ആപ്പിള്‍ ദുബായിലേക്കും
ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ആപ്പിള്‍ ദുബായില്‍ സ്റ്റോര്‍ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നു. സ്‌റ്റോര്‍ പ്രവര്‍ത്തനനിരതമാകുന്നതോടെ ആപ്പിളിന്റെ മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ സ്‌റ്റോറായിരിക്കും ഇവിടെ. 2011-ല്‍ യുഎഇയില്‍ ആപ്പിള്‍ ഒണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചിരുന്നു. പദ്ധതി വന്‍വിജയമായതിനെ തുടര്‍ന്നാണ് ലോകത്തെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിലൊന്നു കൂടിയായ ദുബായിലേക്ക് നേരിട്ടു സാന്നിധ്യം അറിയിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതെന്ന് ആപ്പിള്‍ വക്താവ് പറഞ്ഞു. ആപ്പിള്‍ സിഇഒ ടിം കുക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായ് സന്ദര്‍ശിച്ചത് ഇതിന്റെ മുന്നോടിയാണെന്നാണ് സൂചന. നിലവില്‍ ആപ്പിളിനു ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ചൈനയില്‍ മാത്രമേ ഷോറൂമുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter