ഫലസ്ഥീന്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് ജോര്‍ദാന്‍ രാജാവ് അമേരിക്കയില്‍

ഇസ്രയേല്‍-ഫലസ്ഥീന്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് ജോര്‍ദാന്‍ രാജാവ് അമേരിക്കയില്‍.
തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ജോര്‍ദാന്‍ രാജാവ് കിംഗ് അബ്ദുള്ള യു.എസ് ഭരണകൂട നേതൃത്തവുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്.
യോഗം പ്രധാനമായും ഫലസ്ഥീന്‍ ഇസ്രയേല്‍- പ്രശ്‌നത്തില്‍ സമാധാനം പുലരുന്നതിന് ആവശ്യമായ നടപടികളെ സംബന്ധിച്ചും  തീവ്രവാദത്തിനെതിരെ പൊരുതുന്നതില്‍ രാഷ്ട്ര ഐക്യത്തെ പറ്റിയും ചര്‍ച്ച ചെയ്തു.
പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലെ വികസനങ്ങളും ജോര്‍ദാന്‍- യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും വേണ്ട പദ്ധതികളെ പറ്റി കൂടിക്കാഴ്ചയില്‍ അബദുള്ള രാജാവ് സംസാരിച്ചു.
യോഗത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ്, സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജെയിംസ് മാതിസ്, സുരക്ഷ ഉദ്യോഗസ്ഥന്‍ ജോണ്‍ കെല്ലി, ഡൊണാള്‍ഡ് ട്രംപിന്റെ സീനിയര്‍ ഉപദേഷ്ടാവ് ജാര്‍ഡ് കുഷ്‌നര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സിറിയന്‍ പ്രതിസന്ധിയും ഇറാഖിലെ നിലവിലെ അവസ്ഥക്ക് പരിഹാരം കാണുന്നതിനുള്ള പുതിയ ഫോര്‍മുലകളും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter