന്നുവെങ്കില്‍ ഇറാഖ് ആയിരിക്കുമത് വഹിക്കേണ്ടിവരിക. മറ്റു രാജ്യങ്ങള്‍ക്കൊന്നും ഒരു പ്രശ്നവുമുണ്ടാകില്ല. ഇറാഖിലെ പ്രക്ഷോഭത്തിനിടെ ഉയര്‍ന്നുകേട്ട ഒരു പേര് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യബ് ഉര്‍ദുഗാന്‍റെതായിരുന്നു. സിറിയയില് കാര്യമായി ഇടപെടുന്ന തുര്‍ക്കിയും സുഊദിയും തന്നെയാണോ ഇറാഖിലെ പ്രശ്നത്തിന് പിന്നിലും? അവരാണിതിന് പിന്നിലെന്ന് തീര്‍ത്തു പറയേണ്ടിയിരിക്കുന്നു. ജനാധിപത്യം ഇറാഖില്‍ വേരുറച്ചു കൊണ്ടിരിക്കുന്നുവെന്നതിന് അര്‍ഥം അടുത്ത പ്രദേശങ്ങളിലേക്കും അതു വ്യാപിക്കുമെന്നതാണ്.  അത്തരത്തിലുള്ള നീക്കങ്ങള് പ്രദേശത്ത് അടുത്ത കാലത്തായി നാം കാണുന്നുമുണ്ടല്ലോ. അപ്പറഞ്ഞത് ശരിയല്ല. കാരണം തുര്‍ക്കി നേരത്തെ ഒരു ജനാധിപത്യ രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു? തുര്‍ക്കിയില്‍ ജനാധിപത്യമില്ലെന്ന് എനിക്കും അഭിപ്രായമില്ല. പക്ഷേ, അപ്പോഴും കുര്‍ദുകളുമായും പി.കെ.കെയുമായും ബന്ധപ്പെട്ട് തുര്‍ക്കിക്ക് പ്രശ്നങ്ങളുണ്ട്. അതെല്ലാം സിറിയയുമായി ബന്ധപ്പെട്ട കാര്യങ്ങളാണല്ലോ. തുര്‍ക്കിക്ക് ചില പ്രശ്നങ്ങളില്‍ പങ്കുണ്ടെന്ന് മാത്രമെ ഞാന്‍ പറയുന്നുള്ളൂ. ആണവോര്‍ജമായും മറ്റും ബന്ധപ്പെട്ട് പ്രദേശത്ത് കാര്യമായ ഒരു ശക്തിയായി തുര്‍ക്കി വളര്‍ന്നിരിക്കുന്നുവെന്നതില്‍ ഒരു സംശയവുമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter