ഏകസിവില്‍ കോഡ് ഭരണഘടന വിരുദ്ധം: മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്
ഏകസിവില്‍ കോഡിനെതിരെ ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇത് ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണെന്നും ഏകസിവില്‍കോഡ് നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെപൗരന്മാര്ക്ക് വ്യക്തിഗത നിയമങ്ങള്‍ വഴി ലഭിക്കുന്ന പ്രത്യേക അവകാശം നഷ്ടപ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം നടന്ന കമ്മറ്റി മീറ്റിങ്ങിനെ തുടര്‍ന്നുള്ള ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യയെ പോലുള്ള മതേതര-ബഹുസ്വര ബഹുമത സാംസ്കാരിക ബഹുഭാഷ രാജ്യത്ത് ഇത്തരം നിയമങ്ങള്‍ പ്രയോജനകരമോ പ്രസക്തമോ അല്ല,പാര്‍ലിമെന്റിലെ ഭൂരിപക്ഷം മുതലെടുത്ത് സര്‍ക്കാര്‍ ഏകസിവില്‍കോഡ് പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ അത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ബാധിക്കുമെന്നും പ്രസ്താവനയില്‍ വിശദീകരിച്ചു.
മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ഖാലിദ് സൈഫുള്ള റഹ്മാനി,മൗലാന റാബി ഹസന് നദ്വി, ഇല്യാസ്, കമാല്‍ ഫാറൂഖി, സജ്ജാദ് നുഅ്മാനി, അര്‍ഷാദ് മദനി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment