വിഷയം: മുദ്ദ്
ഗർഭകാലത്ത് സ്വന്തം ആരോഗ്യവും കുഞ്ഞിന്റെ ആരോഗ്യവും ഭയന്ന് നോമ്പ് ഉപേക്ഷിച്ച സ്ത്രീക്ക് അടുത്ത റമദാനിന് മുമ്പ് ഖളാഅ് വീട്ടാൻ സാധിച്ചില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? പിന്നീട് ഖളാഅ് വീട്ടിയാൽ മതിയോ? അതോ ഖളായോടൊപ്പം മുദ്ദ് (ഫിദ്‌യ) കൂടി നൽകണോ?
ചോദ്യകർത്താവ്
Asla
Nov 7, 2026
CODE :Fas16586
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഗർഭകാലത്ത് സ്വന്തം ആരോഗ്യത്തെയോ കുഞ്ഞിന്റെ ആരോഗ്യത്തെയോ ഭയന്ന് നോമ്പ് ഉപേക്ഷിച്ച സ്ത്രീക്ക് അടുത്ത റമദാനിന് മുമ്പ് ന്യായമായ കാരണത്താൽ ഖളാഅ് വീട്ടാൻ സാധിച്ചില്ലെങ്കിൽ അത്രയും ദിവസങ്ങൾ പിന്നീട് ഖളാഅ് വീട്ടിയാൽ മതി. മുദ്ദ് നൽകേണ്ടതില്ല. നോമ്പ് ഇരട്ടിയായി നോൽക്കേണ്ടതുമില്ല. കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചയ്യുക
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ


