വിഷയം: ‍ അനന്തരാവകാശികൾ

മരിച്ച ബാപ്പയുടെ കാശ് ( സൊത്ത്) ഓഹരി വെക്കുമ്പോൾ, ആണ്‍ പെണ്‍ വ്യത്യാസത്തില്‍ ആണോ നല്‍കേണ്ടത്?മറിച്ച് എല്ലാവർക്കും സമമായി വിതരണം ചെയ്യുകയാണെ വേണ്ടത്?

ചോദ്യകർത്താവ്

ABDUL

Jul 27, 2026

CODE :Dai16420

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

പൊതുവെ, പരേതനായ പിതാവിന്‍റെ സ്വത്ത് ഓഹരി ചെയ്യുമ്പോൾ ആൺ-പെൺ വ്യത്യാസത്തോടെയാണ് വിഭജിക്കേണ്ടത്. ഖുർആനിക അധ്യാപനങ്ങൾ അനുസരിച്ച്, ആൺമക്കൾക്ക് ലഭിക്കുന്നതിന്റെ പകുതി വിഹിതമാണ് പെൺമക്കൾക്ക് ലഭിക്കുക; അതായത് രണ്ട് പെൺമക്കൾക്ക് ലഭിക്കുന്നതിന് തുല്യമായ വിഹിതം ഒരു ആൺമകന് (2:1 എന്ന അനുപാതത്തിൽ) നൽകണം. പെൺമക്കൾക്ക് ലഭിക്കുന്ന സ്വത്തിൽ നിന്നും യാതൊരു സാമ്പത്തിക ബാധ്യതകളും നിർവ്വഹിക്കേണ്ടതില്ലാത്തതിനാലും, കുടുംബത്തിന്റെ സാമ്പത്തിക സംരക്ഷണം, വസ്ത്രം, ഭക്ഷണം, പാർപ്പിടം തുടങ്ങിയ മുഴുവൻ ചെലവുകളും വഹിക്കേണ്ട ഉത്തരവാദിത്തം പുരുഷന്മാർക്കാണെന്നതിനാലുമാണ് ഇസ്ലാമിൽ ഇത്തരമൊരു വ്യത്യാസം വെച്ചിട്ടുള്ളത്. 

വെറും മക്കൾക്കിടയിൽ മാത്രം വീതിക്കേണ്ടതല്ല അനന്തര സ്വത്ത്. അതിന് ചിവ നിയമ രൂപങ്ങളുണ്ട്. അതനുസരിച്ച് മാത്രമേ ഓഹരി വേച്ചു കൊടുക്കാവൂ. ഇസ്ലാമിലെ അനന്തര സ്വത്ത് വിഹിത നിയമമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter