വിഷയം: അബോർഷൻ
ഞാൻ ഒരു മാസം ഗർഭിണിയാണ്. ശാരീരികമായും മാനസികമായും ഞാൻ പൂർണ്ണ ആരോഗ്യവതിയല്ല. എനിക്ക് നിലവിൽ രണ്ട് കുട്ടികളുണ്ട്, ഇളയ കുട്ടിക്ക് മൂന്ന് വയസ്സായി. ഈ ഗർഭം ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഗർഭധാരണം നടന്ന് 120 ദിവസം തികഞ്ഞിട്ടില്ലാത്തതിനാൽ എനിക്ക് അബോർഷൻ (ഗർഭഛിദ്രം) സ്വീകരിക്കാൻ സാധിക്കുമോ? ഗർഭകാലവും പ്രസവവും വളരെ വേദനാനിർഭരമായിരിക്കും എന്ന ഭയമാണ് എന്നെ അലട്ടുന്നത്. ഇതിൽ എനിക്ക് അനുയോജ്യമായ വഴി എന്താണ്?
ചോദ്യകർത്താവ്
Shifana
Aug 12, 2026
CODE :Abo16442
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഗർഭസ്ഥ ശിശുവിന് 120 ദിവസം (നാല് മാസം) പൂർത്തിയാകുമ്പോഴാണ് ജീവന്റെ തുടിപ്പായ 'റൂഹ്' (ആത്മാവ്) നൽകപ്പെടുന്നത്. ഇതിനുശേഷം നടത്തുന്ന ഗർഭച്ഛിദ്രം (Abort ചെയ്യുന്നത്) തികച്ചും ഹറാമാണ്. ഒരു മനുഷ്യജീവനെ ഇല്ലാതാക്കുന്നതിന് തുല്യമായ വലിയൊരു പാപമാണ് അതിലൂടെ സംഭവിക്കുന്നത്.
എന്നാൽ, 120 ദിവസത്തിന് മുമ്പ് മാതാവിനോ കുഞ്ഞിനോ എന്തെങ്കിലും തരത്തിലുള്ള ഗുരുതരമായ പ്രയാസങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ, അത്തരം പ്രത്യേക സാഹചര്യങ്ങളിൽ അബോർട്ട് ചെയ്യുന്നതിന് ഇളവുകളുണ്ട്. എങ്കിലും, യാതൊരുവിധ തടസ്സങ്ങളുമില്ലെങ്കിൽ തികഞ്ഞ സൂക്ഷ്മത പാലിക്കുകയും, ആ കുഞ്ഞിനെ പൂർണ്ണ വളർച്ചയോടെ ഭൂമിയിലേക്ക് വരവേൽക്കാൻ അനുവദിക്കുകയുമാണ് ഏറ്റവും ഉത്തമമായ വഴി
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ


