മകളുടെ നിഖാബിനെതിരെ വിമര്‍ശനം; മറുപടിയുമായി എ.ആര്‍ റഹ്മാന്‍

നിഖാബ് ധരിച്ചെത്തിയ തന്റെ മകളെ വിമര്‍ശിച്ചതിന് മറുപടിയുമായി  എ.ആര്‍ റഹ്മാന്‍. താങ്കളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, റഹ്മാന്റെ മകള്‍ യാഥാസ്ഥിക വേഷം ധരിക്കുകയോ തുടങ്ങിയ പ്രതികരണങ്ങളാണ് തന്റെ മകള്‍  ഖദീജ മുഖം മറച്ചപ്പോള്‍ എ.ആര്‍ റഹ്മാന് നേരിടേണ്ടി വന്നത്. എന്റെ മകള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവകാശമില്ലേ അതിനെ എന്തിനാണ് നിങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന് എ,ആര്‍ റഹ്മാന്‍ പ്രതികരിച്ചത്.

ആരുടേയും നിര്‍ബന്ധ പ്രകാരമല്ല താന്‍ ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്ന് ഖദീജയും ഇന്‍സ്‌ററഗ്രാമിലൂടെ വ്യക്തമാക്കി. എല്ലാവര്‍ക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഖദീജ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter