എട്ടാമത് യൂറോപ്യന്‍ ഖുര്‍ആന്‍ മത്സരം ജര്‍മനിയില്‍
എട്ടാമത് യൂറോപ്യന്‍ ഖുര്‍ആന്‍ മത്സരം ജര്‍മനിയിലെ ദാറുല്‍ ഖുര്‍ആനില്‍ നടക്കും. ജര്‍മനിയിലെ ഹാബര്‍ഗ് സിറ്റിയിലെ ഇസ്‌ലാമിക് സെന്ററില്‍ വെച്ചാണ് വിശുദ്ധ റമദാന്‍ മാസത്തില്‍ മത്സരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
മത്സരാര്‍ത്ഥികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഏപ്രില്‍ 22നകം ഇസ്‌ലാമിക് സെന്ററിലേക്ക അയക്കുന്നതാണ് മത്സരത്തിന്റെ ആദ്യഘട്ടം.അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏപ്രില്‍ 30ന് ഇസ്‌ലാമിക് സെന്റര്‍ ഹാംബര്‍ഗില്‍ വെച്ച് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും.ഖുര്‍ആന്‍ പാരായണം, തര്‍തീല്‍,ഹിഫ്‌ള്,വ്യാഖ്യാനം തുടങ്ങിയവയാണ് പരിപാടിയുടെ ഭാഗമായി മത്സരയിനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന എല്ലാ ഇസ്‌ലാമിക സ്‌കൂളുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്കും 16 വയസ്സിന് മുകളില്‍, 16 വയസ്സിന് താഴെ എന്നീ രണ്ടു വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുക്കാം.ഒരു മത്സരാര്‍ത്ഥിക്ക് ഒരു മത്സരത്തില്‍ മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ.
ഖുര്‍ആനിക സംസ്‌കാരവും അധ്യാപനങ്ങളും പ്രോത്സാഹിപ്പിക്കുകയും യൂറോപ്പിലെ സമൂഹത്തിന്റെ ഐക്യം വര്‍ധിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
Leave A Comment