തറാവീഹ് നബി (സ) ഇരുപത് റക്അത്ത് നിസ്കരിച്ചതിനു വല്ല തെളിവുകളുമുണ്ടോ?
ചോദ്യകർത്താവ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തറാവീഹ് നിസ്കാരം പ്രവാചകര്‍ (സ) എത്ര റക്അതാണ് നിസ്കരിച്ചതെന്നതില് വ്യക്തമായി ഒന്നും വന്നിട്ടില്ല. എന്നാല്‍ രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്ത് ഒരു ഇമാമിന്റെ പിന്നിലായി ഇരുപത് റക്അത് നിസ്കാരം തുടങ്ങിയെന്നത് ചരിത്രത്തില്‍ സര്‍വ്വാംഗീകൃതമാണ്. പ്രവാചകചര്യക്ക് വിരുദ്ധമായതൊന്നും ചെയ്യാത്ത ഉമര്‍(റ)വും മറ്റു സ്വഹാബാക്കളും ഇങ്ങനെ ചെയ്തതില്‍നിന്ന് അത് തന്നെയായിരുന്നു പ്രവാചകചര്യയും എന്ന് ന്യായമായും മനസ്സിലാക്കാം. നാല് മദ്ഹബിന്റെ ഇമാമുകളും ഭുരിഭാഗ പണ്ഡിതരും ഇതേ അഭിപ്രായക്കാരാണ്. രണ്ട് ഹറമുകളിലടക്കം ലോകത്തെ ഭൂരിഭാഗമുസ്ലിംകളും ചെയ്തുപോരുന്നതും ഇങ്ങനെ തന്നെയാണ്. കൂടുതല്‍ മനസ്സിലാക്കാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


