ഹംദര്‍ദ് യൂനിവേഴ്സിറ്റിയുടെ കണ്ണൂര്‍ ഓഫ് കാമ്പസിന് അനുമതി
hamdardഇന്ത്യയിലെ കല്‍പിത സര്‍വകലാശാലകളില്‍ പ്രമുഖമായ ഡല്‍ഹിയിലെ ജാമിഅ ഹംദര്‍ദിന്‍റെ കണ്ണൂര്‍ ഓഫ് കാമ്പസിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ അനുമതി. കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സിറ്റിയില്‍ നിര്‍മിച്ച ദീനുല്‍ ഇസ്ലാം സഭ എഡ്യുക്കേഷനല്‍ കോംപ്ലക്സിലാണ് ഓഫ് കാമ്പസ് ആരംഭിക്കുക. ഹംദര്‍ദ് സര്‍വകലാശാലയില്‍ അംഗീകൃതമായ എല്ലാ കോഴ്സുകളും ഓഫ് കാമ്പസിലും അനുവദിക്കാമെന്ന് മാനവശേഷി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.  ഡോക്ടറല്‍, ഇന്നൊവേറ്റീവ് അക്കാഡമിക് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയാണിത്.  നാഷനല്‍ അസസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൌണ്‍സില്‍ (നാക്) മൂല്യനിര്‍ണയ പ്രകാരം എ ഗ്രേഡ് സര്‍വകലാശാലയായ ഹംദര്‍ദിന്‍റെ ഓഫ് കാമ്പസ് കണ്ണൂരില്‍ വരുന്നത് മലബാറിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ നാഴികക്കല്ലാകുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രാഥമിക ഘട്ടത്തില്‍ ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എ ഇംഗ്ലീഷ് എന്നീ കോഴ്സുകളാണ് കണ്ണൂര്‍ സെന്‍ററിലുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter