നാദാപുരം; ആഭ്യന്തര മന്ത്രിക്ക് മനവ്വറലി തങ്ങളുടെ കത്ത്
നാദാപുരത്ത് തുടരുന്ന സംഘര്‍ഷം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ കത്ത്. ആക്രമണം നടന്ന സ്ഥലങ്ങളും നഷ്ടം സംഭവിച്ച കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച ശേഷമാണ് കത്ത്. മാന്യമായി ഒത്തുതീര്‍ക്കാവുന്ന പ്രശ്നമാണ് ചേരിതിരിഞ്ഞുള്ള സംഘര്‍ഷമായിരിക്കുന്നത്. പോലീസിന്റെ നിഷ്ക്രിയത്വമാണ് സംഘര്‍ഷത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെ അടിയന്തിര ശ്രദ്ധ ഇവിടുത്തേക്ക് വേണം- തങ്ങള്‍ ആവശ്യപ്പെട്ടു. കത്തിന്റെ ഉള്ളടക്കം കഴിഞ്ഞ ദിവസം തങ്ങള്‍ ഫെയ്സ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിരുന്നു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter