ജോര്‍ജിയയിലെ ആദ്യ മുസ്‌ലിം ഫലസ്ഥീന്‍ പ്രതിനിധിയായി റുവാറൊമന്‍

ഹിജാബ് ധരിച്ച ആദ്യ മുസ്‌ലിം ഫലസ്ഥീന്‍ പ്രതിനിധിയായി റുവാറൊമന്‍ ജോര്‍ജിയയിലെ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പത്ത് മാസത്തോളമായി നീണ്ടുനില്‍ക്കുന്ന സജീവമായ പ്രചാരണത്തിനൊടുവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യമായി ഈ സ്ഥാനത്തേക്കെത്തുന്ന ഹിജാബ് ധാരിയായ ഫലസ്ഥീന്‍-അമേരിക്കന്‍ വനിതയായി ചരിത്രം സൃഷ്ടിക്കുകയാണ് റുവാറൊമന്‍.
അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സിലിന്റെ ഡയറക്ടറായി നേരത്തെ റുവ പ്രവര്‍ത്തിച്ചിരുന്നു. റുവാ റൊമനെ സംബന്ധിച്ചെടുത്തോളം തുടര്‍ന്നുള്ള രാഷ്ട്രീയ ജീവിതത്തില്‍ അത്തരമൊരു പ്രവര്‍ത്തി പരിചയം മുതല്‍കൂട്ടാകും. പ്രാദേശിക സംഘടന പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ഒഴിവു സമയങ്ങള്‍ നീക്കിവെച്ച റുവ മതസമത്വത്തിനും മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ നീതിക്കും വേണ്ടി പോരാട്ടങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.
ജോര്‍ദാനിലെ അമ്മാനില്‍ ഫലസ്ഥീന്‍ കുടുംബത്തിലാണ് റുവയുടെ ജനനം. 9/11 ആക്രമണമുണ്ടാവുന്നതിന്റെ ഏകദേശം ഒരുമാസം മുമ്പാണ് റുവ റൊമന്‍ കുടുംബത്തോടപ്പം യു.എസിലേക്ക് കുടിയേറിപ്പാര്‍ത്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter