മുത്തലാഖ് കേസില്‍ അമിക്കസ് ക്യൂറിയായി സല്‍മാന്‍ ഖുര്‍ശിദ്
- Web desk
- May 3, 2017 - 11:40
- Updated: May 3, 2017 - 11:40
മുത്തലാഖ് കേസില്‍ മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമ മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദിനെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നതിന് സുപ്രീംകോടതി അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് ജെ. എസ്. കേഹര്‍, ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എസ് കെ കൗള്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് അമിക്കസ്‌ക്യൂറിയാവാന്‍ ഖുര്‍ഷിദിനെ അനുവദിച്ചത്. മുത്തലാക്കിനെതിരായ ഹരജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മേയ് 11 മുതല്‍ പരിഗണിക്കും.
ഒരു വ്യവഹാരത്തില്‍ തീരുമാനമെടുക്കുന്നതിന് കോടതിക്ക് സഹായകരമായ വിവരങ്ങള്‍ നല്‍കുന്ന, ആ വ്യവഹാരത്തില്‍ കക്ഷിയല്ലാത്ത ഒരാളോ ഒരു സംഘമോ സ്ഥാപനമോ ആണ് അമിക്കസ് ക്യൂറി. കോടതിയുടെ സുഹൃത്ത് എന്നാണ് അമിക്കസ് ക്യൂറി എന്ന ലാറ്റിന്‍പദപ്രയോഗത്തിന്റെ ഭാഷാര്‍ഥം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment