ഖിബ്‍ല നുമാ: ദിശ നിർണയത്തിന്റെ ഓട്ടോമൻ കലാസൃഷ്ടി

1989-ൽ, തുർക്കിയിലെ ഇസ്താംബൂളിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനമുൾപ്പെടെ ലോകത്തെ നാൽപത് രാജ്യങ്ങളിലായി എൺപത് വ്യാപാര സ്ഥാപനങ്ങളുള്ള അമേരിക്കൻ സോത്ത്ബിയുടെ കലയുടെയും ആഭരണങ്ങളുടെയും ലേലത്തിൽ, അതുല്യമായ കലാരൂപത്തിലുള്ള ഒരു പഴയ ജ്യോതിശാസ്ത്ര യന്ത്രം വിൽപ്പനയ്‌ക്കായി വയ്ക്കപ്പെട്ടു. സങ്കീർണ്ണമായ ഗണിത സമവാക്യങ്ങളെ ആശ്രയിക്കുന്ന പ്രൊജക്ഷൻ ടെക്നിക്കുകളിലൊന്ന് ഉപയോഗിച്ച് ദിശ നിർണ്ണയിക്കാൻ സഹായിക്കുന്ന ഖിബ്‍ലാനുമയായിരുന്നു അത്. അത് അക്കാലത്ത് വളരെയധികം വിവാദങ്ങൾക്ക് നാന്ദി കുറിക്കുകയും ചെയ്തിരുന്നു.

കാലവും സ്ഥലവും നിർണ്ണയിക്കുന്ന ഉപകരണങ്ങൾ പുരാതന കാലത്ത് ഇന്നത്തെ പോലെ വ്യാപകമായിരുന്നില്ല. അതിനാൽ അറേബ്യൻ ഉപദ്വീപിന് പുറത്തുള്ള മുസ്‍ലിംകളുടെ പ്രാർത്ഥനയ്ക്ക് ഖിബ്‍ല ദിശ നിർണ്ണയിക്കുന്നതിനുള്ള ആവശ്യകതയിൽ നിന്നാണ് ഇത്തരമൊരു യന്ത്രത്തിന്റെ ഉത്ഭവം. ഖിബ്‍ലയുടെ വഴികാട്ടി എന്നർത്ഥം വരുന്ന "ഖിബ്‍ലാ നുമാ", അറബിക്, പേർഷ്യൻ ഭാഷകളുടെ പദാവലി സംയോജിപ്പിക്കുന്ന ഒരു പദപ്രയോഗമാണ്. ഇത് ഇസ്‍ലാമിക നാഗരികതയുടെ ഒരു കോമ്പസ് ആണെന്ന് തന്നെ പറയാം. 

എട്ടാം നൂറ്റാണ്ടിൽ മുസ്‍ലിം ജ്യോതിശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത നക്ഷത്രദൂരമാപിനി പോലെയാണിത്. ആകാശഗോളങ്ങളുടെ സ്ഥാനങ്ങൾ നിർണ്ണയിക്കാനും സമയം അറിയാനും ഈ ഉപകരണം ഓട്ടോമൻ സാമ്രാജ്യത്തിൽ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ആളൊഴിഞ്ഞ ജനവാസമില്ലാത്ത പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ ഇത് ഉപയോഗിച്ചിരുന്നു. എന്നാൽ ഒരു കോമ്പസിന്റെ കാര്യത്തിലെന്നപോലെ ഉത്തരധ്രുവത്തിലേക്ക് ചൂണ്ടിക്കാണിക്കുന്നതിനുപകരം, അത് ചൂണ്ടിക്കാണിക്കുന്നത് മക്കയിലെ ഗ്രാൻഡ് മോസ്‌കിന്റെ ദിശയിലേക്കാണ്. ഓവൽ ബോക്‌സിന്റെ രൂപത്തിൽ മരവും പിച്ചളയും കൊണ്ട് നിർമ്മിച്ചതും ഓട്ടോമൻ മിനിയേച്ചർ പോലെയുള്ള ഡ്രോയിംഗുകൾ കൊണ്ട് അലങ്കരിച്ചതുമായിരുന്നു അത്. കൂടാതെ ചെറുതും വലുതുമായി വ്യത്യസ്ത വലുപ്പങ്ങളിലായി മസ്ജിദുകളിലും പ്രധാന കേന്ദ്രങ്ങളിലും ദിവാനുകളിലും സ്ഥാപിക്കപ്പെട്ട ഒന്നായി അതു മാറുകയും ചെയ്തു.

അതിൽ ഒരു  ഭൂപടവും ഒരു സൂചിയും കാണാം. താഴെ ഭാഗത്ത്, ഏറ്റവും കൂടുതൽ പേരുകളുടെ ഒരു ലേഔട്ടും. ഇസ്‍ലാമിക ലോകത്തിലെ പ്രശസ്തമായ നഗരങ്ങൾ അവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ച് ക്രമീകരിച്ചിരുന്നു, മധ്യഭാഗത്ത് കഅ്ബയും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈ കോമ്പസ് ഉപയോഗിച്ചിരുന്നുവത്രെ. അന്നത്തെ അതിമനോഹരമായ കോമ്പസുകൾ ഇന്ന് ചില മ്യൂസിയങ്ങളിലെ ജ്വല്ലറി, ക്ലോക്ക് വിഭാഗങ്ങളില്‍ മുൻഭാഗത്ത് തന്നെ കാണാവുന്നതാണ്.

ഇത് രൂപകല്പന ചെയ്ത തീയതിയോ നിർമ്മാതാവിന്റെ പേരോ ലഭ്യമല്ല. സോത്ത്ബിയുടെ ലേലത്തിൽ ഈ യന്ത്രം പ്രത്യക്ഷപ്പെട്ടപ്പോൾ, അതിന്റെ രൂപകൽപ്പനയിൽ ഉപയോഗിച്ചിരുന്ന നൂതന റിട്രോഗ്രേഡ് പ്രൊജക്ഷൻ ടെക്നിക് കാരണം അത് വലിയ വിവാദങ്ങൾക്ക് കാരണമായി. ഇത് ഡച്ച് ജ്യോതിശാസ്ത്രജ്ഞനും ഗവേഷകനുമായ എലി ഡാക്കറെപ്പോലുള്ള ചില ഗവേഷകർ ഇസ്‍ലാമിക നാഗരികതയുടെ യന്ത്രമായി ഇതിനുള്ള സാധ്യതകളെ നിഷേധിക്കുന്നുണ്ട്. എന്നാൽ അറിയപ്പെട്ടതനുസരിച്ച്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞനായ ജെയിംസ് അയർലൻഡ് ക്രെയ്ഗ് പാശ്ചാത്യ നാഗരികതയിൽ റിട്രോഗ്രേഡ് പ്രൊജക്ഷൻ ടെക്നിക് ആദ്യമായി പരിചയപ്പെടുത്തിയതുപോലെ, പാശ്ചാത്യ നാഗരികതയിൽ ഇത്തരമൊരു യന്ത്രം മുമ്പ് പ്രത്യക്ഷപ്പെട്ടില്ല. സ്രോതസ്സുകൾ ഈ സാങ്കേതികതയെ പ്രൊജക്ഷനുകളിൽ നിന്ന് മക്കയുടെ പ്രൊജക്ഷനുകളെ മാറ്റി നിർത്തുന്നു. കൂടാതെ ക്രെയ്ഗ് തന്നെ ഒരു തരത്തിൽ ഖിബ്‍ലയെ നിർണ്ണയിക്കുന്ന ആ യന്ത്രത്തിൽ എത്തുകയും കെയ്റോയിൽ ജോലി ചെയ്യുന്നതിനിടയിൽ ഇത്തരത്തിലുള്ള പ്രൊജക്ഷൻ കണ്ടെത്തി 1952 ൽ വികസിപ്പിക്കുകയും ചെയ്തിരുന്നു.

1991 നും 1994 നും ഇടയിൽ, അമേരിക്കൻ ചരിത്രകാരനായ ഡേവിഡ് കിംഗ്, ഈ ഉപകരണത്തിന്റെ ലേലത്തിന് ശേഷം ഉയർന്നുവന്ന വിവാദങ്ങളുടെ ഫലമായി അതിന്റെ ചരിത്രഗവേഷണം നടത്തുകയുണ്ടായി. അത് 1999-ൽ 'മക്കയുടെ ദിശയും അതിലേക്കുള്ള ദൂരവും നിർണ്ണയിക്കുന്നതിനുള്ള ആഗോള ഭൂപടങ്ങൾ' എന്ന പേരിൽ പ്രസിദ്ധപ്പെടത്തുകയും ചെയ്തു. ഗവേഷണമനുസരിച്ച്, ഈ ഉപകരണം ഇസ്‍ലാമിക നാഗരികതയ്ക്ക് മുമ്പുള്ളതാണ്. 1993-ൽ ഈ ഉപകരണത്തെക്കുറിച്ചുള്ള താൽക്കാലിക അവ്യക്തത നീക്കാൻ സഹായിച്ചത് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് 1751 മുതലുള്ള ഒരു കൈയെഴുത്തുപ്രതി അയാൾക്ക് ലഭിച്ചതാണ്. അക്കാലത്ത് ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇറാഖി നഗരമായ നജഫിൽ നിന്നുള്ള കൈയെഴുത്ത്പ്രതിയായിരുന്നു അത്. ഡ്രോയിംഗുകളുള്ള ഒരു ജ്യോതിശാസ്ത്ര യന്ത്രവും അതിന്റെ കലാപരവും സാങ്കേതികവുമായ രൂപകൽപ്പനയും ലേലത്തിലെത്തിയ യന്ത്രത്തിന് സമാനമായിരുന്നു. കൈയെഴുത്തുപ്രതിയുടെ രചയിതാവ് സൂചിപ്പിക്കുന്നത് ഈ വിവരങ്ങളുടെ ഉറവിടം 1450-ൽ ഉസ്ബെക്കിസ്ഥാനിലെ കിഷ് നഗരത്തിൽ എഴുതിയ മറ്റൊരു കൃത്യമായ സൂചനയിൽ നിന്നാണ്, ഇത് തുർക്കി ജനതയുടെ ഏറ്റവും പഴയ സംസ്ഥാനങ്ങളിലൊന്നുമാണ്.

ഇസ്താംബൂളിലെ സുൽത്താൻ അഹ്മദ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇസ്‍ലാമിക് ആന്റിക്വിറ്റീസ് മ്യൂസിയം, 1738-ലെ ഖിബ്‍ലാ നുമായുടെ ഒരു ഭാഗം ഉൾക്കൊള്ളുന്നുണ്ട്. അതിൽ രൂപകല്പന ചെയ്ത കലാകാരനായ ബാരൺ അൽ-മുഖ്താറിന്റെ പേര് അതിൽ എഴുതിയിരിക്കുന്നു. അത് നിർമ്മിച്ച സ്ഥലത്തിന് പുറമേ, അത് ആരംഭിക്കുന്ന യുഗവും- അതായത് ഓട്ടോമൻ കാലഘട്ടം- അതിൽ ചേർതിരിക്കുന്നതോടൊപ്പം ഇസ്താംബൂൾ നഗരത്തെയും സൂചിപ്പിക്കുന്നുണ്ട്.

ഈ കോമ്പസിന്റെ വ്യാസം 31 സെന്റീമീറ്ററാണ്, എഡിർനെ കാരി എന്നറിയപ്പെടുന്ന ക്ലാസിക്കൽ ടർക്കിഷ് രീതിയിൽ അലങ്കരിച്ച മരം കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതിന്റെ താഴ്ഭാഗത്ത്, ഓട്ടോമൻ അറബിക് ലിപിയിൽ നഗരങ്ങളുടെ ഭൂപടവും പേരുകളും കാണാം. പച്ച പശ്ചാത്തലമുള്ള മുകൾ ഭാഗത്ത്, അകത്ത് കഅ്ബയുള്ള ഗ്രാൻഡ് മോസ്‌കിന്റെ ചിത്രീകരണവും ഉൾപ്പെടുന്നു. ഇടതുവശത്ത് അറഫാ പർവതത്തിലെ വിശുദ്ധ സ്ഥലങ്ങളുടെ ചിത്രീകരണവും കാണാം. വലതു വശത്ത്, ഇസ്‍ലാമിക നാഗരികതയുടെ പ്രതീകങ്ങളായ ഈന്തപ്പനകളുടെയും ഒലിവു മരങ്ങളുടെയും ഡ്രോയിംഗുകൾ ആദ്യ വരിയിലും പിൻനിരയിൽ ധാരാളം മാതളനാരങ്ങകൾ അടങ്ങിയ ഒരു പാത്രത്തിന്റെ ഡ്രോയിംഗും കാണാം. അനുഗ്രഹത്തിന്റെയും നിത്യതയുടെയും പ്രതീകമായ സുവർണ്ണ നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. നക്ഷത്രങ്ങൾക്കുള്ളിൽ, പ്രതീകാത്മകമായ റോസാപ്പൂക്കളുടെ ഒരു കെട്ടും. പുറത്ത് "ബറോക്ക് ആൻഡ് റൊക്കോക്കോ" യുടെ കലാപരവും വാസ്തുവിദ്യാ ശൈലിയിലുള്ളതുമായ രൂപങ്ങളാലും സ്വർണ്ണ നക്ഷത്രങ്ങളാൽ പൊതിഞ്ഞതുമായ ഒരു പശ്ചാത്തലവും കാണുന്നുണ്ട്. അതിന്റെ ഉത്ഭവം ഇറ്റലിയിലേക്കും ഫ്രാൻസിലേക്കും ചേകേറുന്നതോടൊപ്പം അതിന്റെ സ്വാധീനം ഓട്ടോമൻ വാസ്തുവിദ്യയിൽ ആദ്യമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

പതിനാറാം നൂറ്റാണ്ടിലെ ദിവാനി സാഹിത്യത്തിലെ ഗസലുകളിൽ പ്രിയപ്പെട്ടവരെ ഉപമിക്കാൻ ഖിബ്‍ലാ നുമാ വ്യാപകമായി ഉപയോഗിച്ചു. അതിൽ ഏറ്റവും പ്രശസ്തരായ കവികളിൽ നാഫി, യഹ്‍യാ ബേക്, മൊഹിയുദ്ദീൻ മുഹമ്മദ്, ഹിജ്‌രി ഖരാ ശലബി തുടങ്ങിയവരും ഉൾപ്പെടുന്നു. യഹ്‌യ ബേ തന്റെ കണ്ണുകളെ വിവരിക്കുന്നു: "എന്റെ കണ്ണുകൾ  കഅ്ബയിലേക്ക് നയിക്കുന്ന ഒരു ഖിബ്‍ലാ നുമായായി മാറിയെന്ന് നിങ്ങൾ കരുതുന്നു,"

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter