അറബ് നാടുകളില്‍ 'ബയ്‌കോട്ട്‌' ആപ്പ് തരംഗമാവുന്നു
ഇസ്രയേല്‍ വിരുദ്ധ വികാരം ശക്തമായി അലയടിക്കുന്ന അറബ് നാടുകളില്‍ ‘ബയ്‌കോട്ട്‌’ എന്ന പേരിലുള്ള സ്മാര്‍ട്ട് ഫോണ്‍ ആപ്പ് തരംഗമാവുന്നു. ഇസ്രയേല്‍ ഉത്പന്നങ്ങളെ ഏറ്റവും സുഗമമായി മനസിലാക്കാനാണ് ആളുകള്‍ ഈ ആപ്പിനെ ആശ്രയിക്കുന്നത്. ഏതു പ്രൊഡക്ടിന്റെയും ബാര്‍കോഡ് ഫോണ്‍ ക്യാമറ ഉപയോഗിച്ച് സ്‌കാന്‍ ചെയ്്താല്‍ ഉത്പന്നം ഏതു രാജ്യത്തു നിന്നും വരുന്നു, ആരാണ് ഉത്പാദകര്‍ തുടങ്ങിയ കാര്യങ്ങളെല്ലാം നിമിഷനേരം കൊണ്ട് മനസിലാക്കാന്‍ സാധിക്കുമെന്നതാണ് ആപിന്റെ പ്രത്യേകത. ഏതു രാജ്യത്തെ പ്രൊഡക്ടുകളെ കുറിച്ചും വിവരം നല്‍കുമെങ്കിലും ഇസ്രയേല്‍ നിര്‍മിത വസ്തുക്കളെ കണ്ടുപിടിക്കാനാണ് കൂടുതല്‍ ആളുകളും ഈ ആപ്പിനെ ആശ്രയിക്കുന്നത്. ഇസ്രയേലിന്റെ ഗാസ അധിനിവേശം ആരംഭിച്ച ശേഷമാണ് ആപ്പിന്റെ വെബ് ട്രാഫിക് കുത്തനെ ഉയര്‍ന്നത്. ഉടനെ തന്നെ യു.കെ. നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഏറ്റവും ജനപ്രീതിയുള്ള 10 ആപ്പുകളുടെ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു. ഇപ്പോള്‍ ബയ്‌കോട്ട്‌ അറബ് നാടുകളില്‍ ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്താണ്- ആപ്പിന്റെ നിര്‍മാതാവ് ഇവാന്‍ പാര്‍ഡണ്‍ പറഞ്ഞു. ബയ്‌കോട്ടിനെ കൂടാതെ Long live Palastine Boycott Israel, Avoid Israeli Settlement Products തുടങ്ങിയ ആപ്പുകളാണ് ഈ രംഗത്ത് മുന്നിട്ടു നില്‍ക്കുന്ന ആപ്പുകള്‍. ബയ്‌കോട്ട്‌ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: Buycott app

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter