പുതിയാപ്ല അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍

പാനായിക്കുളത്തെ കരിവേലിപ്പറമ്പില്‍ അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ (പുതിയാപ്ല അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍)

കേരളം കണ്ട പ്രതിഭാ ശാലികളില്‍ ഒരാളായിരുന്നു പാനായിക്കുളം അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍. എറണാകുളം ജില്ലയിലെ പാനായിക്കുളത്താണ് ജനനം. വെളിയംകോട് കുട്ട്യാമു മുസ്‌ലിയാര്‍ മഹാന്റെ പ്രധാന ഉസ്താദാണ്. തന്റെ ഗുരുവിന്റെ തന്നെ മകളെ വിവാഹം ചെയ്ത കാരണത്താലാണ് 'പുതിയാപ്ല' എന്ന പേരില്‍ പാനായിക്കുളം അറിയപ്പെടാന്‍ കാരണം. മഹാനവര്‍കളുടെ അദ്ധ്യക്ഷതയില്‍ സമസ്ത നിരവധി യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. അക്കാലത്തെ ഏല്ലാവരും മഹാനെ വലിയ ആദരവുകളോടെയായിരുന്നു നോക്കിക്കണ്ടത്. അദ്ദേഹത്തിന്റെ ഭാര്യ (കുട്ട്യാമു മുസ്‌ലിയാരുടെ മകള്‍) വലിയ പണ്ഡിയുമായിരുന്നു. ഉയര്‍ന്ന കിതാബുകള്‍ സ്ത്രീകള്‍ക്കായി മഹതി വീട്ടില്‍ വെച്ച് ദര്‍സ് നടത്തിയിരുന്നു. 1959 സെപ്തംബര്‍ 10 ന് 83-ാം വയസ്സിലാണ് മഹാന്‍ വഫാത്താവുന്നത്.

1961 ല്‍ കക്കാട് വെച്ച് നടന്ന സമസ്തയുടെ 21-ാം സമ്മേളനം പാനായികുളം അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ നഗറില്‍ വെച്ചായിരുന്നു നടന്നത്. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനില്‍ നിന്ന് പെരുമ്പടപ്പ് റൂട്ടില്‍ പുറങ്ങ് ജുമുഅത്ത് പള്ളിക്ക് സമീപമാണ് മഖ്ബറ നിലകൊള്ളുന്നത്. പാനായിക്കുളത്തെ തറവാട്ടു വസതിയില്‍ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ പുത്രനും സൂഫീവര്യനുമാണ് ബാപ്പുമുസ്‌ലിയാര്‍ അദ്ദേഹവും മരണപ്പെട്ടു. അദ്ദേഹത്തിന്റെ മകനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ആക്‌സിഡണ്ടില്‍ മരണപ്പെട്ട വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പളായിരുന്ന പാനായിക്കുളം അബ്ദു റഹ്‌മാന്‍ മുസ്‌ലിയാര്‍. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരും അറബി സാഹിത്യ കാരനായിരുന്ന അബൂതുറാബ് മുസ്‌ലിയാര്‍ അബൂ ഉസൈദ് മുസ്‌ലിയാര്‍ എന്നിവരും പുതിയാപ്ലയുടെ സന്താനങ്ങളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter