വിഷയം: ‍ EMI

സീറോ കോസ്റ്റ് ഇ.എം ഐ വഴി ഒരു ഫോൺ വാങ്ങി. അതിൻറെ അടവുകൾ കൃത്യമായി അടച്ചു കൊണ്ടിരുന്നു. ഇതിന് ഇടയിലാണ് ഇതിൽ ഹറാം ഉണ്ടെന്ന് മനസ്സിലാകുന്നത്. അപ്പോൾ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

Naseer

Oct 22, 2026

CODE :Dai16565

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഒരു തെറ്റ് തെറ്റാണെന്ന് തിരിച്ചറിയാതെ ചെയ്തുപോവുകയും, പിന്നീട് അതിന്റെ പകുതിയിൽ വെച്ച് അതൊരു തെറ്റാണെന്ന് ബോധ്യപ്പെടുകയും ചെയ്താൽ ഉടൻ തന്നെ അല്ലാഹുവിനോട് ആത്മാർത്ഥമായി പശ്ചാതാപിച്ചു മടങ്ങേണ്ടതാണ്. "അറിയാതെ ചെയ്തുപോയതാണ് നാഥാ, ഞങ്ങൾക്ക് പൊറുത്തുതരേണമേ" എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആത്മാർത്ഥമായി മാപ്പ് ചോദിക്കുക.

അനന്തരം, ആ തെറ്റിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുമാറാൻ സാധിക്കുമെങ്കിൽ ഉടൻ തന്നെ അതിൽ നിന്നും പിന്മാറേണ്ടതാണ്. എന്നാൽ പെട്ടെന്ന് ഒഴിഞ്ഞുമാറാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ (സാമ്പത്തിക ബാധ്യതകൾ പോലുള്ളവ), കഴിവതും സൂക്ഷിച്ചുകൊണ്ട് ആ ബാധ്യത എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ശ്രമിക്കുക. ഒപ്പം, ഇനി മേലാൽ ഈ തെറ്റ് ആവർത്തിക്കില്ല എന്ന ദൃഢമായ തീരുമാനമെടുക്കുകയും വേണം. ഇ.എം ഐ മായി ബന്ധപ്പെട്ട മതവിധി അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter