യുവശാസ്‌ത്രജ്ഞര്‍ക്ക്‌ ഗവേഷണത്തിന്‌ ഇന്‍സ്‌പയര്‍ ഫാക്കല്‍റ്റി സ്‌കീം
images (1)വിദ്യഭ്യാസ-ശാസ്‌ത്ര സ്ഥാപനങ്ങളിലെ ശാസ്‌ത്ര മാനവ വിഭവശേഷിയുടെ നിലവാരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുവ ഗവേഷണ പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പ്‌ ഏര്‍പ്പെടുത്തിയ ഇന്‍സ്‌പയര്‍ ഫാക്കല്‍റ്റി സ്‌കീമിന്‌ ജനുവരി 15 മുതല്‍ അപേക്ഷിക്കാം. പ്രതിവര്‍ഷം 1000 പേര്‍ക്ക്‌ അപേക്ഷിക്കാവുന്ന ഈ പദ്ധതി 2014 ജനുവരി ഒന്നിന്‌ 27നും 32നും മദ്ധ്യേ പ്രായമുള്ളവര്‍ക്കായാണ്‌ നടപ്പിലാക്കുന്നത്‌. എസ്‌.സി. എസ്‌.ടി വിഭാഗത്തില്‍ പെടുന്നവര്‍ക്ക്‌ 35 ആണ്‌ പ്രായ പരിധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ അഞ്ച്‌ വര്‍ഷത്തേക്ക്‌ ലഭിക്കുന്ന ഈ പദ്ധതിയനുസരിച്ച്‌ ഐ.ഐ.ടി കളിലെ അസിസ്റ്റന്‍ പ്രഫസര്‍മാര്‍ക്ക്‌ തുല്യമായ തുക പ്രതിമാസവും ഗവേഷണ ഗ്രാന്റായി ഏഴു ലക്ഷം രൂപ പ്രതിവര്‍ഷവും ലഭിക്കും. ലോകത്തെ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്ന്‌ സയന്‍സ്‌, മാത്തമാറ്റിക്‌സ്‌, എഞ്ചിനീയറിങ്‌, ഫാര്‍മസി, അഗ്രികള്‍ചര്‍ അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ പി.എച്ച്‌.ഡിയാണ്‌ അടിസ്ഥാന യോഗ്യത. ഇന്ത്യയില്‍ ജോലി ചെയ്യുന്ന അപേക്ഷകര്‍ക്ക്‌ ഗ്രാന്റ്‌ മാത്രമേ ലഭിക്കൂ. അപേക്ഷകര്‍ക്ക്‌ നേരിട്ടും നോമിനേഷന്‍ വഴിയും സ്ഥാപനങ്ങള്‍ വഴിയും അപേക്ഷിക്കാം. നേരിട്ട്‌ അപേക്ഷിക്കുന്നവര്‍ www.onlineinspire.gov.in എന്ന വിലാസത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച്‌ പ്രിന്റെടുത്ത്‌ ആവശ്യമായ രേഖകള്‍ സഹിതം താഴെ കാണുന്ന വിലാസത്തില്‍ അയക്കണം. the executive director, indian national science academy(insa), bahadur sha safar marg, new delhi- 110002. ഫെബ്രുവരി 28 ആണ്‌ അപേക്ഷിക്കേണ്ട അവസാന തീയ്യതി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter