ഫലസ്തീൻ ചരിത്രം: ഭാഗം (7)

ലോകത്ത് ഇത്രയധികം പീഡനം അനുഭവിച്ച ഒരു സമൂഹം ഒരു രാജ്യം ഉണ്ടാക്കി കഴിഞ്ഞപ്പോൾ അവിടെ ആയിരക്കണക്കിന് വർഷമായി ജീവിച്ചു പോരുന്ന ഫലസ്തീനികളായ തദ്ദേശീയരോട് അതേ മർദ്ധന മുറകൾ നടത്തുന്നത് വിചിത്രമാണ് . ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ തങ്ങളുടെ സ്ഥിതിയും വളരെ ദയനീയമായിരുന്നു എന്ന ഓർമ്മ അവർക്കുണ്ടെങ്കിൽ അവർ അനുദിനം ഒരു കാൻസർ പോലെ ഫലസ്തീന്റെ അതിരുകളിലേക്ക് വീണ്ടും വീണ്ടും കയറുമോ ?

അങ്ങനെ ചെയ്യുമെന്നാണ് ചരിത്രം പറയുന്നത് . തദ്ദേശീയരായ ഫലസ്തീനികൾ ഇക്കാര്യത്തിൽ എന്ത് പിഴച്ചു ? അവർ ആയിരക്കണിന് വർഷമായി അവിടെ ജീവിച്ചു പോരുകയാണ് .  അവരും അവരുടെ മുൻ തലമുറകളും അവിടെ ആയിരക്കണക്കിന് വർഷമായി ജീവിച്ചു പോരുകയാണ് . അവർ ആരെയും ആട്ടിപ്പായിച്ചിട്ടില്ല . ഉദാഹരണം പറയാം : നമ്മൾ തലമുറകളായി താമസിക്കുന്ന വീട്ടിൽ നിന്ന് ഒരു ദിവസം നമ്മളെ ഇറക്കി വിടുകയാണ് . അതിനു പറയുന്ന കാരണം ആയിരം വർഷങ്ങൾക്ക് മുൻപ് ആ പറമ്പ് വേറെ ആരുടേതോ ആയിരുന്നു എന്നാണ് !! നിങ്ങൾ ഇറങ്ങുമോ ? അങ്ങനെ ഇറക്കി വിടാൻ പറ്റുമോ ?

പറ്റുമെങ്കിൽ  നമുക്ക്‌ വേറെയും ചിലത് വിട്ടു കൊടുക്കാനുണ്ട് .

അമേരിക്ക റെഡ് ഇന്ത്യന്‍സിന് വിട്ടു കൊടുക്കുമോ ?

60000 വര്‍ഷങ്ങള്‍ക്ക് മുന്പ് തന്നെ അമേരിക്കയില്‍ താമസമാക്കിയ റെഡ് ഇന്ത്യന്‍സ് ആണ് അമേരിക്കയിലെ യഥാര്‍ത്ഥ പൌരന്മാര്‍. 15 ആം നൂറ്റാണ്ടിനു ശേഷമാണ് ഇന്ന് അമേരിക്കയില്‍ കാണുന്ന ഭൂരിപക്ഷം പേരും അമേരിക്കയിലേക്ക് കുടിയേറിയത്. അതായത് കണക്കു നോക്കിയാല്‍ നാല് , അഞ്ചു നൂറ്റാണ്ടുകള്‍ മാത്രം.
ഇന്നത്തെ ഫലസ്തീനികള്‍ ഇതിന്‍റെ നാലഞ്ചു ഇരട്ടിയിലേറെ കാലമായി ഫലസ്തീനില്‍ ഉണ്ട് എന്ന് നിസ്സംശയം പറയാം. ഒന്ന് കൂടി ചികഞ്ഞു നോക്കിയാല്‍ അതിനേക്കാള്‍ പഴക്കം കണ്ടെന്നും വരാം. നാളെ റെഡ് ഇന്ത്യന്‍സ് അമേരിക്ക വേണമെന്ന് പറഞ്ഞാല്‍ വിട്ടു കൊടുക്കുമോ ?

ഇംഗ്ലണ്ട് ആരുടെ ഭൂമി ?
ക്രിസ്തുവിനു 4000 വര്‍ഷം മുന്‍പാണ് neolithic കര്‍ഷകര്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്. അതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്പ് Spain, Dordogne ഭാഗങ്ങളില്‍ നിന്ന് കുടിയേറിയ ജന സമൂഹം ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്നു. ഇന്നത്തെ സായിപ്പന്മാരില്‍ അധികവും മധ്യ യൂറോപ്പില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് വന്നിട്ട് അധിക കാലം ആയിട്ടില്ല. ഇംഗ്ലണ്ടിലെ സായിപ്പന്മാരെ ഒക്കെ കുടിയോഴിച്ചു ആ രാജ്യം അതിന്‍റെ പഴയ പൌരന്മാര്‍ക്ക് വിട്ടു കൊടുക്കുമോ ?

ഓസ്ട്രേലിയ അബോരിജിന്‍സിനു വിട്ടു കൊടുക്കുമോ ?

വെളുത്ത ഓസ്ട്രെലിയയുടെ പുറകില്‍ ഒരു കറുത്ത ചരിത്രമുണ്ട് . ആഫ്രിക്കയില്‍ നിന്ന് ഏതാണ്ട് 50000 വര്‍ഷങ്ങള്‍ക്കു മുന്പ് ഓസ്ട്രേലിയയില്‍ വന്നു താമസം ആരംഭിച്ച ജന വിഭാഗമാണ്‌ അബോരിജിന്‍സ്. അബോരിജിന്‍സിനു ഓസ്ട്രെലിയ വിട്ടു കൊടുക്കാന്‍ ഇന്നത്തെ ലോകം തയ്യാറാവുമോ ?

ഇന്ത്യയിലേക്ക് വന്ന ആര്യന്മാരെ ആട്ടിപ്പായിക്കുമോ ? 
ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും ആയിരക്കണക്കിന് പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച പല സമൂഹങ്ങളുമുണ്ട്. എന്ന് വെച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം എവിടെ നിന്നോ വന്ന ഏതാനും പേര്‍ അവരുടെ പാരമ്പര്യം പറഞ്ഞു കൊണ്ട് തദ്ദേശീയരായ പച്ച മനുഷ്യരെ കൊന്നു നിഷ്കാസനം ചെയ്തു ഭൂമി കയ്യടക്കുന്നത് നീതിയാണോ ? അവരില്‍ ഭൂരിപക്ഷവും യൂറോപ്പില്‍ നിന്നും രക്ഷയില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ ആണെന്നും ഓര്‍ക്കണം.
ഇവിടെ വിഷയം ആയിരക്കണക്കിന് വര്ഷം ഒരേ സ്ഥലത്ത് ജീവിക്കുകയും അവിടെ തന്നെ മരിക്കുകയും തലമുറകളായി ആ നാട്ടില്‍ തന്നെ കഴിഞ്ഞു കൂടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ ആട്ടിപ്പായിച്ചു അവരുടെ ഭൂമി കയ്യടക്കിയ വലിയ അതിക്രമമാണ്. 10 ലക്ഷത്തില്‍ കുറയാത്ത ഫലസ്തീനികള്‍ക്കാണ് തങ്ങളുടെ കൂര നഷ്ടപ്പെട്ടത്. അവര്‍ക്ക് തിരിച്ചു ഫലസ്തീനില്‍ കയറാന്‍ അനുവാദമില്ല. ശേഷിക്കുന്ന ഫലസ്തീനികളുടെ ഭൂമിയില്‍ ഐക്യ രാഷ്ട സഭയുടെ മുന്നറിയിപ്പ് പോലും വക വെയ്ക്കാതെ അനധികൃത കുടിയേറ്റങ്ങള്‍ തുടരുന്നു. ഈ ഫലസ്തീനികള്‍ക്ക് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഇല്ലേ ? .

ഇസ്രായേൽ എന്തിനു വീണ്ടും വീണ്ടും പലസ്തീന്റെ മണ്ണ് മാന്തുന്നു ?

മേൽ പറഞ്ഞ എല്ലാ നീതികേടും വാദത്തിനു  വേണ്ടി അംഗീകരിച്ചാൽ തന്നെ ഇപ്പോഴും ഫലസ്തീനിലേക്ക് നടത്തുന്ന കടന്നു കയറ്റത്തെ കുറിച്ച് എന്ത് പറയുന്നു . 12 കുടുംബങ്ങളെയാണ് ഷെയ്ഖ് ജറാഹിൽ ഇന്ന് ഇപ്പോൾ കുടിയിറക്കാൻ ഇസ്രായേൽ ശ്രമിക്കുന്നത് . അതിനെ തുടർന്നാണ് ഇപ്പോൾ നടക്കുന്ന സംഘര്ഷങ്ങള് ഉണ്ടായത് . നേരത്തെ കയ്യിലുള്ള സ്ഥലങ്ങളെ കൂടാതെ വീണ്ടും വീണ്ടും ശേഷിക്കുന്ന ഫലസ്തീൻ മണ്ണിലേക്ക് കുടിയേറ്റം നടത്തുന്നതിന് എന്തുണ്ട് ന്യായീകരണം . ഹമാസ് ആണ് ഈ പ്രശ്നങ്ങൾക്ക് കാരണമെങ്കിൽ ഇപ്പോൾ കയ്യേറ്റം നടന്നു കൊണ്ടിരിക്കുന്ന  വെസ്റ്റ് ബാങ്ക് മേഖലയിൽ ഹമാസ് ഇല്ല . ഇസ്രായേലിനു കൂടി അംഗീകരിക്കാൻ കഴിയുന്ന ഫത്ത പാർട്ടിയുടെ മേഖലയാണത് . അപ്പോൾ പ്രശ്നം ഇതൊന്നുമല്ല . അത് മറ്റൊന്നാണ് . ഇസ്രായേൽ ഇനിയും കുടിയേറ്റം തുടരുക തന്നെ ചെയ്യും . അതിന്റെ കാരണം മറ്റൊന്നാണ് . 

ഫലസ്തീന്റെ ശേഷിക്കുന്ന മണ്ണ്. കൂടി നിരുപാധികം ഇസ്രായേലിനു വിട്ടു കൊടുത്താൽ പോലും ലോകത്ത് ഇസ്രായേലിന്റെ അധിനിവേശം അവസാനിക്കില്ല എന്ന് എത്രപേർക്കറിയാം?

Also Read:ഫലസ്തീൻ ചരിത്രം - ഭാഗം( 6)  

ഇസ്രായേലിന്റെ ലക്ഷ്യം ഇനി ശേഷിക്കുന്ന ഗാസാ മുനമ്പൊ വെസ്റ്റ്‌ ബാങ്കോ മാത്രമല്ല . ഇപ്പോഴുള്ള അധിനിവേശം ഒരു കാൽ വെയ്പ്പ് മാത്രമാണ്.സയണിസത്തിന്റെ പിതാവ് Theodore Herzlതന്നെ വ്യക്തമാക്കുന്നത് ഗ്രൈറ്റെർ ഇസ്രായേലിന്റെ അതിരുകൾ നൈൽ നദി മുതൽ യൂഫ്രട്ടീസ് വരെ എന്നാണ് ! അവരുടെ പതാകയിലെ 2 നീല വരകൾ ഈ രണ്ടു നദികളുടെ സിമ്പലുകളാണ് . അതായത് ഇന്നത്തെ ലബനോൻ , സിറിയ, ഇറാഖ് , സൌദിയുടെ പല ഭാഗങ്ങൾ, സീനായ്, ജോർദാൻ തുടങ്ങി പ്രവിശാലമായ തങ്ങളുടെ ഒരു ഭൂമികയാണ് ഇവരുടെ ലക്‌ഷ്യം. അവസാനത്തെ ഫലസ്തീനിയും കൊല്ലപ്പെട്ടാലും ഇസ്രായേൽ രക്ത ചൊരിചിൽ അവസാനിപ്പിക്കില്ലെന്നു അർത്ഥം. ഈ പ്ലാനിനെ യിനോണ്‍ പ്ലാൻ എന്നാണ് ഇസ്രായേൽ പേരിട്ടിരിക്കുന്നത്. എന്ത് വില കൊടുത്തും നടപ്പിലാക്കാൻ ആണ് ഇസ്രായേലിന്റെ ലക്‌ഷ്യം. അതിനുവേണ്ടി എത്ര തദ്ദേശീയർ കൊല്ലപ്പെട്ടാലും ഒരു ഇസ്രായേലിനു വിഷയമല്ല. ഫലസ്തീനികൾ ഈ പ്ലാനിന്റെ ആദ്യത്തെ ഇരകൾ മാത്രമാണ്.ഇതോടൊപ്പം ചേർക്കുന്ന ഇസ്രായേൽ നാണയത്തിൽ ഗ്രെയ്റ്റർ ഇസ്രായേൽ അതിരുകൾ കാണാം .അതൊരു സ്വപ്നം മാത്രമല്ല . പതിയെ നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതിയാണ് .

ഈ യുദ്ധം ഇന്നും നാളെയും അവസാനിക്കാൻ പോവുന്നില്ല. അവസാനത്തെ ഫലസ്തീനിയും ആറടി മണ്ണിൽ അടയ്ക്കപ്പെട്ടാലും ഈ യുദ്ധം അവസാനിക്കില്ല . ഇത് കേവലമൊരു ആഗ്രഹം മാത്രമല്ല. ഒരു രാജ്യത്തിന്റെ സ്റ്റേറ്റ് പോളിസിയാണ് . അതിന്റെ തെളിവാണ് ഗ്രേറ്റർ ഇസ്രായേൽ മാപ്പ് അവരുടെ. നാണയത്തിൽ തന്നെ പതിച്ചു വെച്ചിരിക്കുന്നത്. ചിത്രം കാണുക.ഐക്യ രാഷ്ട്ര സഭ നൂറ്റിയൊന്ന് തവണ നിറുത്തി വെയ്ക്കാൻ ആവശ്യപ്പെട്ടാലും അനധികൃത കുടിയേറ്റം അവസാനിക്കാൻ പോവുന്നില്ല എന്നതാണ് സത്യം.

ഇനി നിക്ഷ്പക്ഷതയുടെ മുഖം മൂടി അണിഞ്ഞു ഇസ്രായേൽ രാജ്യത്തിന്റെ നില നിൽക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നവരോട് ഒരു ചോദ്യം. ഗ്രൈട്ടർ ഇസ്രായേൽ പദ്ധതിയെ നിങ്ങൾ അന്ഗീകരിക്കുന്നുണ്ടോ? ഫലസ്തീനിലെ സംഘർഷം ഏകപക്ഷീയമായി അറബികൾക്ക് പരിഹരിക്കാൻ കഴിയുമെന്ന അഭിപ്രായം ഇപ്പോഴുമുണ്ടോ? എങ്കിൽ കളിയറിയാതെ ഗ്യാലറിയിൽ ഇരുന്നു ആട്ടം കാണുന്ന വെറും വിഡ്ഢിയാണ് നിങ്ങൾ.

https://www.globalresearch.ca/greater-israel-the-zionist-plan-for-the-middle-east/5324815

(തുടരും )

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter