വിഷയം: Wahabism
സലഫികൾ മുന്നോട്ട് വെക്കുന്ന ഇസ്ലാമിന് എന്താണ് പ്രശ്നം? ഉദാ : തവസ്സുൽ അല്ലെങ്കിൽ ഇസ്തിഗാസ ചെയ്തില്ലെങ്കിൽ എന്താണ് പ്രശ്നം? ലോല മനസ്കർക്ക് അവരോട് അല്ലാഹുവിന്റെ അടിമ എന്നതിൽ ഉപരി എന്തെങ്കിലും തോന്നിയാൽ അതല്ലെ ഏറ്റവും അപകടകരം?
ചോദ്യകർത്താവ്
Maba
Oct 14, 2026
CODE :Aqe16551
അല്ലാഹുവിന്റെ തിരുനാമത്തില്, അവന് ആണ് സര്വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല് അല്ലാഹുവിന്റെ അനുഗ്രങ്ങള് വര്ഷിച്ചുകൊണ്ടിരിക്കട്ടെ
സലഫുകൾ മുന്നോട്ടുവെക്കുന്ന ഇസ്ലാമിന് ഒരുപാട് പ്രശ്നങ്ങളുണ്ട്. അതിൽ ഏറ്റവും വലുത് മഹാൻമാരെ നിന്ദിക്കുന്നു എന്നത് തന്നെയാണ്. നബി തിരുമേനി(സ്വ) സാധാരണ മനുഷ്യനാണെന്നും തിരു തങ്ങളെ കൂടുതൽ പുകഴ്ത്തേണ്ടതില്ലെന്നും അവർ പറയുന്നുണ്ട്. തവസ്സുൽ, ഇസ്തിഗാസ പോലുള്ളവ ചെയ്യൽ നിർബന്ധമല്ലെങ്കിലും അത് നിഷേധിക്കുന്നത് കുറ്റകരമാണ്. തഹജ്ജുദ് നിസ്കാരം സുന്നത്താണ്. അങ്ങനെ ഒരു നിസ്കാരം തന്നെ ഇല്ല എന്ന് നിഷേധിക്കുന്നത് അപകടകരമാണ്. അതുപോലെയാണ് സലഫികളിലുള്ള ചില പ്രശ്നങ്ങൾ. അവർ ചെയ്യട്ടെ ചെയ്യാതിരിക്കട്ടെ, ഉള്ള യാഥാർത്ഥ്യത്തെ നിഷേധിക്കരുത്. ലോല മനസ്കരെ അറിവ് നൽകി ശക്തിപ്പെടുത്തണം.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന് തുണക്കട്ടെ


