വിഷയം: വിവാഹാന്വോഷണം
ത്വലാഖിന്‍റെ ഇദ്ദ കാലയളവിൽ വിവാഹാന്വേഷണത്തിൻ്റെ ഭാഗമായി മറ്റൊരാളെ കാണുന്നത് നിഷിദ്ദമാണോ?
ചോദ്യകർത്താവ്
Jafar
Oct 9, 2026
CODE :Dai16538
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി ഭർത്താവിന് മടക്കിയെടുക്കാൻ അധികാരമുള്ള രജ്ഇയ്യായ ത്വലാഖിന്റെ ഇദ്ദയിലാണെങ്കിൽ മറ്റൊരു പുരുഷൻ വിവാഹാലോചന നടത്തുന്നതോ കാണുന്നതോ ഏതെങ്കിലും തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകുന്നതോ പൂർണ്ണമായും ഹറാമാണ്. അതേസമയം, മൂന്ന് ത്വലാഖ് പൂർത്തിയായതോ ഭർത്താവ് മരണപ്പെട്ടതോ ആയ അവസ്ഥയിലുള്ള ഇദ്ദയാണെങ്കിൽ നേരിട്ടുള്ള വിവാഹാലോചനകളും കണ്ടുമുട്ടലുകളും പാടില്ലെങ്കിലും, ചില അലിഖിതമായ സൂചനകൾ നൽകാൻ അനുവാദമുണ്ട്. എങ്കിലും ഇദ്ദ കാലയളവ് പൂർണ്ണമായി അവസാനിക്കുന്നത് വരെ യാതൊരുവിധ വിവാഹ കരാറുകളിലോ നേരിട്ടുള്ള വിവാഹാന്വേഷണങ്ങളിലോ ഏർപ്പെടാൻ പാടുള്ളതല്ല.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


