വിഷയം: നോമ്പ്
2017 ലോ 2018 ലോ റമദാനിൽ എനിക്ക് ഒരു നോമ്പ് നഷ്ടപ്പെട്ടു,നാട്ടിലെ ഒരു സ്ത്രീയുടെ ചികിത്സ ധനശേകരണത്തിന് ഇറങ്ങിയപ്പോൾ ക്ഷീണിതൻ ആയിട്ടാണ് നോമ്പ് മുറിച്ചത്. ആ നോമ്പ് ഞാൻ ഖളാ വീട്ടിയിട്ടുമില്ല, ഇപ്പോൾ അത് വീട്ടണമെങ്കിൽ ഉള്ള നിയമ വശം എന്താണ്?
ചോദ്യകർത്താവ്
najad
Feb 22, 2026
CODE :Oth16109
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ആദ്യം, നഷ്ടപ്പെട്ട ആ ഒരു നോമ്പ് നിങ്ങൾ നിർബന്ധമായും നോറ്റുവീട്ടണം. എത്ര വർഷം വൈകിയാലും ആ നോമ്പ് നിങ്ങളുടെ ബാധ്യതയായി നിലനിൽക്കും.
ഒരു റമദാനിലെ നോമ്പ് അടുത്ത റമദാൻ എത്തുന്നതിന് മുമ്പ് നോറ്റ് വീട്ടാതിരുന്നാൽ, അതിന് ഫിദ്യ നൽകൽ നിർബന്ധമാണ്. ഓരോ വർഷം വൈകുമ്പോഴും ഫിദ്യ വർദ്ധിക്കുമെന്നതാണ് പ്രബലമായ അഭിപ്രായം. 2017 ലാണ് നോമ്പ് പോയതെങ്കിൽ ഏകദേശം 8 വർഷത്തോളമായി. അതിനാൽ 8 മുദ്ദ് അരി (ഏകദേശം 5-6 കിലോ അരി) ധർമ്മം ചെയ്യൽ നിങ്ങൾക്ക് നിർബന്ധമായി വരും.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


