മോദി മന്ത്രിസഭയില്‍ നിന്ന് അഡ്വാനിയെയും ജോഷിയെയും തഴഞ്ഞു
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മോദിയുടെ നേതൃത്വത്തിലുള്ള 45 അംഗ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ബി.ജെ.പിയുടെ മുഖ്യ സ്ഥാപക നേതാക്കളായ എല്‍.കെ അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും തഴഞ്ഞു. അഡ്വാനിയെ സ്പീക്കര്‍ സ്ഥാനവും ജോഷിയെ പ്രതിരോധ വകുപ്പും നല്‍കി തൃപ്തിപ്പെടുത്തുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും സത്യപ്രതിജ്ഞ ചടങ്ങില്‍ രണ്ട് പേരെയും പരാമര്‍ശിച്ചില്ല.
ഇന്‍ഡോറില്‍ നിന്നും എട്ട് തവണ എം.പിയായ സുമിത്ര മഹാജനും നിരാശ മാത്രമായിരുന്നു ഫലം. ഇതിനിടെ അരുണ്‍ ജെയ്റ്റ്ലിക്ക് ധന വകുപ്പിനോടൊപ്പം പ്രതിരോധ വകുപ്പിന്റെ ചുമതല കൂടി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രസിഡണ്ട് പ്രണബ് മുഖര്‍ജിക്കയച്ച നാല്‍പത്താറംഗ മന്ത്രിസഭാംഗങ്ങളുടെ ലിസ്റ്റില്‍, 74 വയസ്സുള്ള നജ്മ ഹിബത്തുള്ള, 73 വയസ്സുള്ള കല്‍രാജ് മിഷ്റ എന്നിവരെയൊഴിച്ചുനിര്‍ത്തിയാല്‍ യുവ തലമുറക്കും അനുഭവസ്ഥര്‍ക്കും മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്.