വിഷയം: നോമ്പ്
റമദാനിൽ കാരണങ്ങളില്ലാതെ നോമ്പ് ഉപേക്ഷിച്ചവന് ഭക്ഷണം കൊടുത്താൽ തൗബ ചെയ്യേണ്ടതുണ്ടോ?
ചോദ്യകർത്താവ്
അബ്ദുസ്സലാം
Feb 24, 2026
CODE :Fat16119
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
അകാരണമായി നോമ്പ് ഉപേക്ഷിക്കുന്നത് കുറ്റകരമാണ്. അത്തരക്കാർക്ക് അന്നമൂട്ടുന്നത് കുറ്റകൃത്യത്തിന് സഹായിക്കും പോലെയാണ്. അതിനാൽ പശ്ചാത്തപിച്ച് തൌബ ചെയ്ത് മടങ്ങൽ നിർബന്ധവുമാണ്. നോമ്പിന്‍റെ പ്രാധാന്യവും ഗൌരവും പറഞ്ഞ് ബോധിപ്പിക്കുകയും വേണം
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ


