മലേഷ്യ

തെക്കുകിഴക്കൻ ഏഷ്യയിലുള്ള രാജ്യമാണ് മലേഷ്യ. പതിമൂന്നു സംസ്ഥാനങ്ങൾ ചേർന്ന ഒരു ഫെഡറേഷനാണിത്. കടലിനാൽ മലേഷ്യ ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. തായ്‌ലൻഡിനോടും സിംഗപൂരിനോടും അതിർത്തി പങ്കിടുന്ന മലേഷ്യൻ ഉപദ്വീപാണ് ഒരു ഭാഗം. ബോർണിയോ ദ്വീപിലാണ് രണ്ടാമത്തെ ഭാഗം. ഇവിടെ ഇന്തോനേഷ്യ, ബ്രൂണൈ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.

അറബി കച്ചവടക്കാരാണ് ഇസ്‍ലാമിൻറെ സന്ദേശം ആദ്യം ഇവിടെ എത്തിച്ചത്. ജനങ്ങളെ ഇസ്‍ലാം ആശ്ലേഷിക്കുന്നതിന് പ്രേരിപ്പിച്ചത് റോമാ പേർഷ്യൻ സാമ്രാജ്യങ്ങളിൽ ഉൾപ്പെട്ടിരുന്ന, ഈജിപ്ത് സിറിയ, ഇറാഖ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സൈനിക നീക്കങ്ങളെ തുടര്‍ന്നുണ്ടായ മതപ്രബോധന പ്രവര്‍ത്തനങ്ങളാണ്.

ഒരുപാട് മതങ്ങളുള്ള രാജ്യങ്ങൾക്ക് മാതൃകയാണ് മലേഷ്യ. 54% മുസ്‍ലിം ജനസംഖ്യയുള്ള രാജ്യം ഔദ്യോഗിക മതമായി ഇസ്‍ലാം അംഗീകരിക്കുകയും അതോടൊപ്പം ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാർ, ചൈനക്കാർ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉൾകൊള്ളും വിധം അവരുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. വ്യത്യസ്ത സമുദായങ്ങൾ താമസിക്കുന്ന ഒരു രാജ്യത്തെ എങ്ങനെ ഭരിക്കണമെന്നതിന് ഉദാത്ത മാതൃകയാണ് മലേഷ്യ.

പ്രത്യേകമായ ഒരു മതവിശ്വാസവും ഇല്ലാതിരുന്ന മലായി- ഇന്തോനേഷ്യൻ ആദിവാസികൾ ഹിന്ദുക്കളും ബുദ്ധമതക്കാരും അവരുടെ മതവുമായി വന്നപ്പോൾ ആശ്ലേഷിക്കാൻ തയ്യാറായിരുന്നു. എന്നാൽ ഇസ്‍ലാം മതവുമായി വന്ന മുസ്‌ലിം കച്ചവടക്കാർ കൂടുതൽ വൃത്തി പാലിക്കുന്നവരും ഇടപാടിൽ സത്യസന്ധത പുലർത്തുന്നവരും പെരുമാറ്റത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നവരും ആയിരുന്നതിനാൽ ഇസ്‍ലാമിലേക്ക് ദ്വീപുവാസികള്‍ ആകൃഷ്ടരായി. ഹിന്ദു മതത്തിലെ ആചാരങ്ങളിൽ നിന്നുള്ള വ്യത്യസ്തത  ഇസ്‍ലാമിൽ അവർ കണ്ടു. ഒരു പുരോഹിതന്റെയോ മദ്ധ്യവർത്തിയുടെയോ സഹായമില്ലാതെ ദൈവത്തെ ആരാധിക്കാൻ സാധിക്കും എന്നതായിരുന്നു അതില്‍ പ്രധാനം. അതിനുപുറമേ ദ്വീപിൽ താമസിക്കുന്നവർ ഏറെ സഹിഷ്ണുത ഉള്ളവരായിരുന്നു. ഇക്കാരണത്താൽ പല മതക്കാരും ഇസ്‍ലാമിലേക്ക് കടന്ന് വന്നു.

Also Read:മഹാതീറിന്റെ രാജിയും മലേഷ്യന്‍ പ്രതിസന്ധിയും

മാജവഹത് ഭരണകൂടത്തിലെ പരമേശ്വര എന്ന ഹിന്ദു രാജാവായിരുന്നു മലേഷ്യയിലെ പ്രധാന തീരപ്രദേശമായ മലാക്ക ഭരിച്ചിരുന്നത്. 1416 ൽ അദ്ദേഹം ഇസ്‍ലാം സ്വീകരിക്കുകയും മുസ്‍ലിം രാജകുമാരിയെ കല്യാണം കഴിക്കുകയും ചെയ്തു. 

1509-ൽ പോർത്തുഗീസ് കപ്പൽ കച്ചവടാവശ്യാർത്ഥം എന്ന വ്യാജേന മലാക്ക സന്ദർശിച്ചിരുന്നു. രാജ്യത്തിന്റെ സ്ഥിതിഗതികൾ മനസ്സിലാക്കി ആക്രമിക്കാനായിരുന്നു അവരുടെ  പദ്ധതി. അവരെ തടുക്കാൻ മുസ്‍ലിംകൾ കഴിയുന്നതും ശ്രമിച്ചെങ്കിലും അത്യാധുനികായുധങ്ങൾക്കു മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു. ഹിന്ദുക്കൾ പോർച്ചുഗീസുകാരുടെ കൂടെ  നിന്നെങ്കിലും, രാജ്യം കീഴടക്കിയതോടെ, ഹിന്ദുക്കളോട് നാടു വിടാൻ പോർച്ചുഗീസുകാർ കല്പിക്കുകയും പോവാതെ നിന്നവരെ കൊന്നൊടുക്കുകയും ചെയ്തു. പള്ളികളും മഖ്‌ബറകളും തകർത്തു. പിന്നീട് നിർബന്ധിത മതപരിവർത്തനം നടത്താൻ തുടങ്ങി. 

സുമാത്രയിൽ മുസ്‍ലിം ഭരണം 1514 മുതൽ 1904 വരെ നീണ്ടു നിന്നിട്ടുണ്ട്. ജാവയിലെ ദീമാക്കിൽ ഹിന്ദു ഭരണകൂടത്തിന് ശേഷം മുസ്‍ലിം ഭരണകൂടം നിലവിൽ വന്നു. പശ്ചിമ ജാവയിൽ ഹിന്ദു ഭരണകൂടമായ മതാറാമിന്റെ അവസാന രാജാവ് മുസ്‍ലിമായതോടെ ഇസ്‍ലാം വ്യാപകമായി പ്രചരിച്ചു. 

ശേഷം, പോർച്ചുഗീസുകാരെ തുരത്തി ഡച്ചുകാര്‍ ആധിപത്യമുറപ്പിച്ചു. അവര്‍ക്ക് ശേഷം 1819 ൽ സിംഗപ്പുർ പിടിച്ചടക്കി ബ്രിട്ടീഷുകാരും അധികാരം പങ്കിട്ടു. രണ്ടാംലോക മഹായുദ്ധത്തിൽ ജപ്പാൻ ഇവിടെയെത്തി. അണുബോംബ് വാർഷിച്ചതോടെ ജപ്പാന്റെ ശക്തി ചോർന്നു. പിന്നീട് അവർ പിൻവാങ്ങുകയാണുണ്ടായത്. അതോടെ ബ്രിട്ടീഷുകാർ മലായിലേക്ക് തിരിച്ചു വന്നെങ്കിലും  പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കാൻ തയ്യാറെടുത്തു കഴിഞ്ഞിരുന്ന ജനതക്ക് അവസാനം അത് നല്കേണ്ടിവന്നു. 

Also Read:മലേഷ്യക്ക് തിലകം ചാര്‍ത്തി ഐ.ഐ.യു.എം

സ്വാതന്ത്ര്യത്തിന്റെ മുന്നോടിയായ, 1955 ല്‍ തെരഞ്ഞെടുപ്പ് നടന്നു. മലയൻ വംശജർ, ചൈനക്കാർ, മലായി ഇന്ത്യൻ വംശജർ എന്നിവർ അണി നിരന്ന, ഐക്യ മുന്നണി, 52 ൽ 51 സീറ്റ് നേടി അബ്ദുറഹ്മാൻ തുങ്കുവിന്റെ നേതൃത്വത്തിൽ മന്ത്രിസഭ നിലവിൽ വന്നു. മലേഷ്യൻ ഫെഡറേഷനിൽ ഓരോ സംസ്ഥാനത്തിനും ഭരണഘടന, പതാക, നിയമനിർമ്മാണ സഭ എന്നിവയുണ്ട്.  

1957 ആഗസ്ററ് 31ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. 1965 ൽ മലേഷ്യൻ ഫെഡറേഷനിൽ നിന്ന് സിംഗപ്പൂർ വേറിട്ട് പോയി. മലായ് വംശജരും ചൈനക്കാരും തമ്മിലുണ്ടായ കലാപത്തിൽ തുങ്കു 1970 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടർന്ന് അദ്ദേഹം രാജി വച്ചു. ഇപ്പോഴത്തെ രാഷ്ട്രത്തലവൻ മുഖരിസ് മഹതീറും പ്രധാന മന്ത്രി മുഹ്‌യുദ്ധീൻ യാസീനുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter