തിബത്തിലെ ഇസ്ലാമിക ചരിത്രം

ഹിജ്‌റ ഒന്നാം നൂറ്റാണ്ടിൽ തന്നെ ഇസ്ലം തിബത്തിൽ പ്രചരിച്ചിട്ടുണ്ട്. അറബിക്കാരുമായി തിബത്തുകാർ ബന്ധം സ്ഥാപിച്ചതിന് ചൈനീസ് രേഖകളിൽ തെളിവുകളുണ്ട്. ഉമർ ഇബ്ൻ അബ്ദുൽ അസീസിന്റെ കാലത്ത്  തിബത്തിലെ നിവേദക സംഘം ഖുറാസാനിലെ ഗവർണറെ കാണാനെത്തുന്നുണ്ട്. മത അധ്യാപകനെ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടാണ് അവരെത്തിയത്, ഗവർണ്ണർ ജർറാഹ്ബിന് അബ്ദുല്ല അധ്യാപകനെ അയച്ചുകൊടുക്കുകയും ചെയ്തു. അബ്ബാസി ഖലീഫയായ മഅമൂനിന്റെ കാലത്ത് തിബത്തിലെ രാജാവ് ഇസ്ലാം സ്വീകരിക്കുന്നുണ്ട്.  

അറബ് ഭൂമി ശാസ്ത്ര പണ്ഡിതന്മാരുടെ പ്രത്യേക പരാമർശത്തിന് വിധേയമായ രാജ്യമാണ് തിബത്ത്. ഇബ്‌നു ഖർദാസാബയും യാഖൂതുൽ ഭവമിയും തിബത്തിനെ പറ്റി അവരുടെ അറബി ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. മധ്യകാല മുസ്‌ലിം ഭൂമിശാസ്ത്രജ്ഞരുടെയും ചരിത്രകാരന്മാരായ ഖൽദൂൻ, അൽബിരുണി, തബാരി, ഇബ്നു റുസ്ത, യാക്കൂബി, റാഷിദ്ദീൻ തുടങ്ങിയവരുടെ കൃതികളിൽ ടിബറ്റിനെക്കുറിച്ച് പരാമർശങ്ങളുണ്ട്. ടിബറ്റ് മുസ്ലീം ഭൂമിശാസ്ത്രജ്ഞർക്കും ചരിത്രകാരന്മാർക്കും തെഹബത്ത് അല്ലെങ്കിൽ തീബത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. 

Also Read:ബാൾട്ടിക് രാജ്യങ്ങളിലെ ഇസ്‌ലാം (ഭാഗം 3)

ഉത്തരേന്ത്യയിൽ മുസ്ലിം ഭരണത്തിന്റെ കീഴിൽ വന്നപ്പോഴാണ് തിബത്തിൽ ഇസ്ലാം മത പ്രചാരണം ശക്തമാകുന്നത്. ബംഗാൾ ഭരിച്ച മുഹമ്മദ് ബുക്തിയാർ ഖിൽജിയാണ് തിബത്തിലേക്ക് എത്തുന്ന ആദ്യത്തെ മുസ്ലിം ഭരണാധികാരി. ഹിജ്‌റ പത്താം നൂറ്റാണ്ടുമുതലാണ് ഇസ്ലാം തിബത്തിൽ ശക്തിയാർജ്ജിക്കുന്നത്. ബ്രിട്ടീഷ് അധിനിവേശം ഇന്ത്യയിലെത്തുമ്പോൾ തിബത്തിൽ ഇസ്ലാം പ്രചരിക്കുകയായിരുന്നു. ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ ചൈനയുടെ തെക്കുകിഴക്കൻ തീരത്ത് സ്ഥിരതാമസമാക്കിയ അറബ്, പേർഷ്യൻ, മധ്യേഷ്യൻ, മംഗോളിയൻ മുസ്ലീം വ്യാപാരികൾ, സൈനികർ എന്നിവരിൽ നിന്നാണ് ചൈനയിലെയും ടിബറ്റിലെയും ആദ്യകാല മുസ്‌ലിം സമുദായങ്ങൾ ഉൽഭവിക്കുന്നത്.  മുസ്ലിംകൾ തദ്ദേശീയരായ സ്ത്രീകളെ ഇണകളാക്കി സ്വീകരിക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്‌തതോടെ മുസ്ലിം കുടുംബങ്ങൾ വ്യാപിച്ചു. 

 2010 ലെ ചൈനീസ് സർവേ പ്രകാരം ടിബറ്റ് സ്വയംഭരണ പ്രദേശത്ത് ഏകദേശം 4,000 മുതൽ 5,000 വരെ മുസ്ലീംകളും നാല് പള്ളികളുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter