മത നിന്ദ; സൌദി ബ്ലോഗര്‍ക്ക് പത്ത് വര്‍ഷം തടവും ആയിരം ചാട്ടയടിയും
badawiഇസ്‍ലാമിനെ നിന്ദിച്ച സൌദി ബ്ലോഗര്‍ റാഇഫ് ബദവിക്ക് ജിദ്ദ കോടതി പത്ത് വര്‍ഷം തടവും ആയിരം ചാട്ടയടിയും വിധിച്ചു. കഴിഞ്ഞ ജൂണില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബദവിക്ക് ഏഴ് വര്‍ഷം തടവും അറുനൂറ് ചാട്ടയടിയും വിധിച്ചിരുന്നെങ്കിലും ഈ വിധി മേല്‍കോടതി തള്ളിയിരുന്നു. ശിക്ഷ കഠിനമാക്കണമെന്ന ആവശ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന കോടതി ബദവിക്ക് $266,000 പിഴ വിധിച്ചു.  സുആദ് അല്‍ ശമ്മാരിയോടൊത്ത് നവീകരണ ശൃംഖല രൂപവല്‍കരിക്കുകയും ചെയ്യുകയും രാജഭരണകൂടത്തിന് കീഴില്‍ നടക്കുന്ന മതകീയ ഭരണത്തിന് അറുതി വരുത്താന്‍ ആവശ്യപ്പെട്ട് ഇവര്‍ മെയ് 7-2012 ലിബറലിസത്തിന്‍റെ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ചില മത പുരോഹിതരെ വിമര്‍ശിക്കുകയും സദാചാര പോലീസിനെയും ചില ഫത്‍വകളെയും എതിര്‍ത്തും ഞങ്ങളുടെ നെറ്റ്‍വര്‍ക്കിന്‍റെ വെബ്സൈറ്റ് രംഗത്തുവന്നിരുന്നു. ശമ്മാരി പറഞ്ഞു. പുരോഹിതര്‍ പരാതിപ്പെട്ടതനുസരിച്ച് അവരെ പ്രീതിപ്പെടുത്താനാണ് ഭരണകൂടം ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter