വിഷയം: ക്ലോസറ്റ് വെക്കേണ്ട രൂപം
ഖിബ്‌ലക്ക് മുന്നിട്ടും പിന്നിട്ടും മലമൂത്ര വിസർജനം നടത്താൻ പാടില്ലല്ലോ . ചില വീടുകളിൽ സ്ഥലപരിമിതി മൂലം കിഴക്ക് പടിഞ്ഞാറ് ക്ളോസറ്റ് വെക്കേണ്ടി വരുന്നുണ്ട് . വീടിനുള്ളിലാവുമ്പോൾ ഇതിന് ഈ വിഷയത്തിൽ വല്ല ഇളവുമുണ്ടോ ?
ചോദ്യകർത്താവ്
ABU SHARAF JEDDAH
Aug 22, 2026
CODE :Abo16464
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
തുറസ്സായ സ്ഥലങ്ങളും വീടിനുള്ളിലെ അടച്ചുകെട്ടിയ ബാത്ത്‌റൂമുകളും തമ്മിൽ ഈ വിഷയത്തിൽ വ്യത്യാസമുണ്ട്. ഖിബ്‌ലക്ക് അഭിമുഖമായിട്ടോ പിന്തിരിഞ്ഞോ മലമൂത്ര വിസർജനം നടത്തരുത് (ഹറാമാണ്) എന്നുള്ളത് തുറസ്സായ പറമ്പിലോ മരുഭൂമിയിലോ (ഓപണ്ട് ഏറിയകളിൽ) ആണ്.
എന്നാൽ നാലുഭാഗവും ചുമരുകളാൽ മറയ്ക്കപ്പെട്ട വീടിനുള്ളിലെ ബാത്ത്‌റൂമുകളിൽ ഇതിന് ഇളവുണ്ട്. വിസർജനം നടത്തുന്ന ആളുടെയും ഖിബ്‌ലയുടെയും ഇടയിൽ മതിലുകളുടെ മറയുള്ളതിനാൽ ഖിബ്‌ലക്ക് അഭിമുഖമായി ക്ലോസറ്റ് വരുന്നതിൽ കുറ്റമില്ല. എന്നാലും വിസർജന മര്യാദ പാലിക്കുന്നതിനായി പുതിയ വീട് പണിയുമ്പോൾ ക്ലോസറ്റ് വടക്ക്-തെക്ക് ദിശയിൽ തന്നെ സ്ഥാപിക്കലാണ് ഉത്തമം. ഇനി, സ്ഥലപരിമിതി മൂലമോ മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം കിഴക്ക്-പടിഞ്ഞാറ് ദിശയിൽ വെക്കേണ്ടി വന്നാൽ അതിന് ഇളവുണ്ടെന്നും തെറ്റില്ലെന്നും മനസ്സിലാക്കുക.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


