മ്യാന്മാറിലെ വര്‍ഗീയ കലാപം : സൂകി ഇടപെടണമെന്ന് ഒ.ഐ.സി

 width=ജിദ്ദ: മ്യാന്മാറിലെ  മുസ്ലിം സമൂഹത്തിനു നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് അവിടത്തെ ജാനാധിപത്യ നായിക ഓങ് സാന്‍ സൂകിയോട് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ സെക്രട്ടറി ജനറല്‍ പ്രൊഫ. ഇക്മാലുദ്ധീന്‍ ഇഹ്സാനൊഗ് ലു ആവശ്യപ്പെട്ടു.

"നോബല്‍ സമ്മാന ജേതാവെന്ന നിലയില്‍, ലോക സമാധാനം ഉറപ്പുവരുത്താനുള്ള താങ്കളുടെ ശ്രമത്തിന്റെ ആദ്യ പടി താങ്കളുടെ വാതില്‍പടിയില്‍ നിന്ന് തന്നെ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു" വെന്ന് അവര്‍ക്ക് അവര്‍ക്കയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു. അരകാനിലെ അതിക്രമം അവസാനിപ്പിക്കാന്‍ സൂകി ക്രിയാത്മക പങ്കുവഹിക്കുമെന്ന് ഒ.ഐ.സി. പ്രതീക്ഷിക്കുന്നതായി സെക്രട്ടറി ജനറല്‍ പറഞ്ഞു. പടിഞ്ഞാറന്‍ ബര്‍മയില്‍ മുസ്ലിമ്കള്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കും ഇടയില്‍ നടന്ന കലാപങ്ങളെ കുറിച്ച് അന്താരാഷ്‌ട്ര അന്വേഷണം, സന്നദ്ധ സംഘടനകള്‍ക്കും മാധ്യമമങ്ങള്‍ക്കും അവിടെക്കുള്ള പ്രവേശനം തുടങ്ങിയ കാര്യങ്ങള്‍ മ്യാന്മാര്‍ സര്‍ക്കാരിനെകൊണ്ട്‌ അംഗീകരിപ്പിക്കാന്‍ സൂകി മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലാപത്തിന്റെ ഇരകളെ എത്രയും പെട്ടെന്ന് തങ്ങളുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട 57 അംഗ മുസ്ലിം രാഷ്ട്ര കൂട്ടായ്മയുടെ തലവന്‍ റോഹിന്‍ഗ്യ പ്രദേശത്ത് തുടര്‍ച്ചയായി അവകാശ നിഷേധം നടക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി. ജിദ്ദയിലെ ഒ.ഐ.സി. ആസ്ഥാനം സന്ദര്‍ശിക്കാന്‍ ഇഹ്സാന്‍ ഓഗ് ലു  സൂകിയെ ക്ഷണിച്ചു.

കഴിഞ്ഞ മാസം ബര്‍മയില്‍ ബുദ്ധമത വിശ്വാസികള്‍ക്കും മുസ്ലിമ്കള്‍ക്കും ഇടയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ നിരവധി പേര്‍ മരിക്കുകയും ആയികരനക്കിനു പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ഇപ്പോഴും പ്രദേശത് അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നു. ഐക്യ രാഷ്ട്ര സഭയുടെ കണക്കനുസരിച്ച് എട്ടു ലക്ഷം മുസ്ലിമ്കലാണ് മ്യാന്മാരിലുള്ളത്. ലോകത്ത് ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷമായി അവരെ യു,എന്‍ വിശേഷിപ്പിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter