വിഷയം: നോമ്പ്
ഹൈള് കാരണം നോമ്പ് ഖളാ ആയി. അടുത്ത റമദാനിനു മുന്നേ വീട്ടിയതുമില്ല. വീട്ടാതിരിക്കാൻ ഒരു കാരണവും ഇല്ലായരിന്നു. എന്നാൽ റമദാൻ അടുത്തപ്പോൾ ഗർഭിണിയായി ഇപ്പോൾ വീട്ടാൻ പ്രയാസമാണ് മുദ്ദ് കൊടുത്താൽ മതിയോ?
ചോദ്യകർത്താവ്
Sidhique
Feb 21, 2026
CODE :Fas16107
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഇവിടെ അകാരണമായി പിന്തിപ്പിച്ചതിന്‍റെ പേരിൽ ഒരോ നോമ്പിന് ഒരു മുദ്ദ് വീതം (600-750 ഗ്രാം അരി) ധാനം ചെയ്യൽ നിർബന്ധമാണ്. നോൽക്കാൻ സാധിക്കുമ്പോൾ പിന്നീട് നോമ്പ് ഖളാഅ് വീട്ടുകയും വേണം
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


