യു.ജി.സി. നെറ്റ് മേയ് അഞ്ച് വരെ അപേക്ഷിക്കാം
ugc netയൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ അഖിലേന്ത്യാടിസ്ഥാത്തില്‍ ജൂണ്‍ 29ന് നടത്തുന്ന യു.ജി.സി/നെറ്റ് (അസിസ്റന്റ് പ്രൊഫസര്‍/ ജെ.ആര്‍.എഫ്) സോഷ്യല്‍ സയന്‍സസ്, ഹ്യുമാനിറ്റീസ് (ഭാഷകള്‍ ഉള്‍പ്പെടെ), കംപ്യൂട്ടര്‍ സയന്‍സ് & ആപ്ളിക്കേഷന്‍സ് ആന്‍ഡ് ഇലക്ട്രോണിക് സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ക്കുള്ള പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മേയ് അഞ്ച് വരെ നടത്താം. അപേക്ഷിക്കാന്‍ (www.ugcnetonline.in) എന്ന സൈറ്റ് സന്ദര്‍ശിക്കുക. കേരള സര്‍വകലാശാല കേന്ദ്രമായി രജിസ്ട്രേഷന്‍ നടത്തുന്നവര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ ഒരു കോപ്പിയും അറ്റന്റന്‍സ് സ്ളിപ്പിന്റെ ഒരുകോപ്പി, ഫീസ് രസീത്, കാറ്റഗറി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (സംവരണ വിഭാഗങ്ങള്‍) എന്നിവ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഓഫിസില്‍ മേയ് 15 വൈകിട്ട് അഞ്ച് മണിവരെ സ്വീകരിക്കും. കേരള സര്‍വകലകാശാല സെന്റര്‍ കോഡ് 32. അപേക്ഷിക്കുന്ന കവറിനുപുറത്ത് 'യു.ജി.സി- നെറ്റ് പരീക്ഷ ജൂണ്‍ 2014' എന്ന് പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം അഡ്മിഷന്‍ കാര്‍ഡ്  സര്‍വകലാശാല ഓഫീസില്‍ നല്‍കേണ്ടതില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter