വിഷയം: ‍ നോമ്പ്

നോമ്പ് നേർച്ച ആക്കിയ ഒരാൾ സുന്നത്ത് നോമ്പിനൊപ്പം നേർച്ച വീട്ടാൻ പറ്റുമോ.. അതേ നോമ്പിൽ തന്നെ ഖലാ വീട്ടേണ്ടുന്ന ഫർള് നോമ്പിന്റെ നിയ്യത്തിനെയും ചേർക്കാമോ..?

ചോദ്യകർത്താവ്

BUSHRA RAWIYA

Feb 24, 2026

CODE :Pra16116

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

അതെ, പറ്റും. നിങ്ങൾ ഒരു നേർച്ച നോമ്പ് നോൽക്കുമ്പോൾ അത് സുന്നത്ത് നോമ്പുള്ള ദിവസമാണെങ്കിൽ (ഉദാഹരണത്തിന് തിങ്കൾ, വ്യാഴം ദിവസം പോലെ), ആ ദിവസത്തെ സുന്നത്ത് നോമ്പിന്‍റെ പ്രതിഫലം കൂടി ലഭിക്കാനായി നിയ്യത്തിൽ ചേർക്കാവുന്നതാണ്. എന്നാൽ നേർച്ച നോമ്പും  വിട്ടുപോയ റമദാൻ നോമ്പും രണ്ടും സ്വതന്ത്രമായ ഫർളു നോമ്പുകളായതിനാൽ രണ്ട് വ്യത്യസ്ത ഫർളുകൾ ഒരൊറ്റ നിയ്യത്തിൽ ഒരുമിച്ച് നിർവ്വഹിക്കാൻ കഴിയില്ല. ഓരോന്നിനും പ്രത്യേകം പ്രത്യേകം നോമ്പുകൾ തന്നെ നോൽക്കേണ്ടതുണ്ട്.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter