വിഷയം: Nikkah
നിക്കാഹിന്റെ വലിയ്യ് ആരൊക്കെയാണ്? വലിയ്യ് നിക്കാഹ് ചെയ്യാൻ സമ്മതിക്കുന്നില്ല എങ്കിൽ എന്താണ് ചെയ്യേണ്ടത് ?
ചോദ്യകർത്താവ്
Ilyas
Oct 22, 2026
CODE :Dai16563
പെൺകുട്ടിയുടെ വിവാഹത്തിന് വലിയ്യാകാൻ അർഹതയുള്ളവരുടെ മുൻഗണനാക്രമം ഇപ്രകാരമാണ്:
-
പിതാവ്
-
പിതാവിന്റെ പിതാവ് (പിതാമഹൻ )
-
പൂർണ്ണ സഹോദരൻ
-
പിതാവുവഴിയുള്ള സഹോദരൻ
-
പൂർണ്ണ സഹോദരന്റെ മകൻ
-
പിതാവുവഴിയുള്ള സഹോദരന്റെ മകൻ
-
പിതൃവ്യൻ (അമ്മാവൻ)
-
പിതൃവ്യന്‍റെ മകൻ
പെൺകുട്ടിക്ക് യോജിച്ചതും മാന്യവുമായ നല്ല ഒരു ബന്ധം (കഫാഅത്ത് ഒത്ത പങ്കാളി) വന്നിട്ടും, യാതൊരു ന്യായമായ കാരണവുമില്ലാതെ മുൻഗണനാക്രമത്തിലെ ആദ്യ വലിയ്യ് (രക്ഷിതാവ്) വിവാഹത്തിന് അനുവാദം നൽകാതെ മനപ്പൂർവ്വം പിന്മാറുകയാണെങ്കിൽ, മഹല്ലിലെ ഖാസിക്കാണ് പിന്നീട് വിവാഹം നടത്തിക്കൊടുക്കാനുള്ള അവകാശം(മുൻഗണനാക്രമത്തിലുള്ള അടുത്ത വലിയ്യിന് അല്ല എന്ന് ചുരുക്കം).കൂടുതൽ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക


